സാമൂഹികമായി പിന്തള്ളപ്പെട്ട സമുദായത്തിൽ നിന്നുള്ള ഒരു കലാകാരന് തന്റെ കലാജീവിതത്തിൽ നേരിടേണ്ടി വരുന്ന പ്രയാസങ്ങളും അവഗണനകളും തുടർന്ന് അതിൽ നിന്നുള്ള അവന്റെ ഉയർത്തെഴുന്നേൽപിന്റെയും കഥ പറയുന്ന ചിത്രമാണ് 'ചെക്കൻ'.വൺ ടു വൺ മീഡിയയുടെ ബാനറിൽ മൺസൂർ അലി നിർമ്മിക്കുന്ന ചിത്രമാണിത്.വർത്തമാനകാലത്തെ പല സംഭവവികാസങ്ങളും കോർത്തിണക്കി സംഗീതത്തിന്റെ അകമ്പടിയോടെയാണ് ചിത്രം മുന്നേറുന്നത്.
ഷാഫി എപ്പിക്കാടാണ് ചിത്രത്തിന് കഥയും തിരക്കഥയും ഒരുക്കി ചിത്രം സംവിധാനം ചെയ്യുന്നത്. ഒട്ടേറെ ഷോർട്ട് ഫിലിമുകളിലൂടെയും മ്യൂസിക്കൽ ആൽബങ്ങളിലൂടെയും കഴിവു തെളിയിച്ച വ്യക്തി കൂടിയാണ് ഷാഫി എപ്പിക്കാട്. ഗപ്പി, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതനായ വിഷ്ണു പുരുഷനാണ് ചിത്രത്തിലെ നായകനായി എത്തുന്നത്.
ഉണ്ണി നിറമാണ് കലാ സംവിധാനം.വിനോദ് കോവൂർ, ടിക് ടോക് ഫെയിം അബു സാലിം, തെസ്നി ഖാൻ, അബു സലിം, ആതിര, അലി അരങ്ങേടത്ത്, ഷിഫാന, മാരാർ, സലാം കൽപ്പറ്റ, അമ്പിളി തുടങ്ങിയവരും ഒപ്പം ഒരുപറ്റം നാടക കലാകാരന്മാരും വേഷമിടുന്നു. സുരേഷ് റെഡ് വൺ ആണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത്.
The 'chicken' is progressing, linking many of the current developments