#mumtaz | ബിക്കിനി ധരിച്ചത് ആ നടന് വേണ്ടി, അദ്ദേഹം എന്നെ ചതിക്കില്ലെന്ന് ഉറപ്പായിരുന്നു; വെളിപ്പെടുത്തി മുംതാസ്‌

#mumtaz | ബിക്കിനി ധരിച്ചത് ആ നടന് വേണ്ടി, അദ്ദേഹം എന്നെ ചതിക്കില്ലെന്ന് ഉറപ്പായിരുന്നു; വെളിപ്പെടുത്തി മുംതാസ്‌
Jun 10, 2024 07:59 PM | By Athira V

ബോളിവുഡിലെ ഐക്കോണിക് നായികമാരില്‍ ഒരാളാണ് മുംതാസ്. എണ്‍പതുകളിലെ സൂപ്പര്‍ താരം. തന്റെ അഭിനയ മികവു പോലെ തന്നെ ഡാന്‍സു കൊണ്ടും ഒരുപാട് ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട് മുംതാസ്. തന്റെ ഫാഷന്‍ ചോയ്‌സുകളിലൂടെ തരംഗം സൃഷ്ടിക്കുകയും പുതിയ തലമുറയ്ക്ക് പ്രചോദനമായി മാറുകയും ചെയ്ത താരം കൂടിയാണ് മുംതാസ്. തന്റെ ബോള്‍ഡ് രംഗങ്ങളുടെ പേരിലും മുംതാസ് കയ്യടി നേടിയിട്ടുണ്ട്. 

അതേസമയം തുടക്കത്തില്‍ ടു പീസ് വസ്ത്രങ്ങള്‍ ഓണ്‍ സ്‌ക്രീനില്‍ അണിയാനുള്ള ആത്മവിശ്വാസം മുംതാസിനുണ്ടായിരുന്നില്ല. തന്റെ സഹതാരമാണ് തന്നെ ബിക്കിനി ധരിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് മുംതാസ് പറയുന്നത്. 1972 ല്‍ പുറത്തിറങ്ങിയ അപ്രാത് എന്ന ചിത്രത്തിലാണ് മുംതാസ് ആദ്യമായി ബിക്കിനി ധരിക്കുന്നത്. ഫിറോസ് ഖാന്‍ ആയിരുന്നു ചിത്രത്തിലെ നായകന്‍. 

അന്നത്തെ കാലത്ത് ബിക്കിനി ധരിച്ചെത്തുക എന്നത് തീര്‍ത്തും അസാധാരണമായ ഒന്നായിരുന്നു. അതുകൊണ്ട് തന്നെ മുംതാസിന് ധാരാളം ആശങ്കകളുണ്ടായിരുന്നു. പക്ഷെ തന്റെ കൂടെ അഭിനയിച്ച ഫിറോസ് ഖാന്‍ അന്ന് തനിക്ക് മോട്ടിവേഷന്‍ നല്‍കിയെന്നാണ് മുംതാസ് പറയുന്നത്. ''ഞാന്‍ ടോപ് നായികമാരില്‍ ഒരാളായിരുന്നു. എനിക്ക് നോ പറയാന്‍ സാധിക്കുമായിരുന്നു. എനിക്ക് ബിക്കിനി ധരിക്കണ്ടായിരുന്നു. പക്ഷെ ഫിറോസ് ഖാന്‍ കാരണം ഞാന്‍ യെസ് പറഞ്ഞു. എനിക്ക് ഇഷ്ടമായില്ലെങ്കില്‍ എഡിറ്റ് ചെയ്ത് കളയാമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്'' മുംതാസ് പറയുന്നു.

''ഫിറോസ് ഖാന് വേണ്ടിയാണ് ഞാന്‍ ബിക്കിനി ധരിച്ചത്. എനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നില്ല. പക്ഷെ അദ്ദേഹത്തിന് എന്നില്‍ ആത്മവിശ്വാസമുണ്ടായിരുന്നു. എന്റെ ഇറാനിയന്‍ തുടകളുടെ കാര്യത്തിലായിരുന്നു എനിക്ക് കോപ്ലെക്‌സുണ്ടായിരുന്നത്. പക്ഷെ നിനക്ക് ഇഷ്ടമായില്ലെങ്കില്‍ നമുക്ക് എഡിറ്റ് ചെയ്യാമെന്ന് അദ്ദേഹം വാക്ക് തന്നു. അദ്ദേഹത്തെ വിശ്വസിക്കാന്‍ പറ്റുമെന്ന് എനിക്കറിയാമായിരുന്നു. അദ്ദേഹം ചതിക്കില്ലെന്ന് എനിക്കുറപ്പായിരുന്നു''മുംതാസ് പറയുന്നു.

''പക്ഷെ സീന്‍ കണ്ടപ്പോള്‍ എന്നെ കാണാന്‍ നല്ല ഭംഗിയുള്ളതായി തോന്നി. പിന്നീട് എന്നെ ആ വേഷം ധരിക്കേണ്ട കഥാപാത്രങ്ങളുമായാണ് പല നിര്‍മ്മാതാക്കളും സമീപിച്ചത്. പക്ഷെ ഞാന്‍ നോ പറഞ്ഞു. പിന്നീടൊരിക്കലും ഞാന്‍ ബിക്കിനി ധരിച്ചിട്ടില്ല'' എന്നും മുംതാസ് പറയുന്നുണ്ട്. അന്നത്തെ നടിമാര്‍ ബിക്കിനി ധരിക്കാന്‍ മടിയുള്ളവരായിരുന്നു. അതുകൊണ്ടാണ് തന്റെ രംഗം വലിയ സംഭവമായി മാറിയത്. എന്നാല്‍ ഇന്നത്തെ കാലത്തെ നടിമാര്‍ ഇഷ്ടമുള്ളത് ധരിക്കാന്‍ മടിയില്ലാത്തവരാണെന്നും താരം പറയുന്നു.

''ഒരുപാട് മാറിപ്പോയി. ഇന്നത്തെ നടിമാര്‍ ധൈര്യമുള്ളവരാണ്. ഞങ്ങള്‍ ഇതുപോലെ ശരീരം കാണുന്ന വസ്ത്രം ധരിക്കില്ലായിരുന്നു. സാരിയിലും ഒരു സ്ത്രീ ഗ്ലാമറസായി തോന്നില്ലേ?'' എന്നാണ് താരം പറയുന്നത്. അതേസമയം തന്റെ കരിയറിന്റെ തുടക്കത്തല്‍ തന്നെ പലരും ബി ഗ്രേഡ് നടിയായിട്ടായിരുന്നു കണ്ടിരുന്നതെന്നാണ് മുംതാസ് പറയുന്നത്. ചെറിയ വേഷങ്ങള്‍ ചെയ്തു കൊണ്ടുള്ള തന്റെ തുടക്കം ശരിയായിരുന്നില്ലെന്നാണ് താരം പറയുന്നത്. പക്ഷെ പിന്നീട് ദിലീപ് കുമാറിനൊപ്പം അഭിനയിച്ചതോടെ അത് മാറിയെന്നാണ് താരം പറയുന്നത്. അദ്ദേഹം തന്നെക്കുറിച്ച് നല്ലത് പറഞ്ഞതോടെ കരിയര്‍ മാറിമറിഞ്ഞുവെന്നാണ് താരം ഓര്‍ക്കുന്നത്. 

#mumtaz #reveals #her #hero #motivated #her #wear #bikini #screen #first #time

Next TV

Related Stories
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

Nov 7, 2025 08:02 AM

ഹൃദയാഘാതം : നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ് അന്തരിച്ചു

ഹൃദയാഘാതം, നടിയും ഗായികയുമായ സുലക്ഷണ പണ്ഡിറ്റ്...

Read More >>
പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

Oct 29, 2025 03:11 PM

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി നടൻ

പോൺ സൈറ്റുകളിൽ ചിരഞ്ജീവിയുടെ അശ്ലീല വീഡിയോ, മാനസികമായി തകർന്നു; പരാതി നൽകി...

Read More >>
Top Stories










News Roundup






GCC News