(moviemax.in) ബിഗ് ബോസ് മലയാളം സീസണ്‍ ആറ് അതിന്റെ പരസമാപ്തിയിലേക്ക് എത്തുകയാണ്. ഇനി വെറും ഒരാഴ്ച മാത്രമാണ് ഫിനാലെയ്ക്ക് അവശേഷിക്കുന്നത്.
ഇപ്പോൾ ഹൗസിൽ അവശേഷിക്കുന്നത് ഏഴ് മത്സരാർത്ഥികളാണ്. ഇന്നലെ നോറ മുസ്കാൻ ഷോയിൽ നിന്നും പുറത്തായി. ഇനി ഒരാൾ കൂടി ഇന്ന് ഷോയിൽ നിന്നും പുറത്താകും.
ടോപ്പ് ഫൈവിൽ ഇടംപിടിക്കുമെന്ന പ്രതീക്ഷ നോറയ്ക്കുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഫിനാലെയുടെ പടി വാതിക്കലിൽ വെച്ച് പുറത്തായത് നോറയ്ക്കും വലിയ നിരാശയുണ്ടാക്കി.
കഴിഞ്ഞ ആഴ്ചയിൽ നോറയുടെ ഒരു എവിക്ഷൻ നടന്നിരുന്നു. പക്ഷെ അന്ന് ഹൗസിൽ നിന്നും പുറത്താക്കാതെ കുറച്ച് മണിക്കൂറുകൾ സ്പെഷ്യൽ റൂമിൽ താമസിക്കാൻ ബിഗ് ബോസ് നോറയ്ക്ക് അവസരം നൽകി. ശേഷം നോറയെ ഹൗസിലേക്ക് തിരികെ കയറ്റി വിട്ടു. അതുകൊണ്ട് തന്നെ താൻ ഇനി പുറത്താകില്ലെന്ന ഒരു നേരിയ പ്രതീക്ഷ നോറയ്ക്കുണ്ടായിരുന്നു.
പക്ഷെ ആ പ്രതീക്ഷകൾ തകിടം മറിച്ച് നോറയെ ബിഗ് ബോസ് പുറത്താക്കുകയായിരുന്നു. മോഹന്‍ലാലാണ് ഇത്തവണ പുറത്താകുന്നത് ആരാണെന്ന് നേരിട്ട് പറഞ്ഞത്. ഫ്ലോറില്‍ എവിക്ട്, സേവ്, റിസള്‍ട്ട് പെന്‍റിംഗ് എന്നീ കോളങ്ങളുള്ള ബോര്‍ഡും എവിക്ഷനില്‍ വന്നിട്ടുള്ള മത്സരാര്‍ത്ഥികളുടെ ഫോട്ടോകളുമുണ്ടായിരുന്നു.
ശേഷം ഓരോരുത്തരെയായി വിളിച്ച് എവിക്ട്, സേവ്, റിസള്‍ട്ട് പെന്‍റിംഗ് എന്നിവയില്‍ ഏത് വേണമെന്ന് ചോദിക്കുകയും അവര്‍ പറയുന്ന കോളങ്ങളില്‍ മോഹന്‍ലാല്‍ ഫോട്ടോകള്‍ വെയ്ക്കുന്നുമുണ്ട്.
അര്‍ജുന്‍, ജിന്‍റോ എന്നിവരാണ് ആദ്യം സേവായത്. സിജോ, റിഷി, ജാസ്മിന്‍ എന്നിവരുടെ റിസൽട്ടുകൾ പെന്‍റിങ്ങില്‍ വരികയും ചെയ്തു. ബാക്കി വന്നത് നോറയും ശ്രീതുവുമാണ്.
ശേഷം ഓരോരുത്തരോടായി ഇവരില്‍ ആരാകും സേഫാകുകയെന്ന് മോഹന്‍ലാല്‍ ചോദിക്കുന്നുമുണ്ട്. അതിൽ കൂടുതൽ പേരും ശ്രീതു സേവാകാനുള്ള സാധ്യതയാണ് പറഞ്ഞത്.
എന്നാൽ ശ്രീതു അടുത്ത സുഹൃത്തായിരുന്നിട്ടും ജാസ്മിൻ നോറ സേവാകുമെന്നാണ് പറഞ്ഞത്. ശേഷം നോറ എവിക്ടായെന്ന് മോഹന്‍ലാല്‍ പറയുകയായിരുന്നു. ശ്രീതുവിന്‍റെ റിസള്‍ട്ട് പെന്‍റിങ്ങിലും വെച്ചു.
ശേഷം എല്ലാവരോടും യാത്ര പറഞ്ഞ് നോറ ബിഗ് ബോസിന് പുറത്തേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ ശ്രീതുവും ജാസ്മിനും തമ്മിൽ നടന്ന സംഭാഷണത്തിന്റെ വീഡിയോയാണ് വൈറലാകുന്നത്. സേവാകുന്നത് ആരാകുമെന്ന ചോദ്യത്തിന് ജാസ്മിൻ നോറയുടെ പേര് പറഞ്ഞതിനോട് ശ്രീതുവിന് പരിഭവമുണ്ടായിരുന്നു.
അത് മനസിലാക്കിയ ജാസ്മിൻ എന്തുകൊണ്ട് താൻ നോറയുടെ പേര് പറഞ്ഞുവെന്ന് ശ്രീതുവിന് വിശദമാക്കി കൊടുത്ത് സമാധാനിപ്പിക്കാൻ ശ്രമിക്കുകയും കെട്ടിപിടിക്കുകയും ചെയ്തു. എന്നാൽ ശ്രീതുവിന്റെ മുഖത്ത് അപ്പോഴും പരിഭവമുണ്ടായിരുന്നു. ഈ വീഡിയോ വൈറലായതോടെ വിമർശനങ്ങൾ ലഭിച്ചത് ജാസ്മിനാണ്.
പ്രേക്ഷകരിൽ ഒരാൾ ജാസ്മിനെ വിമർശിച്ച് കുറിച്ചത് ഇങ്ങനെയാണ്... അല്ലെങ്കിലും ഒരാഴ്ച മുന്നേ അഫ്സലിനെ കെട്ടുമെന്ന് പറഞ്ഞവൾ കഴിഞ്ഞ ദിവസം ജാസ്മിൻ-ഗബ്രിയെന്ന് വാഴയിലയിൽ എഴുതിയത് വെച്ച് നോക്കുമ്പോൾ ശ്രീതുവിന്റെ കാര്യത്തിൽ സംഭവിച്ചതൊന്നും ഒന്നുമല്ല.
ജാസ്മിന് ലേശം ഉളുപ്പ് കാണിക്കാം എന്നാണ് വീഡിയോ പങ്കുവെച്ച് ഒരാൾ കുറിച്ചത്. കുറിപ്പ് വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകളുണ്ട്. ജാസ്മിന്റെ ആഗ്രഹം പറയാൻ അല്ലാല്ലോ ലാൽ സാർ പറഞ്ഞത് സാധ്യത പറയാനല്ലേ...
ജാസ്മിൻ ജെനുവിനായതുകൊണ്ട് ഡിസർവിങ്ങായ ആളുടെ പേര് പറഞ്ഞു അത്രേള്ളൂ, ഉളുപ്പ് ലെവലേശം ഇല്ലാത്ത പെണ്ണാണ് ജാസ്മിൻ. പുറത്ത് ഇറങ്ങി ഗബ്രിയെന്ന് വിളിച്ച് കെട്ടിപിടിക്കാനും ഉമ്മ വെക്കാനും പോയാൽ അവൻ ഓടിക്കാൻ ചാൻസുണ്ട്. ജാസ്മിൻ വിചാരിക്കുന്നത് ഗബ്രി പുറത്ത് ജാസ്മിനെ ആലോചിച്ച് നടക്കുന്നു എന്നാണ് എന്നെല്ലാമാണ് കമന്റുകൾ.
ഏറ്റവും കൂടുതല്‍ തര്‍ക്കങ്ങളിലും വാഗ്വാദങ്ങളിലും ഏര്‍പ്പെട്ട ഒരാളായിരുന്നു പുറത്തായ നോറ. എന്നാല്‍ പറഞ്ഞതില്‍ 95 ശതമാനവും തന്നെക്കുറിച്ച് മാത്രമുള്ള കാര്യങ്ങളാണ്.
തന്നെ നേരിട്ട് ബാധിക്കാത്ത ഹൗസിലെ പൊതുവിഷയങ്ങളില്‍ നോറയുടെ ഇടപെടല്‍ തീരെ കുറവായിരുന്നു. ഇനി അത്തരം കാര്യങ്ങളാണെങ്കില്‍പ്പോലും നോറ പറഞ്ഞ് വരുമ്പോള്‍ അത് വ്യക്തിപരമായ ഒരു കാര്യമായി മാറുമായിരുന്നു. അതൊക്കെയാണ് നോറയ്ക്ക് ലഭിക്കേണ്ട വോട്ടിൽ കുറവ് കാരണമായതിൽ ഒന്ന്.
#bigg #boss #malayalam #season6 #audien #writeup #about #jasmin #sreethu #friendship