#BiggBoss |എന്തും സംഭവിക്കാം?, ഗബ്രിയും തിരിച്ചു വരുന്നൂ, ബിഗ് ബോസില്‍ ഇനിയും ട്വിസ്റ്റോ?

#BiggBoss |എന്തും സംഭവിക്കാം?, ഗബ്രിയും തിരിച്ചു വരുന്നൂ, ബിഗ് ബോസില്‍ ഇനിയും ട്വിസ്റ്റോ?
Jun 8, 2024 01:36 PM | By Susmitha Surendran

(moviemax.in)   ബിഗ് ബോസ് മലയാളം ഷോ അവസാനത്തോട് അടുക്കുകയാണ്. ബിഗ് ബോസ് ഇനി ഒരു ആഴ്‍ച കൂടി മാത്രമേയുണ്ടാകൂ. ബിഗ് ബോസ് ആറിലും മുൻ വര്‍ഷങ്ങളിലേതിന് സമാനമായി പുറത്തായ മത്സരാര്‍ഥികള്‍ തിരിച്ചെത്തുന്നുണ്ട്.

ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല എങ്കിലും ഷോയിലേക്ക് മുൻ മത്സരാര്‍ഥികളെത്തുമ്പോള്‍ കാര്യമായ വഴിത്തിരിവുണ്ടാകുമോയെന്ന ചോദ്യമാണ് ആരാധകരുടെ മനസ്സിലുയരുന്നത്.

ബിഗ് ബോസ് ആറില്‍ സൂപ്പര്‍ താരം ഉണ്ടായിട്ടില്ല എന്ന ഒരു വസ്‍തുതയുണ്ട്. അതിനാല്‍ എപ്പോള്‍ വേണമെങ്കിലും വോട്ടിംഗിലടക്കം ഷോയില്‍ ട്വിസ്റ്റ് പ്രതീക്ഷിക്കുന്നവരാണ് ആരാധകരില്‍ അധികവും.

പുറത്തുപോയവര്‍ വീണ്ടും എത്തുമ്പോള്‍ നിലവിലുള്ളവര്‍ക്ക് എന്തെങ്കിലും സൂചനകള്‍ ലഭിക്കാനുള്ള സാധ്യത ഏറെയാണ്. അതുവെച്ച് മത്സരാര്‍ഥികള്‍ മുന്നോട്ടുപോക്കില്‍ മാറ്റം വരുത്തുമ്പോള്‍ വോട്ടിംഗിലും പ്രതിഫലിക്കും.

ഇക്കുറി ജാസ്‍മിനെയും ഗബ്രിയെയും ചുറ്റിപ്പറ്റിയാണ് ഷോയില്‍ കുറച്ചധികം ചര്‍ച്ചകളുണ്ടായിട്ടുള്ളത്. ഇരുവരുടെയും ബന്ധം വ്യാഖ്യാനിക്കപ്പെട്ടത് പല വിവാദങ്ങള്‍ക്കും വഴിയൊരുക്കി. ജാസ്‍മിന്റെ വ്യക്തിജീവിതം അടക്കം പുറത്തും ഷോയുടെ അകത്തും ചര്‍ച്ചയായി. അതിനാല്‍ ഗബ്രി ജോസും തിരിച്ച് വരുമ്പോള്‍ ഷോയെയും ജാസ്‍മിനെയും ബാധിക്കുമെന്ന് കരുതുന്നവരുണ്ട്.

ഗബ്രി നേരത്തെ പുറത്തായപ്പോള്‍ അത് ഷോയിലുണ്ടായിരുന്ന ജാസ്‍മിന്റെ ആത്മവിശ്വാസമില്ലാതാക്കിയിരുന്നു. ജാസ്‍മിൻ ജാഫറിന് കുറച്ച് ദിവസത്തേയ്‍ക്കെങ്കിലും ടാസ്‍കുകളില്‍ പൂര്‍ണ അര്‍ഥത്തില്‍ മത്സരിക്കാൻ കഴിഞ്ഞില്ല.

എന്നാല്‍ ആത്മവിശ്വാസത്തോടെ ജാസ്‍മിൻ തിരിച്ചു വന്ന കാഴ്‍ചയും കണ്ടു. വീണ്ടും ഗബ്രിയെത്തുമ്പോള്‍ ജാസ്‍മിൻ ജാഫര്‍ എന്ത് സമീപനമാണ് സ്വീകരിക്കുക എന്നതിലാണ് ആകാംക്ഷ.

ജാസ്‍മിന്റെ അച്ഛനും അമ്മയും വീട്ടിലെത്തിയപ്പോൾ മകളുടെ പ്രവര്‍ത്തിയില്‍ അതൃപ്‍തി പ്രകടിപ്പിക്കുകയും ചെയ്‍തിരുന്നു. ജാസ്‍മിന്റെ അച്ഛൻ ജാഫര്‍ ഗബ്രിയുടെ ഫോട്ടോ എടുത്ത് മാറ്റിയിരുന്നു.

ജാസ്‍മിൻ ജാഫറിനോട് പുറത്തെ കാര്യങ്ങളെ കുറിച്ച് ഗബ്രിയും വെളിപ്പെടുത്തുമോ എന്നതിലാണ് കൗതുകും. ജാസ്‍മിൻ ജാഫറിനോട് ഗബ്രി ജോസ് ഷോയില്‍ അകലം പാലിക്കുമോ എന്നതും ഒരു ചോദ്യമായി ആരാധകരുടെ ആകാംക്ഷയില്‍ ഉണ്ട്.

ജാസ്‍മിന് ആത്മവിശ്വാസം നല്‍കി പുറത്തുള്ളതൊന്നും പറയാതെ ഗബ്രി മടങ്ങാൻ തീരുമാനിച്ചാല്‍ അത് ഷോയില്‍ അനുകൂലമാകും. എന്തായാലും പുറത്തെ മത്സരാര്‍ഥികള്‍ വീണ്ടും ഷോയിലേക്ക് തിരിച്ച് എത്തുമ്പോള്‍ ജാസ്‍മിന്റെ പ്രകടനത്തെ കുറിച്ചാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

#Anything #happen? #Gabri #coming #back #another #twist #BiggBoss?

Next TV

Related Stories
'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

Apr 30, 2025 05:15 PM

'ഉളുപ്പും വേണം, തലയടിച്ച് പൊട്ടിച്ച് അവൻ ഇറക്കി വിടും'; ലക്ഷ്മി നക്ഷത്ര അന്നേ പറഞ്ഞതാണ്! സായ് കൃഷ്ണ

രേണു സുധി വിഷയം, ഓൺലൈൻ മാധ്യമങ്ങളിൽ ആക്ഷേപത്തിൽ വീഡിയോയുമായി സായി...

Read More >>
അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

Apr 29, 2025 07:48 PM

അവൾക്കും ഉണ്ടാവില്ലേ സ്വപ്നങ്ങൾ, തളർന്ന് കിടന്നാൽ തിരിഞ്ഞ് നോക്കില്ല, അസൂയ പിടിച്ചവർ; രേണുവിന് പിന്തുണ

രേണു സുധിയുടെ പുതിയ വീഡിയോ കോളിംഗ് ഓൺ‌ലൈൻ ട്രോളിംഗിന് പിന്തുണയുമായി...

Read More >>
സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

Apr 29, 2025 12:21 PM

സുധി ചേട്ടന്റെ മണം നാറ്റം? അതാണ് ഞാന്‍ പറയാന്‍ ഉദ്ദേശിച്ചത്! അത് അടിച്ചാല്‍ ആരും അടുത്ത് നില്‍ക്കില്ല; രേണു

ലക്ഷ്മി നക്ഷത്ര നൽകിയ സമ്മാനം, രേണു സുധി പെർഫ്യൂമിനെ കുറിച്ച് പറഞ്ഞത്...

Read More >>
Top Stories