#janhvikapoor | പണ്ടുമുതലേ ഞാൻ അത് ചെയ്യാറുണ്ട്! 'എടി കള്ളീ'; ഹോട്ടലുകളിലെ തലയണകള്‍ ഞാൻ കട്ടെടുക്കുമായിരുന്നു, തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍

#janhvikapoor | പണ്ടുമുതലേ ഞാൻ അത് ചെയ്യാറുണ്ട്! 'എടി കള്ളീ'; ഹോട്ടലുകളിലെ തലയണകള്‍ ഞാൻ കട്ടെടുക്കുമായിരുന്നു, തുറന്ന് പറഞ്ഞ് ജാന്‍വി കപൂര്‍
Jun 6, 2024 01:39 PM | By Athira V

ബോളിവുഡില്‍ തന്റേതായ സ്ഥാനം കണ്ടെത്തിക്കൊണ്ടിരിക്കുന്ന നടിയാണ് ജാന്‍വി കപൂര്‍. ബോണി കപൂറിന്റെയും നടി ശ്രീദേവിയുടെയും മകളായ ജാന്‍വി കപൂര്‍, അഭിമുഖങ്ങളിലൂടെ തന്റെ വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ തുറന്നു പറയാറുണ്ട്. പ്രധാനമായും അമ്മ ശ്രീദേവിക്കൊപ്പമുള്ള ഓര്‍മകള്‍ നടി പങ്കുവെച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാത്രമല്ല, തന്റെ ബോയ് ഫ്രണ്ട് ശിഖര്‍ പെഹരിയയെക്കുറിച്ചും തുറന്ന് സംസാരിച്ചിരുന്നു നടി.

നടിയുടേതായി ഏറ്റവും അവസാനം പുറത്തിറങ്ങിയത് മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മാഹി എന്ന ചിത്രമാണ്. അടുത്തിടെ വന്ന ജാന്‍വിയുടെ ഒരു അഭിമുഖത്തില്‍ നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. താന്‍ താമസിച്ചിരുന്ന ഹോട്ടലുകളില്‍ നിന്ന് തലയണകള്‍ കട്ടെടുക്കുമായിരുന്നു എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്. മാത്രമല്ല, അതിന് പൈസ കൊടുക്കേണ്ടി വരും എന്ന കണ്‍സപ്റ്റ് ഒന്നും തനിക്ക് മനസിലായിരുന്നില്ലെന്നും ജാന്‍വി കപൂര്‍ അഭിമുഖത്തില്‍ പറയുന്നു. 

കേര്‍ളി ടേല്‍സിന്റെ അഭിമുഖത്തില്‍ ജാന്‍വിയോട് അവതാരക ചോദിക്കുകയായിരുന്നു നിങ്ങള്‍ ഹോട്ടലില്‍ നിന്ന് എന്തെങ്കിലും മോഷ്ടിക്കാറുണ്ടോ എന്ന്. ഇതിന് മറുപടിയായി ഉടന്‍ തന്നെ തലയണകള്‍ എന്ന് നടി മറുപടി പറയുകയായിരുന്നു. ഈ സമയം അവതാരക ചോദിക്കുന്നത് അനുവാദം ചോദിച്ചിട്ട് എടുക്കുമോ ഇല്ലെങ്കില്‍ നേരെ അതെടുത്ത് പോകുമോ എന്നാണ്. ചിലപ്പോള്‍ മാത്രം ചോദിക്കും എന്നാണ് ജാന്‍വി ഇതിന് മറുപടി പറയുന്നത്. 

'എനിക്ക് ഇത് പല പല ഹോട്ടലുകളില്‍ നിന്നാണല്ലോ കിട്ടുക. വീട്ടില്‍ നിന്ന് ഒരു തലയണ എടുക്കാന്‍ മറക്കുന്ന സമയത്തെല്ലാം ഒരു തലയണ അവിടെ നിന്ന് എടുക്കും. നീണ്ട യാത്ര ചെയ്യുന്ന സമയമാണെങ്കില്‍ പിന്നെ എനിക്ക് ആ തലയണ വെച്ച് ഫ്‌ളൈറ്റില്‍ കിടന്നുറങ്ങാമല്ലോ,' എന്നാണ് ജാന്‍വി കപൂര്‍ പറയുന്നത്. അതുപോലെ തന്നെ താന്‍ കടയില്‍ നിന്ന് സാധനങ്ങള്‍ എടുത്ത് കൊണ്ടു പോകുമായിരുന്നു എന്നും ജാന്‍വി പറയുന്നു. 

'ഞാന്‍ അന്ന് കുട്ടിയായിരുന്നു. എനിക്ക് തോന്നുന്നു, ഡിസ്‌നി സ്‌റ്റോറിലോ മറ്റോ ആയിരുന്നു. അവിടെ ഒരു മിഠായിയോ മറ്റോ ഉണ്ടായിരുന്നു. സത്യമായും അന്ന് പണം നല്‍കി സാധനം വാങ്ങുക എന്ന് പറയുന്ന കണ്‍സപ്റ്റ് ഒന്നും അറിയില്ല. ഞാന്‍ അവിടെ നിന്ന് എന്തോ എടുത്ത് ഓടി. ആ സമയത്ത് എന്നെ പപ്പയും മമ്മയും കണ്ടു. എന്നിട്ട് പറഞ്ഞു, ഞാന്‍ പറഞ്ഞു, ഇത് എനിക്ക് കിട്ടി. ഇതിന് നമ്മള്‍ പൈസ ഒന്നും കൊടുക്കേണ്ടെന്ന്. അവര്‍ എന്നെ എടി കള്ളീ എന്ന നിലയിലായിരുന്നു നോക്കിയിരുന്നത്,' ജാന്‍വി കപൂര്‍ പറഞ്ഞു. 

#janhvikapoor #says #that-she-take-pillows-from-hotels-and-shares-shoplifting-experience

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
Top Stories

News Roundup