#viral | അവധി ആഘോഷിക്കാൻ പോകുന്നവർ സൂക്ഷിക്കണമെന്ന് ദമ്പതികൾ, ഹോട്ടലിൽ വെച്ച് വൈറസ് ബാധ; സംഭവമിങ്ങനെ !

#viral |  അവധി ആഘോഷിക്കാൻ പോകുന്നവർ സൂക്ഷിക്കണമെന്ന് ദമ്പതികൾ, ഹോട്ടലിൽ വെച്ച് വൈറസ് ബാധ; സംഭവമിങ്ങനെ !
Jun 3, 2024 08:14 AM | By Athira V

ഈജിപ്തിൽ അവധി ആഘോഷം കഴിഞ്ഞെത്തിയ ബ്രിട്ടീഷ് സഞ്ചാരിയായ യുവതിക്ക് ഹോട്ടലിൽ വെച്ച് മാരക വൈറസ് ബാധ. 2023 സെപ്റ്റംബറിൽ തൻ്റെ പ്രതിശ്രുതവരനായ തോമസ് വിൻനോടൊപ്പം ഈജിപ്ത് യാത്ര നടത്തിയ ഒലിവിയ ഹാർട്ട്‌ലിയാണ് റിസോർട്ടിൻ്റെ ശുചിത്വക്കുറവ് മൂലമുണ്ടായ ഹെപ്പറ്റൈറ്റിസ് കാരണം ജീവിതത്തോട് പോരാടുന്നത്.

ഒരാഴ്ചത്തെ അവധിക്ക് ശേഷം, ഇരുവരും രോഗബാധിതരായി, വിമാനത്തിൽ വച്ച് തോമസ് ആറ് തവണ ഛർദ്ദിച്ചു, ലിങ്കൺഷെയറിലെ ക്ലീത്തോർപ്സിൽ വീട്ടിൽ തിരിച്ചെത്തിയ ഒലീവിയയ്ക്ക് 48 മണിക്കൂറിന് ശേഷം വയറിളക്കം ഉണ്ടായി.

മൂന്ന് ദിവസത്തേക്ക് ഭക്ഷണമോ വെള്ളമോ കഴിക്കാൻ കഴിയാതെ വരികയും നിർജലീകരണം മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തു.

കരളിൻ്റെയും വൃക്കകളുടെയും പ്രവർത്തനം തകരാറിലായതായി ഡോക്ടർമാർ കണ്ടെത്തി. തുടർന്ന് നടത്തിയ വിദ​ഗ്ദ പരിശോധനയിലാണ് ഒലീവയ്ക്ക് ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതായി കണ്ടെത്തിയത്.

രോഗബാധിതയായ വ്യക്തിയുമായി ഉണ്ടായ സമ്പർക്കത്തിലൂടെയാകാം പടരുന്ന കരൾ അണുബാധയായ ഹെപ്പറ്റൈറ്റിസ് എ ബാധിച്ചതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ. രോഗനിർണയത്തിന് ശേഷം, ഹോട്ടലിൽ നിന്നാണ് തനിക്ക് വൈറസ് ബാധിച്ചതെന്ന് ഒലീവിയ പറഞ്ഞു. അവസ്ഥ മെച്ചപ്പെട്ടില്ലെങ്കിൽ കരൾ മാറ്റിവെക്കേണ്ടി വരുമെന്നാണ് ഡോക്ടർമാർ ഒലീവിയയെ അറിയിച്ചിരിക്കുന്നത്.

ഇവരുടെ ആരോ​ഗ്യ അവസ്ഥയിൽ ഇപ്പോൾ നേരിയ പുരോ​ഗതി മാത്രമാണ് ഡോക്ടർമാർ വിലയിരുത്തുന്നത്. തുടർച്ചയായ സന്ധി വേദനയും ക്ഷീണവും ഇവരെ ഇപ്പോഴും വലയ്ക്കുന്നുണ്ട്.

ഏറ്റവും സന്തോഷകരമായി ചെലവഴിയ്ക്കാൻ തങ്ങൾ തിരഞ്ഞെടുത്ത ദിനങ്ങൾ തങ്ങളുടെ ജീവിതത്തെ നരക തുല്യമാക്കി എന്നാണ് ഒലീവിയും തോമസും പറയുന്നത്. വിനോദയാത്രകൾക്കായി പോകുന്നവർ തങ്ങളുടെ ആരോ​ഗ്യം സംരക്ഷിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കണമെന്നും ​ഗുരുതരമായ പകർച്ചവ്യാധികളെക്കുറിച്ച് ജാ​ഗ്രത പുലർത്തണമെന്നും ഇവർ പറഞ്ഞു.

#couple traveled #egypt #vacation #caught #deadly #virus #hotel

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall