#sreeja | അന്ന് അബോർഷനായപ്പോൾ അദ്ദേഹം കരഞ്ഞു, എനിക്ക് ചിരി വന്നു; പിന്നീട് ​ഗർഭിണിയായപ്പോൾ -ശ്രീജ

#sreeja | അന്ന് അബോർഷനായപ്പോൾ അദ്ദേഹം കരഞ്ഞു, എനിക്ക് ചിരി വന്നു; പിന്നീട് ​ഗർഭിണിയായപ്പോൾ -ശ്രീജ
May 31, 2024 08:43 PM | By Athira V

പ്രേക്ഷകർക്ക് പ്രിയപ്പെട്ട താര ദമ്പതികളാണ് സെന്തിലും ശ്രീജയും. മലയാളിയായ ശ്രീജ തമിഴ് സീരിയലുകളിലൂടെയാണ് ജനപ്രീതി നേടിയത്. ഒരുമിച്ച് സീരിയൽ ചെയ്യവെ അടുത്ത ഇരുവരും വിവാഹിതരായി. 2014 ൽ വിവാഹിതരായ ഇരുവർക്കും കഴിഞ്ഞ വർഷമാണ് കുഞ്ഞ് പിറന്നത്. കാത്തിരിപ്പിനൊടുവിൽ മാതാപിതാക്കളായതിന്റെ സന്തോഷത്തിലാണ് സെന്തിലും ശ്രീജയും. ഇപ്പോഴിതാ ​ഇതേക്കുറിച്ച് സംസാരിക്കുകയാണ് ശ്രീജയും സെന്തിലും. ​ഗർഭിണിയായ സമയത്തെക്കുറിച്ച് ശ്രീജ മനസ് തുറന്നു. 

ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. എങ്ങനെയാണെന്ന് അറിയില്ല, ​ഗർഭിണിയാണെന്ന് നേരത്തെ എനിക്ക് മനസിലായി. എന്നാൽ മുമ്പ് ഒരു മോശം അനുഭവം ഉണ്ടായിരുന്നു. അതിനാൽ ഇദ്ദേഹത്തോട് പറഞ്ഞപ്പോൾ, നോക്കാം, ഇപ്പോൾ ഒന്നും പറയേണ്ടെന്നാണ് മറുപടി നൽകിയത്. അന്ന് തനിക്ക് വിഷമം തോന്നിയെന്നും ശ്രീജ തുറന്ന് പറഞ്ഞു. ഇതേക്കുറിച്ച് സെന്തിലും സംസാരിച്ചു. നേരത്തെ രണ്ട് മൂന്ന് തവണ ​ഗർഭം അലസിയതാണ്.

ഏറെ പ്രതീക്ഷ വെച്ച് ഇങ്ങനെ സംഭവിക്കുമ്പോൾ മനസ് തകരും. ഞാൻ ഒരുപാട് കരഞ്ഞിട്ടുണ്ട്. അതിനാൽ ഇവൾ ഇക്കാര്യം പറഞ്ഞപ്പോൾ വലിയ പ്രതീക്ഷ വെച്ച് പിന്നീട് വിഷമിക്കും എന്ന് ഇവൾക്ക് തോന്നാതിരിക്കാൻ കാര്യമാക്കാത്ത പോലെ നടിച്ചു. കുടുംബത്തോട് പറയുമ്പോൾ അവരും സന്തോഷിക്കും. എന്നാൽ പിന്നീട് അവർക്ക് വിഷമം തോന്നുന്ന സാഹചര്യം ഉണ്ടായിട്ടുണ്ടെന്ന് സെന്തിൻ വ്യക്തമാക്കി. 

കുട്ടികൾ ഇല്ല എന്നതിന്റെ പേരിൽ വിഷമം ഇല്ലായിരുന്നു. ഞങ്ങൾ സന്തോഷത്തിലായിരുന്നു. എന്നാൽ ഇത്തരം സാഹചര്യം വരുമ്പോൾ വിഷമം വരും. നമുക്ക് ശരീരത്തിൽ തോന്നുന്ന വേ​ദനയേക്കാൾ നമുക്ക് ചുറ്റുമുള്ളവരുടെ വിഷമമാണ് പ്രഷറായത്. ദേവിനെ ​ഗർഭിണിയായി മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് ഇദ്ദേഹത്തിന്റെയും എന്റെയും അമ്മമാരോട് പറഞ്ഞു.

ആ സമയം എനിക്ക് ശാരീരിക പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു. സഹായത്തിന് ആരും ഇല്ല. അമ്മയ്ക്ക് സുഖമില്ലാതായി. വീട്ടിലെ ജോലികളെല്ലാം ഞാനാണ് ചെയ്തത്. ദേവ് മനസിലാക്കുന്ന കുഞ്ഞാണെന്ന് അന്നേ തോന്നിയിട്ടുണ്ട്. ​ഗർഭകാലം താൻ ആസ്വദിച്ചെന്നും ശ്രീജ വ്യക്തമാക്കി. ആദ്യത്തെ തവണ ​ഗർഭിണിയായി പിന്നീട് അബോർട്ട് ചെയ്യേണ്ടി വന്നപ്പോഴുണ്ടായ സംഭവങ്ങൾ ഇപ്പോൾ ഓർക്കുമ്പോൾ ചിരിയാണ് വരുന്നതെന്നും ശ്രീജ പറയുന്നു. 

എനിക്ക് ഡി ആന്റ് സി ചെയ്യേണ്ടി വന്നു. വേദനയിൽ ഞാൻ കരയും. പുറത്ത് ഇദ്ദേഹം ഇരിക്കുന്നുണ്ടാവും. ഇദ്ദേഹം പൊട്ടിക്കരയും. ഇത് കേട്ട് ആ വേദനയിലും എനിക്ക് ചിരി വന്നു. അദ്ദേഹത്തോട് മിണ്ടാതിരിക്കാൻ പറയെന്ന് ഞാൻ പറഞ്ഞു. ഇന്നത് തമാശയായെങ്കിലും അന്ന് തങ്ങൾ വിഷമിപ്പിച്ചിട്ടുണ്ടെന്ന് ശ്രീജ പറയുന്നു. കുഞ്ഞില്ലാത്തതായിരുന്നില്ല തന്റെ വിഷമം. ശ്രീജ അതെങ്ങനെ എടുക്കുമെന്നതിലായിരുന്നു ദുഖമെന്ന് സെന്തിലും പറഞ്ഞു.

​വിവാഹ ജീവിതത്തിലെ ആദ്യ വർഷങ്ങൾ പരസ്പരം മനസിലാക്കാൻ സമയമെ‌ടുത്തിട്ടുണ്ടെന്നും ശ്രീജയും സെന്തിലും അഭിമുഖത്തിൽ പറയുന്നുണ്ട്. വലിയ വഴക്കുകൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പിന്നീട് മാറ്റങ്ങൾ വന്നു. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ വർഷമാണ് വളരെ നിർണായകമെന്നും സെന്തിൽ അഭിപ്രായപ്പെട്ടു. രണ്ട് അഭിനേതാക്കൾ ഒരുമിച്ച് കഴിയുമ്പോൾ അസ്വാരസ്യങ്ങൾ ഉണ്ടാകും. ഒരുപാട് ഇമോഷനുകളിലൂടെ പോകുന്നതിനാൽ മൂഡ് സ്വിം​ഗ്സ് ഉണ്ടാകുമെന്നും സെന്തിൽ ചൂണ്ടിക്കാട്ടി. 

#sreeja #senthil #recalls #their #waiting #child #words #goes #viral

Next TV

Related Stories
#Srividyamullachery |'ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസത്തിലാണ് എന്റെ വിവാഹം'  - ശ്രീവിദ്യ മുല്ലച്ചേരി

Jun 20, 2024 04:24 PM

#Srividyamullachery |'ചിങ്ങത്തിലെ ഏറ്റവും നല്ല ദിവസത്തിലാണ് എന്റെ വിവാഹം' - ശ്രീവിദ്യ മുല്ലച്ചേരി

ക്ഷണകത്ത് കയ്യിൽ കിട്ടിയപ്പോൾ സന്തോഷം കൊണ്ട് സങ്കടം വരുന്നുവെന്നും പറഞ്ഞാണ് കത്തുകൾ ആരാധകർക്ക് താരം പരിചയപ്പെടുത്തിയത്....

Read More >>
#aryabadai | 'എല്ലാം സിബിന്‍ കാരണം, അവനെ പണ്ടേ കട്ട് ചെയ്യണമായിരുന്നു'; മറുപടി നല്‍കി ആര്യ

Jun 20, 2024 10:00 AM

#aryabadai | 'എല്ലാം സിബിന്‍ കാരണം, അവനെ പണ്ടേ കട്ട് ചെയ്യണമായിരുന്നു'; മറുപടി നല്‍കി ആര്യ

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മത്സരാര്‍ത്ഥിയായിരുന്നു സിബിന്‍. ആരോഗ്യ കാരണങ്ങളെ തുടര്‍ന്നാണ് സിബിന്‍ ഷോയില്‍ നിന്നും...

Read More >>
#jasminjaffar | 'ജാസ്മിന്റെ സോഷ്യൽമീഡിയ അഫ്സൽ കയ്യടക്കി വെച്ചു... പരാതികൊടുത്തപ്പോൾ പോലീസ് സ്റ്റേഷനിൽ വന്ന് കരഞ്ഞ് മെഴുകി'

Jun 20, 2024 09:28 AM

#jasminjaffar | 'ജാസ്മിന്റെ സോഷ്യൽമീഡിയ അഫ്സൽ കയ്യടക്കി വെച്ചു... പരാതികൊടുത്തപ്പോൾ പോലീസ് സ്റ്റേഷനിൽ വന്ന് കരഞ്ഞ് മെഴുകി'

ഞാൻ ഞാനായിട്ട് തന്നെയാണ് ബി​ഗ് ബോസിൽ നിന്നത്. എനിക്ക് പ്രശ്നങ്ങൾ ഒത്തിരിയുണ്ടായിട്ടുണ്ട്. മനുഷ്യനല്ലേ പുള്ളേ.. തെറ്റുകളൊക്കെ പറ്റില്ലേ. ഞാൻ...

Read More >>
#uppummulakum | പിണങ്ങി പോയവരൊക്കെ തിരിച്ചെത്തിയോ? ഉപ്പും മുളകും വീണ്ടുമെത്തുന്നു! ഇത്തവണ സര്‍പ്രൈസുകളുണ്ടെന്ന് താരങ്ങള്‍

Jun 19, 2024 09:24 PM

#uppummulakum | പിണങ്ങി പോയവരൊക്കെ തിരിച്ചെത്തിയോ? ഉപ്പും മുളകും വീണ്ടുമെത്തുന്നു! ഇത്തവണ സര്‍പ്രൈസുകളുണ്ടെന്ന് താരങ്ങള്‍

ഇടയ്ക്ക് ഉപ്പും മുളകിലും അഭിനയിക്കുന്ന താരങ്ങള്‍ വിവാദങ്ങളുമായി വന്നതും വലിയ...

Read More >>
#dimplerose | സ്വന്തം മോനോട് ഇങ്ങനെ ചെയ്യാമോ! നീയൊരു അമ്മയാണോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ഡിംപിള്‍ റോസ്

Jun 19, 2024 04:46 PM

#dimplerose | സ്വന്തം മോനോട് ഇങ്ങനെ ചെയ്യാമോ! നീയൊരു അമ്മയാണോ? വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി നടി ഡിംപിള്‍ റോസ്

നമ്മള്‍ മനസില്‍ പോലും ചിന്തിക്കാത്ത കാര്യങ്ങളാണ് മറ്റൊരു ചര്‍ച്ചകള്‍ക്ക്...

Read More >>
#anchorshalu | ഞാനും നേരിട്ടിട്ടുണ്ട്, അഡ്ജസ്റ്റ് മെന്റ് കോളുകള്‍ വന്നു; ഹന്നയോടുള്ള ചോദ്യത്തെക്കുറിച്ച് വിവാദ അവതാരക

Jun 19, 2024 11:15 AM

#anchorshalu | ഞാനും നേരിട്ടിട്ടുണ്ട്, അഡ്ജസ്റ്റ് മെന്റ് കോളുകള്‍ വന്നു; ഹന്നയോടുള്ള ചോദ്യത്തെക്കുറിച്ച് വിവാദ അവതാരക

കേരളക്കര മൊത്തം തെറിവിളിക്കുന്ന അവതാരക ഞാനാണ്. ഒരു പെണ്ണ് മറ്റൊരു പെണ്ണിനോട് ചോദിക്കാന്‍ പാടുള്ള ചോദ്യമാണോ ശാലു ഹന്നയോട് ചോദിച്ചതെന്നാണ്...

Read More >>
Top Stories