#mammootty | 'എന്റെ സിനിമ ആദ്യമായാണ് അറബിയിൽ വരുന്നത്, ഒന്ന് കണ്ട് നോക്ക്'-മമ്മൂട്ടി

#mammootty | 'എന്റെ സിനിമ ആദ്യമായാണ് അറബിയിൽ വരുന്നത്, ഒന്ന് കണ്ട് നോക്ക്'-മമ്മൂട്ടി
Jun 20, 2024 02:31 PM | By Athira V

ടർബോയുടെ വിജയാഘോഷവും അറബി ഡബ്ബ് വേർഷന്റെ ടീസർ റിലീസുമായി വൻ ആഘോഷ പരിപാടിയാണ് ഷാർജ സെൻട്രൽ മാളിൽ വെച്ച് നടന്നത്. വൻ ജനാവലി മമ്മൂട്ടിയുടെ പേര് ആർത്ത് വിളിച്ചപ്പോൾ തനിക്ക് യുഎഇയുമായുള്ള ആത്മ ബന്ധത്തെ കുറിച്ചും അറബി പ്രേക്ഷകരിലേക്ക് സിനിമ അവരുടെ ഭാഷയിലെത്തുന്നതിനെ കുറിച്ചു സംസാരിച്ചു.

നമ്മുടെ സിനിമ അറബിയിലേക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. എന്റെ ഓർമ്മ ശരിയാണെങ്കിൽ ഒരുപക്ഷെ ആദ്യമായിട്ട് അറബി സംസാരിക്കാൻ പോകുന്ന മലയാള സിനിമ ഇതാകുമെന്നാണ് തോന്നുന്നത്. അതൊരു വലിയ സന്തോഷകരമായ കാര്യമാണ്.

എന്റെ സിനിമ ആദ്യമായാണ് അറബിയിൽ വരുന്നത്. നിങ്ങൾ ഈ സിനിമ ഒന്നുകൂടി കണ്ട് സന്തോഷിക്കണം. കാരണം എനിക്ക് അറബി അറിയില്ല, എന്റെ ശബ്ദത്തിലല്ലെങ്കിലും അറബി പറഞ്ഞാൽ എങ്ങനെയുണ്ടാകുമെന്ന് കണ്ടുനോക്കുക. ടർബോ ജോസിന് അറബിയിലിട്ടിരിക്കുന്ന പേര് ജാസിം ടർബോ എന്നാണ്, മമ്മൂട്ടി പറഞ്ഞു.

യുഎഇ തനിക്ക് പ്രിയപ്പെട്ട ഇടമാണെന്നും അതുകൊണ്ടു തന്നെ ഇവിടുത്തെ മലയാളികളെ കാണാൻ കിട്ടുന്ന അവസരങ്ങളെല്ലാം പരമാവധി ഉപയോഗിക്കാറുണ്ടെന്നും നടൻ പറഞ്ഞു. ടർബോയുടെ ബോക്സ് ഓഫീസ് കളക്ഷന് പിന്നിൽ ജിസിസിയുടെ പിന്തുണയെ കുറിച്ചും താരം വ്യക്തമാക്കി. മികച്ച പ്രതികരണമാണ് ടർബോയുടെ അറബിക് ടീസറിന് ലഭിക്കുന്നത്.

ആ​ഗോള ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ 70 കോടി രൂപയിലധികം നേടിയിട്ടുണ്ട്. സ്ക്രീൻ കൗണ്ടിനും ഇതുവരെ കുറവൊന്നും സംഭവിച്ചിട്ടില്ല. ഇതര സംസ്ഥാനങ്ങളിൽ മാത്രം 364 സ്ക്രീനുകളിലാണ് ചിത്രം പ്രദർശനം ആരംഭിച്ചത്.

വൈശാഖിന്റെ സംവിധാനത്തിലൊരുങ്ങിയ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസാണ്. ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.

ജീപ്പ് ഡ്രൈവറായ ജോസിന്റെ കഥയാണ് ചിത്രം പറയുന്നത്. ജോസ് എന്ന കഥാപാത്രമായി മമ്മൂട്ടി എത്തിയ ചിത്രത്തിലെ താരത്തിന്റെ ആക്ഷൻ സീക്വൻസുകൾക്ക് ആവേശമാണ് തിയേറ്ററിൽ. നായകനൊത്ത പ്രതിനായകനാണ് ടർബോയിൽ. വില്ലനായുള്ള കന്നഡ താരം രാജ് ബി ഷെട്ടിയുടെ പെർഫോമൻസും മലയാളികൾ കയ്യടി നൽകി സ്വീകരിച്ചിട്ടുണ്ട്.

#my #film #coming #out #arabic #first #time #mammootty

Next TV

Related Stories
#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

Sep 27, 2024 10:48 PM

#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ...

Read More >>
#sadhikavenugopal  | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

Sep 27, 2024 09:28 PM

#sadhikavenugopal | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന്...

Read More >>
#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Sep 27, 2024 03:55 PM

#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് 'ഒരു കട്ടില്‍ ഒരു മുറി' എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

Read More >>
#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

Sep 27, 2024 03:33 PM

#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

രു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ...

Read More >>
#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

Sep 27, 2024 12:57 PM

#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും അവളോട് തനിക്കുള്ള സ്‌നേഹത്തെ കുറിച്ചും ഭാര്യ മകളെ കാണിക്കാത്തതിനെപ്പറ്റിയും ബാല സംസാരിച്ചിരുന്നു....

Read More >>
#AnikhaSurendran | 'ആരോ കതകില്‍ മുട്ടിയിട്ടുണ്ട്, ക്യൂട്ട്‌നെസ് വാരി എറി',അനിഖയ്ക്ക് പരിഹാസം

Sep 27, 2024 12:49 PM

#AnikhaSurendran | 'ആരോ കതകില്‍ മുട്ടിയിട്ടുണ്ട്, ക്യൂട്ട്‌നെസ് വാരി എറി',അനിഖയ്ക്ക് പരിഹാസം

പരിഹാസവും ട്രോളും മാത്രമല്ല ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അനിഖയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ...

Read More >>
Top Stories