#meenakshi |'മണർകാട് സെൻ്റ് മേരീസ് കോളേജ് ഞാനിങ്ങെടുക്കുവാ'ന്ന് മീനാക്ഷി, 'ആവിശ്യം കഴിഞ്ഞ തിരിച്ച് വയ്ക്കണം'എന്ന് കമന്റുകൾ

#meenakshi |'മണർകാട് സെൻ്റ് മേരീസ് കോളേജ് ഞാനിങ്ങെടുക്കുവാ'ന്ന് മീനാക്ഷി, 'ആവിശ്യം കഴിഞ്ഞ തിരിച്ച് വയ്ക്കണം'എന്ന് കമന്റുകൾ
Jun 20, 2024 12:32 PM | By Susmitha Surendran

(moviemax.in)  അഭിനേത്രി എന്നതിനെക്കാൾ ഉപരി കുട്ടി അവതാരികയായി മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് മീനാക്ഷി അനൂപ്. മോഹൻലാൽ ഉൾപ്പടെയുള്ള താരങ്ങൾക്കൊപ്പം ബി​ഗ് സ്ക്രീനിലും മീനാക്ഷി തിളങ്ങി.

ഒപ്പം, അമർ അക്ബർ അന്തോണി, മോഹൻലാൽ തുടങ്ങി ഒരുപിടി മികച്ച സിനിമകളിൽ മീനാക്ഷി മികച്ച അഭിനയം കാഴ്ചവച്ച് കയ്യടി നേടിയിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ മീനാക്ഷി പങ്കുവയ്ക്കുന്ന പോസ്റ്റുകൾ ശ്രദ്ധനേടാറുണ്ട്. അത്തരത്തിൽ താരം പങ്കുവച്ചൊരു പോസ്റ്റും അതിന് താഴെ വന്ന കമന്റുകളുമാണ് ഇപ്പോൾ വൈറൽ ആകുന്നത്.

കോളേജിൽ ജോയിൻ ചെയ്തതിനെ കുറിച്ചാണ് മീനാക്ഷിയുടെ പോസ്റ്റ്. ജോയിൻ ചെയ്യാൻ പോയ വേളയിൽ ഡോക്യുമെന്റ് കൈമാറി കൊണ്ടുള്ള ഫോട്ടോയ്ക്ക് ഒപ്പം 'മണർകാട് സെൻ്റ് മേരീസ് കോളേജ്..ഞാനിങ്ങെടുക്കുവാ..', എന്നാണ് മീനാക്ഷി കുറിച്ചത്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി രം​ഗത്ത് എത്തിയത്. ഇവർക്കെല്ലാം മീനാക്ഷി രസകരമായി മറുപടി നൽകിയിട്ടുമുണ്ട്. "കോളേജിൻ്റെ ആധാരം ആണോ തരുന്നത്" എന്നാണ് ഒരാളുടെ കമന്റ്.

"ഇതെന്റെ ആധാറിൻ്റെ കോപ്പിയാ അങ്ങോട്ട് കൊടുക്കുവാ" എന്നായിരുന്നു മീനാക്ഷിയുടെ മറുപടി. "മീനുട്ടി ആവിശ്യം കഴിഞ്ഞ് തിരിച്ചു അവിടെ തന്നെ വെച്ചേക്കണേ" എന്നാണ് മറ്റൊരു ആരാധകന്റെ കമന്റ്.

"3 വർഷം ഒന്ന് കഴിഞ്ഞോട്ടെ അവിടെ തന്നെ വെച്ചേക്കാം..", എന്ന് മീനാക്ഷിയും മറുപടി നൽകി. ഇത്തരത്തിൽ രസകരമായ കമന്റുകളും രസകരമായ മറുപടയുമാണ് താരത്തിന്റെ പോസ്റ്റിന് താഴെ ഉള്ളത്.

നിരവധി പേർ മീനാക്ഷിയ്ക്ക് ആശംസകൾ അറിയിച്ച് രം​ഗത്തെത്തുകയും ചെയ്തിട്ടുണ്ട്.

#meenakshi #post #shared #actor #comments #below #now #going #viral.

Next TV

Related Stories
#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

Sep 27, 2024 10:48 PM

#Vinayakan | 'യുവതി യുവാക്കളെ ഇദ്ദേഹത്തെ നമ്പരുത്'; പി.വി അൻവറിനെതിരെ രൂക്ഷ വിമർശനവുമായി നടൻ വിനായകൻ

പൊതുജനം ബോധമില്ലാത്തവരല്ലെന്നും സ്വന്തം രാഷ്ട്രീയത്തിലേക്ക് യുവതീ യുവാക്കൾ പറന്ന് പോകണമെന്നും നടൻ...

Read More >>
#sadhikavenugopal  | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

Sep 27, 2024 09:28 PM

#sadhikavenugopal | എന്ത് അഡ്ജസ്റ്റ്‌മെന്റാണ് ചേട്ടാ വേണ്ടത്; ഉദ്ഘാടനത്തിന് വന്നിട്ട് സഹകരിക്കുമോ എന്ന് ചോദിക്കുന്നവരുണ്ട് -സാധിക വേണുഗോപാൽ

സിനിമയിലോ മറ്റോ ഡേറ്റ് ചോദിച്ച് എല്ലാം തീരുമാനിച്ചതിന് ശേഷമായിരിക്കും അഡ്ജസ്റ്റ്‌മെന്റിന്...

Read More >>
#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

Sep 27, 2024 03:55 PM

#OruKattilOruMuri | 'ഒരു കട്ടിൽ ഒരു മുറി' ചിത്രത്തിന്റെ പുതിയ റിലീസ് തീയതി പ്രഖ്യാപിച്ചു

നഗരത്തിലേക്ക് അവിചാരിതമായി എത്തിച്ചേര്‍ന്ന രണ്ടു കഥാപാത്രങ്ങളുടെ കഥയാണ് 'ഒരു കട്ടില്‍ ഒരു മുറി' എന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു....

Read More >>
#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

Sep 27, 2024 03:33 PM

#Bharatanatyam | സൈജു കുറുപ്പ് എന്‍റർടെയിൻമെന്‍റ്സ് 'ഭരതനാട്യം' ഇനി ഒടിടിയില്‍

രു കൂട്ടുകുടുംബത്തില്‍ സാധാരണമായ തട്ടലും മുട്ടലുമൊക്കെയുണ്ടെങ്കിലും അല്ലലില്ലാതെ കഴിയുന്ന ഭരതന്‍ ഒരിക്കല്‍ ഒരു പ്രശ്നത്തെ...

Read More >>
#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

Sep 27, 2024 12:57 PM

#bala | തര്‍ക്കിക്കാന്‍ അപ്പ ഇല്ല! ഗ്‌ളാസ് എടുത്ത് അടിച്ചു എന്നൊക്കെ പാപ്പു പറഞ്ഞു; വേദന പങ്കുവെച്ച് ബാല

മുന്‍പ് പല അഭിമുഖങ്ങളിലൂടെയും അവളോട് തനിക്കുള്ള സ്‌നേഹത്തെ കുറിച്ചും ഭാര്യ മകളെ കാണിക്കാത്തതിനെപ്പറ്റിയും ബാല സംസാരിച്ചിരുന്നു....

Read More >>
#AnikhaSurendran | 'ആരോ കതകില്‍ മുട്ടിയിട്ടുണ്ട്, ക്യൂട്ട്‌നെസ് വാരി എറി',അനിഖയ്ക്ക് പരിഹാസം

Sep 27, 2024 12:49 PM

#AnikhaSurendran | 'ആരോ കതകില്‍ മുട്ടിയിട്ടുണ്ട്, ക്യൂട്ട്‌നെസ് വാരി എറി',അനിഖയ്ക്ക് പരിഹാസം

പരിഹാസവും ട്രോളും മാത്രമല്ല ദ്വയാര്‍ത്ഥ പ്രയോഗങ്ങളും അനിഖയ്‌ക്കെതിരെ സോഷ്യല്‍ മീഡിയ...

Read More >>
Top Stories