#balakrishna | പൊതുവേദിയിൽ നടിയെ തള്ളിമാറ്റി തെലുങ്ക് നടൻ ബാലകൃഷ്ണ, സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം; വീഡിയോ വൈറൽ

#balakrishna | പൊതുവേദിയിൽ നടിയെ തള്ളിമാറ്റി തെലുങ്ക് നടൻ ബാലകൃഷ്ണ, സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം; വീഡിയോ വൈറൽ
May 30, 2024 10:13 AM | By Athira V

പൊതുവേദിയിൽ നടിയെ തള്ളിമാറ്റി നടൻ നന്ദമൂരി ബാലകൃഷ്ണ. വിവാദ വീഡിയോകൾ സമൂഹ മാധ്യമങ്ങളിലടക്കം വൈറലാണിപ്പോൾ. ഗ്യാങ്സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷന് മുഖ്യാതിഥിയായി എത്തിയതായിരുന്നു ബാലകൃഷ്ണ.

വേദിയിൽ അണിയറ പ്രവർത്തകർക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടെയാണ് മാറി നിൽക്കെന്ന് ആവശ്യപ്പെട്ട് നടി അഞ്ജലിയെ നടൻ തള്ളിമാറ്റിയത്. പെട്ടെന്നുള്ള നടന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന അഭിനേത്രി നേഹ ഷെട്ടിയും നടുങ്ങുന്നതും വീഡിയോയിൽ കാണാം.

https://x.com/CinemaniaIndia/status/1795872385305849918

പൊതുവേദിയായതുകൊണ്ടും സ്വന്തം സിനിമയുടെ പ്രമോഷനായതിനാലും അഞ്ജലി സംയമനം പാലിക്കുകയായിരുന്നു. തള്ളി മാറ്റിയപ്പോൾ വീഴാൻ പോയെങ്കിലും പെട്ടന്നു തന്നെ അഞ്ജലി ചിരിച്ച് നിൽക്കുന്നതും വീഡിയോയിൽ കാണാം. മാറി നിൽക്കെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ദേഷ്യപ്പെട്ട് കൊണ്ട് ബാലകൃഷ്ണ അഞ്ജലിയെ തള്ളി മാറ്റിയത്.

അതേസമയം നടൻ മദ്യപിച്ചാണ് വേദിയിൽ എത്തിയതെന്നും വിമർശനമുണ്ട്. സ്ത്രീകളോടുള്ള അനാദരവ് ഒരിക്കലും കണ്ടില്ലെന്ന് നടിക്കരുതെന്നും ആ വേദിയിലുള്ള ഒരാള്‍ പോലും ഇതിനെതിരെ പ്രതികരിക്കാൻ വന്നില്ലെന്നും വിമർശനങ്ങൾ ഉണ്ട്.

#balakrishna #pushes #away #actress #gangs #godavari #event

Next TV

Related Stories
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

Jun 28, 2025 05:06 PM

ആവേശത്തോടെ ആരാധകർ; 'ദി ബാറ്റ്മാൻ 2' ചിത്രീകരണം ജനുവരിയിൽ ആരംഭിക്കും

ദി ബാറ്റ്മാൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം 2026 ജനുവരിയിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall