---
title: "#moviesbigoffer |വന്‍ ഓഫര്‍; 4000ത്തോളം സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം..."
english_title: "#movies #can #be #seen #rs99 #around #4000 #screens #big #offer #announcement"
publisher: "moviemax.in"
canonical_url: "https://moviemax.in/news/208356/movies-can-be-seen-rs99-around-4000-screens-big-offer-announcement"
published_at: "2024-05-29T11:29:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6656c4afcec1d_theater.jpg"
keywords: []
---

# #moviesbigoffer |വന്‍ ഓഫര്‍; 4000ത്തോളം സ്ക്രീനുകളില്‍ 99 രൂപയ്ക്ക് സിനിമ കാണാം...

> **Lead Summary:** **രാജ്യ**ത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സിനിമ ലൗവേര്‍സ് ഡേയായി മെയ് 31 ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഓഫര്‍.

## Article Content

**രാജ്യ**ത്തെമ്പാടുമുള്ള 4000ത്തോളം സിനിമ സ്ക്രീനുകളില്‍ മെയ് 31ന് 99 രൂപയ്ക്ക് സിനിമ ആസ്വദിക്കാന്‍ അവസരം. മൾട്ടിപ്ലക്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യ (എംഎഐ) സിനിമ ലൗവേര്‍സ് ഡേയായി മെയ് 31 ആചരിക്കുന്നതിന്‍റെ ഭാഗമായാണ് ഈ ഓഫര്‍.

പിവിആര്‍ ഇനോക്സ്, സിനിപോളിസ്, മിറാജ് സിനിമാസ് അടക്കം വിവിധ മള്‍ട്ടിപ്ലെക്സ് ചെയിനുകളില്‍ ഈ ഓഫര്‍ ലഭിക്കും എന്നാണ് വിവരം. എന്നാൽ മാർച്ച് മാസത്തിൽ മോളിവുഡിൽ ഒഴികെ മറ്റു ഭാഷകളിൽ വലിയ റിലീസുകൾ ഇല്ലാത്തത് വലിയ പ്രതിസന്ധിയാണ്.

പൊതുതിരഞ്ഞെടുപ്പ് വലിയ റിലീസുകളെ ബാധിച്ചിട്ടുണ്ട്. ഈ അവസരത്തിൽ പ്രേക്ഷകരെ തിയേറ്ററുകളിലേക്ക് എത്തിക്കാൻ കൂടി വേണ്ടിയാണ് സിനിമ ലൗവേര്‍സ് ഡേ നടത്തുന്നത്. എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരെയും തിയേറ്ററുകളിലേക്ക് ഒരുമിച്ച് കൊണ്ടുവരിക എന്നതാണ് ഈ ദിനം ആചരിക്കുന്നതിന്‍റെ പ്രധാന ലക്ഷ്യം.

ഉത്തരേന്ത്യയില്‍ അടക്കം ചൂടിനെ മറികടക്കാൻ മൾട്ടിപ്ലക്സുകൾ ആളുകള്‍ തിരഞ്ഞെടുത്തേക്കും. കഴിഞ്ഞ വർഷം ദേശീയ സിനിമാദിന പരിപാടിയിൽ കുടുംബങ്ങള്‍ അടക്കം വലിയൊരു വിഭാഗം സിനിമ കാണാൻ എത്തിയിരുന്നു.

അന്ന് പങ്കെടുക്കുന്ന സ്‌ക്രീനുകളിൽ 50-70 ശതമാനം ഒക്യുപെന്‍സി ലഭിച്ചു. മെയ് 31 ന് സമാനമായ പ്രവണതയാണ് പ്രതീക്ഷിക്കുന്നത്-എംഎഐ പ്രസിഡന്‍റ് കമൽ ജിയാൻചന്ദാനി ബിസിനസ് ലൈനിനോട് പറഞ്ഞു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ എംഎഐ ഇതുപോലെ ദേശീയ സിനിമാദിനം ആചരിച്ചിരുന്നു. അന്ന് 99 രൂപയ്ക്ക് ഷോകള്‍ നടത്തിയപ്പോള്‍ രാജ്യത്തെ വിവിധ സ്‌ക്രീനുകളില്‍ ആ ദിവസം ആറ് ദശലക്ഷത്തോളം അധിക സിനിമ പ്രേമികള്‍ എത്തിയെന്നാണ് കണക്ക്.

അതേ സമയം 99 രൂപ ഷോകള്‍ സംബന്ധിച്ച് അതിൽ പങ്കെടുക്കുന്ന സിനിമ ചെയ്നുകള്‍ അവരുടെ വെബ്‌സൈറ്റുകള്‍ വഴിയും സോഷ്യൽ മീഡിയ ചാനലുകൾ വഴിയും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടുമെന്ന് എംഎഐ കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://moviemax.in/news/208356/movies-can-be-seen-rs99-around-4000-screens-big-offer-announcement)