#imrankhan | അനുഷ്കയുടെ ടൂപീസ് ബിക്‌നിയെക്കുറിച്ച് ചോദ്യം; വൈറലായി ഇമ്രാന്‍ ഖാന്റെ വാക്കുകള്‍

#imrankhan | അനുഷ്കയുടെ ടൂപീസ് ബിക്‌നിയെക്കുറിച്ച് ചോദ്യം; വൈറലായി ഇമ്രാന്‍ ഖാന്റെ വാക്കുകള്‍
May 29, 2024 10:44 AM | By Athira V

ബോളിവുഡിലെ ഒരു കാലത്തെ സെന്‍സേഷണല്‍ ഹീറോയായിരുന്നു ഇമ്രാന്‍ ഖാന്‍. കരിയര്‍ ആരംഭിച്ച സമയത്ത് തന്നെ ഇമ്രാന്‍ ഖാനെ തേടി കുറേ വിജയ സിനിമകള്‍ വന്നിരുന്നു. എന്നാല്‍ ഒരു സമയത്ത് പരാജയങ്ങള്‍ തുടര്‍ക്കഥയായതോടെ ഇമ്രാന്‍ ഖാന്‍ പതുക്കെ ബോളിവുഡില്‍ നിന്ന് അപ്രത്യക്ഷമാകാന്‍ തുടങ്ങി.

ലൈംലൈറ്റില്‍ ഇമ്രാന്‍ ഖാനെ അധികം കാണാറില്ലെങ്കിലും ചില അഭിമുഖങ്ങളിലൂടെയാണ് നടനെക്കുറിച്ച് പുറം ലോകം അറിയാറുള്ളത്. ഇപ്പോള്‍ ബോളിവുഡിലേക്ക് തിരിച്ച് വരവ് നടത്താനൊരുങ്ങുകയാണ് നടന്‍. അടുത്തിടെ ഇമ്രാന്‍ ഖാന്‍ നല്‍കിയ ഒരു അഭിമുഖത്തില്‍ താന്‍ പറയുന്ന വാക്കുകള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ എരിവും പുൡും കൂട്ടിയായിരുന്നു പത്ത് വര്‍ഷം മുമ്പൊക്കെ പുറത്ത് വിട്ടു കൊണ്ടിരുന്നതെന്ന് പറഞ്ഞിരുന്നു. 

താന്‍ മുമ്പ് അനുഷ്‌ക ശര്‍മയ്‌ക്കൊപ്പം മാട്രു കി ബിജ്‌ലീ കാ മണ്ടോല എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഈ സമയത്ത് നടന്ന ഒരു സംഭവവും നടന്‍ ഓര്‍ത്തെടുത്തു. വിശാല്‍ ഭരദ്വജ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. സിനിമയുമായി ബന്ധപ്പെട്ട പ്രസക്തിയുള്ള ചോദ്യങ്ങള്‍ക്ക് പകരം അന്ന് തന്നോട് ചോദിച്ചത് ഒപ്പം അഭിനയിച്ച നടിയുടെ വസ്ത്രത്തെക്കുറിച്ചായിരുന്നു.


'എന്തോ പ്രശ്‌നമുള്ള ചിത്രമായാണ് അവര്‍ ഈ സിനിമയെ കണ്ടത്. ഒരു മുറിയില്‍ നിറയെ ആളുകളുള്ള സ്ഥലത്ത് നിന്ന് എന്നോട് മാധ്യമങ്ങള്‍ ചോദിച്ചത് അനുഷ്‌കയുടെ ബിക്‌നിയെക്കുറിച്ചാണ്. സിനിമയില്‍ അനുഷ്‌ക ടൂ പീസ് ബിക്‌നി ധരിക്കുന്നുണ്ടല്ലോ. അതിനെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്? എന്നായിരുന്നു ആ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്,' ഇമ്രാന്‍ ഖാന്‍ പറഞ്ഞു. 

എന്നാല്‍ തനിക്ക് ഇത് കേട്ടപ്പോള്‍ അണ്‍കംഫര്‍ട്ടബിള്‍ ആയി തോന്നി. അവര്‍ ബികിനി ധരിക്കുന്നതില്‍ ഞാന്‍ എന്ത് പറയാനാണ് എന്നാണ് തനിക്ക് തോന്നിയതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. മാധ്യമങ്ങള്‍ തലക്കെട്ടുകള്‍ ഉണ്ടാക്കുന്നതിനായി തന്റെ അമ്മാവന്‍ കൂടിയായ ആമിര്‍ ഖാന്റെ പേരും വലിച്ചിഴച്ചതായും ഇമ്രാന്‍ ഖാന്‍ ഓര്‍ത്തെടുത്തു. അന്ന് മാധ്യമങ്ങള്‍ ചോദിച്ചിരുന്നത്, നിങ്ങളുടെ അമ്മാവന്‍ കൂടിയായ ആമിര്‍ സിനിമ കണ്ടോ? അദ്ദേഹം എന്താണ് സിനിമ കണ്ടിട്ട് പറഞ്ഞത് എന്നൊക്കെയാണ്. 

തന്റെ വായില്‍ നിന്നും മറ്റൊരു പ്രശസ്ത വ്യക്തിയുടെ പേര് കൂടി കേട്ട് അതില്‍ നിന്ന് കണ്ടന്റ് ഉണ്ടാക്കാനാണ് ശ്രമിച്ചതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ഇന്ന് മാധ്യമങ്ങള്‍ കാണുന്ന രീതി നന്നായി മാറിയിട്ടുണ്ട്. മുമ്പേത്തേതിനേക്കാളും യുക്തി ചിന്തയോടെയാണ് മാധ്യമങ്ങള്‍ സമീപിക്കുന്നതെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പലപ്പോഴും താന്‍ പറയുന്ന കാര്യങ്ങളെ മാധ്യമങ്ങള്‍ തമാശയായിട്ടാണ് കാണാറുള്ളതെന്നും പലപ്പോഴും താന്‍ പരിഹസിക്കുന്നത് പോലും മാധ്യമങ്ങള്‍ക്ക് മനസിലാവുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇമ്രാന്‍ ഖാന്‍ കരിയറില്‍ സജീവമയിരുന്ന സമയത്ത് തന്നെയായിരുന്നു ഏറെ കാലം പ്രണയിച്ച സുഹൃത്ത് അവന്തികയെ വിവാഹം കഴിക്കുന്നത്. 2011ലായിരുന്നു ഇരുവരും വിവാഹിതരായത്. എന്നാല്‍ 2019ല്‍ ഇരുവരും വിവാഹ ബന്ധം വേര്‍പെടുത്തി. ഇരുവര്‍ക്കും ഒരു മകളുമുണ്ട്. ഇമാരയെന്നാണ് മകളുടെ പേര്. മകളുടെ കാര്യങ്ങളെല്ലാം താന്‍ തന്നെയാണ് നോക്കാറുള്ളതെന്നും ഇമ്രാന്‍ ഖാന്‍ മുമ്പ് പറഞ്ഞിരുന്നു. 

#imrankhan #opens #about #question #that #asked #media #anushka #bikini

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories










https://moviemax.in/- //Truevisionall