#KareenaKapoor | ബ്രൗണ്‍ സാറ്റിന്‍ ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ കരീന കപൂര്‍; വൈറലായി ചിത്രങ്ങള്‍

#KareenaKapoor | ബ്രൗണ്‍ സാറ്റിന്‍ ഔട്ട്ഫിറ്റില്‍ സ്റ്റൈലിഷ് ലുക്കില്‍ കരീന കപൂര്‍; വൈറലായി ചിത്രങ്ങള്‍
May 28, 2024 07:57 PM | By Aparna NV

(moviemax.in) ഇന്ത്യന്‍ സിനിമാലോകത്ത് തന്നെ ഏറ്റവും നല്ല ഫാഷന്‍ സെന്‍സുള്ള താരമായിട്ടാണ് കരീന കപൂറിനെ വിശേഷിപ്പിക്കുന്നത്. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും താരം സ്വീകരിക്കാറുള്ള ഫാഷന്‍ നിരവധി ആളുകള്‍ ഫോളോ ചെയ്യാന്‍ ശ്രമിക്കാറുമുണ്ട്.

കഴിഞ്ഞ ദിവസം നെറ്റ്ഫ്‌ലിക്‌സ് സംഘടിപ്പിച്ച പരിപാടിക്കെത്തിയ കരീനയുടെ ലുക്കാണ് ഇപ്പോള്‍ ഏറെ ശ്രദ്ധയാകര്‍ഷിക്കുന്നത്. ബ്രൗണ്‍ കളറിലുള്ള ഔട്ട്ഫിറ്റില്‍ സൂപ്പര്‍ ലുക്കിലാണു താരത്തെ ചിതങ്ങളില്‍ കാണുന്നത്.

കരീനയുടെ സിംപിളായിട്ടുള്ള ബ്രൗണ്‍ ലുക്കില്‍ ഔട്ട്ഫിറ്റിനു മാച്ചിങ് ആയിട്ടുള്ള ബ്ലേസറും താരം അണിഞ്ഞിട്ടുണ്ട്. പോംപി ഹാന്‍സ് എന്നിവര്‍ ചേര്‍ന്നാണ് കരീനയുടെ മേക്കപ്പ് ചെയ്തിരിക്കുന്നത്.

സെലിബ്രിറ്റി സ്‌റ്റൈലിസ്റ്റായ സന്യ കപൂറാണ് കരീനയുടെ ഈ ലുക്കിനു പിന്നില്‍. സന്യയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ താരത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏകദേശം 18999 രൂപയാണ് ഇതിന്റെ വില.

വി ഷെയ്പ്പിലുള്ള നെക്കും, ഫിറ്റ് ഷര്‍ട്ടിന്റെ സ്‌റ്റൈലിലുമാണ് ടോപ്പ്. ടൈ അപ്പ് ആയിട്ടുള്ള സ്‌കര്‍ട്ടിന്റെ മുന്‍ ഭാഗത്ത് ഞൊറിവുകളും കൊടുത്തിരിക്കുന്നു. ഇഷ്ടത്തിനനുസരിച്ച് സെറ്റ് ചെയ്യാവുന്ന തരത്തിലുള്ളതാണ് സ്‌കര്‍ട്ട്.

കോട്ടണ്‍ സാറ്റിന്‍ ബ്ലേസര്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഔട്ട്ഫിറ്റ് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ഫുള്‍ സ്ലീവും കോളേര്‍ഡ് നെക്കിലുമാണ് ഇത് സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത്. ഗോള്‍ഡ് കളറിലുള്ള അക്‌സസറികളാണ് ഈ ലുക്കിനായി താരം തെരഞ്ഞെടുത്തിരിക്കുന്നത്.

ഗോള്‍ഡന്‍ കളറിലുള്ള സ്ട്രാപ്പ്ഡ് ഹീലും അകോകിന്റെ എലഗന്റ് ആയിട്ടുള്ള് ഹാങ്ങിങ് കമ്മലും, മോതിരവും ഈ ഔട്ട്ഫിറ്റിനെ കൂടുതല്‍ ഭംഗിയാക്കുന്നു. 14900 രൂപയാണ് ഈ കമ്മലിന്റെ വില.

#KareenaKapoor #looks #stylish #brown #satin #outfit #viral

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
Top Stories

https://moviemax.in/- //Truevisionall