#ShahRukhKhan | നടൻ ഷാരൂഖ് ഖാൻ ആശുപത്രിയിൽ

#ShahRukhKhan | നടൻ ഷാരൂഖ് ഖാൻ ആശുപത്രിയിൽ
May 22, 2024 08:30 PM | By VIPIN P V

ടുത്ത ചൂടിനേത്തുടർന്നുണ്ടായ നിർജലീകരണം മൂലം നടൻ ഷാരൂഖ് ഖാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഹമ്മദാബാദിലെ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഡിസ്ചാർജ് ചെയ്തു.

ഐപിഎലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം കാണാനായി ചൊവ്വാഴ്ച അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ എത്തിയതായിരുന്നു ഷാരൂഖ് ഖാൻ.

45 ഡി​ഗ്രി ചൂടായിരുന്നു ഈ ദിവസം അഹമ്മദാബാദിൽ അനുഭവപ്പെട്ടത്. ഇതിനേത്തുടർന്നുണ്ടായ നിർജലീകരണം കാരണമാണ് ഷാരൂഖ് ഖാന് ശാരീരിക അസ്വസ്ഥതകളുണ്ടായതെന്ന് വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.

ആരോ​ഗ്യം പഴയപടിയാവുന്നതുവരെ അദ്ദേഹത്തെ നിരീക്ഷണത്തിൽ വെയ്ക്കുകയായിരുന്നു. ഈസമയം, ആശുപത്രിയിൽ കനത്ത സുരക്ഷാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.

സുഹൃത്തും നടിയുമായ ജൂഹി ചൗള ഭർത്താവിനൊപ്പം ആശുപത്രിയിലെത്തി ഷാരൂഖിനെ കണ്ടിരുന്നു. ഇതിന്റെ വീഡിയോ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.

അതേസമയം, ഷാരൂഖ് ഖാന്റെ ആരോ​ഗ്യം സംബന്ധിച്ച് ആശുപത്രിയുടെ ഭാ​ഗത്തുനിന്നുള്ള ഔദ്യോ​ഗിക പ്രസ്താവന ഉടൻ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മക്കളായ അബ്രാം, സുഹാന എന്നിവർക്കൊപ്പമായിരുന്നു ഷാരൂഖ് ഖാൻ ചൊവ്വാഴ്ചത്തെ ഐ.പി.എൽ മത്സരം കാണാനെത്തിയത്.

തന്റെ ടീമിന്റെ ഫൈനൽ പ്രവേശം ഷാരൂഖ് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങൾ നൈറ്റ് റൈഡേഴ്സ് ടീം ഔദ്യോ​ഗിക ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ സഹ ഉടമകൂടിയാണ് ഷാരൂഖ് ഖാൻ.

#Actor #ShahRukhKhan #hospital

Next TV

Related Stories
 'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്

Jul 12, 2025 06:12 PM

'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് പുറത്ത്

'അവയവങ്ങൾക്ക് കറുപ്പ് നിറം, ശരീരത്തിൽ പ്രാണികൾ'; പാക് നടിയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്...

Read More >>
രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

Jul 8, 2025 11:06 AM

രമണാ .....നീ ...! ചപ്പാത്തി നഹീ..ചോർ ചോർ; വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ

വൈറലായി വിദ്യാ ബാലന്റെ പുതിയ വീഡിയോ, കയ്യടികളോടെ ഏറ്റെടുത്ത് ആരാധകർ...

Read More >>
'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

Jul 7, 2025 03:20 PM

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ ചിന്മയി

'ദൈവനാമം ഉപയോഗിക്കുന്ന ആൾദൈവങ്ങൾക്ക് റേപ്പിസ്റ്റാകാം....'; രൺബീറിനെതിരായ വിദ്വേഷപ്രചാരണത്തിൽ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall