#malavikamenon | ചിലർ ചെയ്യുന്നത് അതിന് വേണ്ടിയാണ്, അത് കാണുമ്പോൾ അവർക്ക് അതില്ല; ഇത് കാണുമ്പോഴെന്താണ്? മാളവിക

#malavikamenon | ചിലർ ചെയ്യുന്നത് അതിന് വേണ്ടിയാണ്, അത് കാണുമ്പോൾ അവർക്ക് അതില്ല; ഇത് കാണുമ്പോഴെന്താണ്? മാളവിക
May 22, 2024 07:52 PM | By Athira V

അഭിനയ രം​ഗത്തേക്ക് കടന്ന് വന്നിട്ട് ഏറെക്കാലമായെങ്കിലും അടുത്ത കാലത്താണ് നടി മാളവിക മേനോൻ ലൈം ലൈറ്റിൽ ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് സോഷ്യൽ മീഡിയയിലെ താരമാണ് മാളവിക. അടുത്ത കാലത്ത് പൊതുവേദികളിലും ഉദ്ഘാടന പരിപാടികളിലും മാളവികയെ കൂടുതലായി കാണുന്നുണ്ട്. അതേസമയം കടുത്ത സൈബർ ആക്രമണങ്ങളും നടിക്ക് നേരെ വന്നു. വസ്ത്ര ധാരണം ശരിയല്ലെന്നാണ് പ്രധാന കുറ്റപ്പെടുത്തൽ ഇപ്പോഴിതാ ഇതേക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് മാളവിക മേനോൻ. 

തനിക്ക് നേരെ വരുന്ന മോശം കമന്റുകൾക്കുള്ള പ്രതികരണം നടി വ്യക്തമാക്കി. മൂവി വേൾഡ് മീഡിയയുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. കമന്റുകൾ ആദ്യമാെക്കെ വിഷമിപ്പിച്ചിട്ടുണ്ടെന്ന് മാളവിക പറയുന്നു. ഇപ്പോൾ എനിക്ക് മാത്രമല്ല, അവർക്ക് തോന്നുന്ന ഏത് താരത്തെയും അധിക്ഷേപിക്കുന്നുണ്ടെന്നും മാളവിക ചൂണ്ടിക്കാട്ടി. ഷാരൂഖ് ഖാന് വരെ ഇവനേതാ എന്ന രീതിയിൽ കമന്റ്സ് വരുന്ന കാലമാണ്. എല്ലാവർക്കും കിട്ടുന്നുണ്ട്. അത് കാര്യമാക്കാതിരിക്കുക. 



നമ്മളെ പരിചയമില്ലാത്ത, നമ്മളെക്കുറിച്ച് ഒന്നുമറിയാത്ത ഏതോ അവിടെ ഇരിക്കുന്ന ആൾ നമ്മളെ പറ്റി അനാവശ്യം പറയുമ്പോൾ അതിൽ വേദനിക്കേണ്ട കാര്യമെന്താണെന്നും മാളവിക ചോദിക്കുന്നു. സഹിക്കാൻ പറ്റാതാകുമ്പോൾ വീട്ടുകാർ പറഞ്ഞിട്ട് തന്നെ ഞാൻ കമന്റ് ചെയ്തിട്ടുണ്ട്. ഞാൻ പരമാവധി മിണ്ടാതിരിക്കും. പക്ഷെ പറയാൻ തുടങ്ങിയാൽ ഒറ്റ വാക്കായിരിക്കും, പിന്നെ അവർ പറയുമ്പോൾ ആലോചിക്കും.

ശ്രദ്ധ കിട്ടാൻ വേണ്ടി പലരും എല്ലാവർക്കും ഇങ്ങനെ കമന്റ് ചെയ്യുന്നവരുണ്ട്. അത് കാര്യമാക്കാറില്ല. ഒരു ​ഗ്യാങ് പോലെ ഇറങ്ങിയിരിക്കുകയാണെന്ന് എനിക്ക് തോന്നാറുണ്ട്. പ്രത്യേകിച്ചും ഒരു വർക്കിന്റെ പോസ്റ്റോ ഉദ്ഘാടനത്തിന്റെ വീഡിയോയോ പോസ്റ്റ് ചെയ്താൽ അതിന്റെ അടിയിലാണ് ഏറ്റവും കൂടുതൽ കമന്റ് വരിക. എന്റെ വീട്ടിൽ നിന്ന് ചെന്ന് ചോദിച്ചിട്ടുണ്ട്. കമന്റ് ചെയ്ത ആളുടെ പ്രൊഫൈലിൽ ചെന്ന് ചോദിച്ചു. മാളവിക നിങ്ങൾക്ക് എന്തെങ്കിലും ബുദ്ധിമുട്ട് ചെയ്തിട്ടുണ്ടോ എന്ന് ചോദിച്ചു.


എനിക്കവിടെ വന്നാൽ ശ്രദ്ധ കിട്ടും കുറച്ച് ലൈക്ക് കിട്ടും എന്നൊക്കെ പറഞ്ഞവരുണ്ട്. വേറൊരുത്തൻ ഇങ്ങനെ പറയുന്നത് കേട്ടു, അപ്പോൾ പിന്നെ അവനെ സപ്പോർട്ട് ചെയ്തതാണെന്ന് പറഞ്ഞു. ഫ്രസ്ട്രേഷനുള്ളവരുണ്ടെന്നും മാളവിക പറയുന്നു. വസ്ത്രത്തിന്റെ പേരിൽ വരുന്ന വിമർശനം സെലിബ്രിറ്റികളായത് കൊണ്ടാണെന്ന് കരുതുന്നെന്നും മാളവിക പറയുന്നു. 

ഇന്നത്തെ തലമുറയിലെ കുട്ടികൾ അവർക്കിഷ്ടമുള്ള സ്റ്റെെലിഷായ വസ്ത്രങ്ങൾ ധരിക്കുന്നുണ്ട്. അത് കാണുമ്പോൾ പ്രശ്നമില്ലെങ്കിൽ പിന്നെ ഇത് കാണുമ്പോൾ പ്രശ്നമുണ്ടാകുന്നത് എങ്ങനെയെന്ന് എനിക്കൊട്ടും മനസിലാവുന്നില്ല. ഒരുപക്ഷെ നമ്മളേക്കാൾ സ്റ്റെെലിഷായി സുന്ദരീ, സുന്ദരന്മാർ എക്സ്പോസ് ആയി നടക്കുന്നുണ്ടെന്നും മാളവിക പറയുന്നു.

മോശം കമന്റുകൾ കാണുമ്പോൾ വീട്ടുകാർക്ക് വിഷമം തോന്നാറുണ്ടെന്നും മാളവിക തുറന്ന് പറഞ്ഞു. എന്തിനാണ് വായിക്കാൻ പോകുന്നതെന്ന് ഞാൻ ചോദിക്കും. അതൊന്നും ശ്രദ്ധിക്കേണ്ട, എന്തെങ്കിലും ഉണ്ടെങ്കിൽ നിങ്ങൾ ഒരു ഫേക്ക് അക്കൗണ്ട് എടുത്ത് തിരിച്ച് മറുപടി കൊടുക്കാൻ പറയുമെന്നും മാളവിക തമാശയായി പറഞ്ഞു.

ദ്ഘാടനങ്ങൾ ചെയ്ത ശേഷം തനിക്ക് നല്ല പ്രതികരണമാണ് ലഭിക്കാറെന്നും മാളവിക പറയുന്നു. എല്ലാം അടിപൊളിയായി വരണമെന്ന് പ്രാർത്ഥിച്ച് കൊണ്ടാണ് കട്ട് ചെയ്യാറുള്ളത്. ഉദ്ഘാടനത്തിന് ശേഷം വരുന്ന റിവ്യുകളാണ് കുറേക്കൂടി പേഴ്സണലായി തോന്നാറുള്ളത്.

നമുക്ക് മാളവികയെ തന്നെ മതി, അടുത്ത രണ്ട് ബ്രാഞ്ചുണ്ട് എന്ന് പറയുമ്പോൾ സന്തോഷമാണ്. ഒരു സലൂൺ ഉദ്ഘാടനം ചെയ്തിരുന്നു. നന്നായി പോകുന്നുണ്ട്, അടുത്ത് എവിടെയെങ്കിലും ഉദ്ഘാടനമുണ്ടെങ്കിൽ മാളവികയെ സജസ്റ്റ് ചെയ്യുമെന്ന് അവർ പറഞ്ഞെന്നും മാളവിക വ്യക്തമാക്കി.


#malavikamenon #reacts #bad #comments #shares #feedback #she #got #after #inaugurations

Next TV

Related Stories

Dec 30, 2025 05:12 PM

"ഞങ്ങളെ ഒതുക്കാനാണല്ലേ!"; ബേസിലിന്റെ പുത്തൻ ലുക്കിന് നസ്‌ലെന്റെ മറുപടി വൈറൽ

ബേസിലിന്റെ പുത്തൻ ലുക്കിന് നസ്‌ലെന്റെ മറുപടി...

Read More >>
വാത്സല്യം ഇനി സ്മരണകളിൽ; മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

Dec 30, 2025 04:27 PM

വാത്സല്യം ഇനി സ്മരണകളിൽ; മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ സംസ്കാരം നാളെ തിരുവനന്തപുരത്ത്

മോഹൻലാലിന്റെ അമ്മയുടെ മരണം, ശാന്തകുമാരിയുടെ സംസ്കാരം നാളെ...

Read More >>
സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

Dec 30, 2025 02:51 PM

സംഗീത് പ്രതാപ്, ഷറഫുദീൻ ചിത്രം 'ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ' ചിത്രീകരണം പൂർത്തിയായി

സംഗീത് പ്രതാപ്, ഷറഫുദീൻ, ഇറ്റ്‌സ് എ മെഡിക്കൽ മിറക്കിൾ, ചിത്രീകരണം...

Read More >>
നടൻ  മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

Dec 30, 2025 02:29 PM

നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു

മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ...

Read More >>
Top Stories