#rakhisawant | ബോളിവുഡ് നടി രാഖി സാവന്തിന് എതിരെ വധ ഭീഷണിയെന്ന് മുൻ ഭര്‍ത്താവ്

#rakhisawant | ബോളിവുഡ് നടി രാഖി സാവന്തിന് എതിരെ വധ ഭീഷണിയെന്ന് മുൻ ഭര്‍ത്താവ്
May 22, 2024 04:45 PM | By Athira V

അടുത്തിടെ നടി രാഖി സാവന്ത് തനിക്ക് ട്യൂമര്‍ ബാധിച്ചെന്ന് വെളിപ്പെടുത്തിയിരുന്നു. സര്‍ജറി നടത്തിയെന്നും സുഖം പ്രാപിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു. അതിനിടെ നടി രാഖി സാവന്തിന് എതിരെ വധ ഭീഷണിയുണ്ടെന്ന് മുൻ ഭര്‍ത്താവ് പറഞ്ഞതാണ് ചര്‍ച്ചയാകുന്നത്. രാഖിക്കെതിരെ വധ ഭീഷണി നടത്തിയത് ആരാണ് എന്ന് മുൻ ഭര്‍ത്താവ് വെളിപ്പെടുത്തിയിട്ടില്ല.

റിതേഷാണ് രാഖിയുടെ മുൻ ഭര്‍ത്താവ്. എല്ലാം വെളിപ്പെടുത്തും എന്നും എന്നാല്‍ ആദ്യം തെളിവുകള്‍ കിട്ടട്ടേയെന്ന് റിതേഷ് വ്യക്തമാക്കി. ആരെയും എനിക്ക് ഒരു ഭയവുമില്ല. ചില ആള്‍ക്കാര്‍ അഭ്യുദയകാംക്ഷികളാണെന്ന് നടിക്കുകയാണ്. ഗൂഢാലോചനയില്‍ അവരും ഉള്‍പ്പെട്ടിട്ടുണ്ട്.

ആരാണ് ആ വ്യക്തിയെന്ന് വെളിപ്പെടുത്തുന്നും തങ്ങള്‍ പൊലീസിനെ സമീപിച്ചിട്ടുണ്ടെന്നും റിതേഷ് വ്യക്തമാകക്കി. മാധ്യമ വിചാരണ അല്ല ആവശ്യമെന്നും താരത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട പ്രശ്‍നമാണ് എന്നും പറയുന്നു റിതേഷ്. രാഖിയുടെ സര്‍ജറി വിജയകരമായിരുന്നു എന്ന് പറഞ്ഞിരുന്നു നേരത്തെ റിതേഷ്.

റിതേഷ് നടി രാഖി സാവന്തിന്റെ ഫോട്ടോകള്‍ പങ്കുവച്ചിരുന്നു. ചിലര്‍ ചിരിക്കുകയാണ് ഉണ്ടായത് എന്നും പറയുന്നു റിതേഷ്. വേറെ ഒരാളുടെ വേദനയില്‍ ചിരിക്കുന്നവര്‍ എന്തായാലും മനുഷ്യര്‍ അല്ല. രാഖി നീ ഭയപ്പെടേണ്ട കാര്യമില്ല. നിന്നെ ഞങ്ങള്‍ നോക്കിക്കൊളളാം രാഖി.

ചിലര്‍ നിലവിലും അടിസ്ഥാനമില്ലാത്ത ചില വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും അവരുടെ സമയം കഴിയാറായെന്നും പറയാം എന്നും റിതേഷ് വ്യക്തമാക്കുന്നു. രാഖി സാവന്ത് അഗ്നിചക്ര എന്ന സിനിമയിലൂടെ നടിയായി അരങ്ങേറിയത്.

തുടര്‍ന്ന് രാഖി സാവന്ത് ബോളിവുഡ് സിനിമകള്‍ നിരന്തരം വേഷമിട്ടിട്ടുണ്ട്. ബിഗ് ബോസില്‍ മത്സരാര്‍ഥിയായി പങ്കെടുത്തു. ആദില്‍ ഖാൻ ദുറാനിയുമായും രാഖി വിവാഹിതയായെങ്കിലും പിന്നീട് വേര്‍പിരിഞ്ഞിരുന്നതും ചര്‍ച്ചയായി മാറിയിരുന്നു.

#bollywood #actress #rakhisawant #controversy #former #husband #ritesh #reveals

Next TV

Related Stories
#Kannappa | പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ, വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്‌മയമെന്ന് ആരാധകർ

Jun 14, 2024 08:19 PM

#Kannappa | പാൻ ഇന്ത്യൻ ചിത്രം കണ്ണപ്പയുടെ ടീസറിൽ ഞെട്ടിച്ചുകൊണ്ട് മോഹൻലാൽ, വരാനിരിക്കുന്നത് ബ്രഹ്മാണ്ഡ വിസ്‌മയമെന്ന് ആരാധകർ

മോഹൻബാബുവിന്റെ ഉടസ്ഥതയിലെ 24 ഫ്രെയിംസ് ഫാക്ടറി, എവിഎ എന്റർടെയ്ൻമെന്റ് എന്നീ ബാനറുകളിലാണ് ചിത്രത്തിന്റെ നിർമാണം. ആന്ധ്ര, ഹൈദരാബാദ് എന്നിവിടങ്ങളാണ്...

Read More >>
#railakshmi | പരസ്പര സമ്മതത്തോടെയല്ലേ കാസ്റ്റിംഗ് കൗച്ച് നടക്കൂ? കുറച്ചു പേര്‍ കാരണം ഇന്‍ഡസ്ട്രി മോശമാകുന്നു -റായ് ലക്ഷ്മി

Jun 11, 2024 07:52 PM

#railakshmi | പരസ്പര സമ്മതത്തോടെയല്ലേ കാസ്റ്റിംഗ് കൗച്ച് നടക്കൂ? കുറച്ചു പേര്‍ കാരണം ഇന്‍ഡസ്ട്രി മോശമാകുന്നു -റായ് ലക്ഷ്മി

കാസ്റ്റിംഗ് കൗച്ചിന്റെ ഒരു സീസണ്‍ തന്നെയുണ്ടായിരുന്നു. എല്ലാവര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങളും അനുഭവങ്ങളുമുണ്ടായിരുന്നു...

Read More >>
#pavithragowda | അശ്ലീല സന്ദേശമയച്ചയാളുടെ കൊലപാതകം: സൂപ്പർതാരം ദർശന്റെ സുഹൃത്തായ നടി പവിത്രയും അറസ്റ്റിൽ

Jun 11, 2024 04:34 PM

#pavithragowda | അശ്ലീല സന്ദേശമയച്ചയാളുടെ കൊലപാതകം: സൂപ്പർതാരം ദർശന്റെ സുഹൃത്തായ നടി പവിത്രയും അറസ്റ്റിൽ

രേണുക സ്വാമിയെ ഫാം ഹൗസിൽ വിളിച്ചു വരുത്തി മർദിച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം...

Read More >>
#darshanthoogudeepa  | യുവാവിന്‍റെ കൊലപാതകം; കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റില്‍

Jun 11, 2024 12:35 PM

#darshanthoogudeepa | യുവാവിന്‍റെ കൊലപാതകം; കന്നഡ നടന്‍ ദര്‍ശന്‍ അറസ്റ്റില്‍

തെരുവ് നായകള്‍ അഴുക്കുചാലിൽ നിന്ന് മൃതദേഹം കടിച്ചുപറിക്കുന്നത് വഴിയാത്രക്കാർ കണ്ട് പൊലീസിൽ വിവരമറിയിച്ചതോടെയാണ് സംഭവം...

Read More >>
#mumtaz | ബിക്കിനി ധരിച്ചത് ആ നടന് വേണ്ടി, അദ്ദേഹം എന്നെ ചതിക്കില്ലെന്ന് ഉറപ്പായിരുന്നു; വെളിപ്പെടുത്തി മുംതാസ്‌

Jun 10, 2024 07:59 PM

#mumtaz | ബിക്കിനി ധരിച്ചത് ആ നടന് വേണ്ടി, അദ്ദേഹം എന്നെ ചതിക്കില്ലെന്ന് ഉറപ്പായിരുന്നു; വെളിപ്പെടുത്തി മുംതാസ്‌

അന്നത്തെ കാലത്ത് ബിക്കിനി ധരിച്ചെത്തുക എന്നത് തീര്‍ത്തും അസാധാരണമായ...

Read More >>
#noormalabikadas | യുവ നടിയും മോഡലുമായ മാളബിക മരിച്ച നിലയില്‍; മൃതദേഹം അഴുകിയ നിലയിൽ

Jun 10, 2024 04:14 PM

#noormalabikadas | യുവ നടിയും മോഡലുമായ മാളബിക മരിച്ച നിലയില്‍; മൃതദേഹം അഴുകിയ നിലയിൽ

അപ്പാർട്മെന്‍റിൽനിന്ന് ദുർഗന്ധം വമിക്കുന്നതായി അയൽവാസികൾ പരാതിപ്പെട്ടതോടെ പൊലീസെത്തി...

Read More >>
Top Stories