#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍

#biggboss | 'അത്ത റെയ്ഡ്' ജാസ്മിന്‍റെ കഴുത്തില്‍ നിന്നും 'ഗബ്രി മാല' അഴിച്ചുമാറ്റി പിതാവ്; നാടകീയ രംഗങ്ങള്‍
May 19, 2024 12:33 PM | By Athira V

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഇപ്പോള്‍ ഫാമിലി വീക്ക് നടക്കുകയാണ്. ശനിയാഴ്ചത്തെ എപ്പിസോ‍ഡില്‍ മോഹന്‍ലാല്‍ എത്തിയിരുന്നില്ല, ഞായറാഴ്ചയും മോഹന്‍ലാല്‍ എത്തില്ല എന്നാണ് വിവരം. അതിനാല്‍ തന്നെ ഫാമിലി റൗണ്ട് തുടരുകയാണ്. വീട്ടിലേക്ക് ഞായറാഴ്ച എത്തിയത് ജാസ്മിന്‍റെ കുടുംബമായിരുന്നു.

ജാസ്മിന്‍റെ പിതാവും, ഉമ്മയുമാണ് രാവിലെ എട്ടു മണിക്ക് മോണിംഗ് ഗാനത്തിനിടെ കടന്നുവന്നത്. ഇതില്‍ ജാസ്മിന്‍ ശരിക്കും സര്‍പ്രൈസ് ആയിരുന്നു. തുടര്‍ന്ന് ജാസ്മിന്‍റെ പിതാവിന്‍റെ ഇടപെടലാണ് വീട്ടിലും പ്രേക്ഷകര്‍ക്കിടയിലും ചര്‍ച്ചയാകുന്നത്.

https://www.facebook.com/watch/?v=964757988306787

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ഏറ്റവും ശക്തയായ മത്സരാര്‍ത്ഥിയായ ജാസ്മിന്‍റെ വീട്ടിലെ മുന്‍ മത്സരാര്‍ത്ഥി ഗബ്രിയുമായുള്ള കൂട്ടുകെട്ട് ഏറെ ചര്‍ച്ചയായിരുന്നു. ഗബ്രി പോയതിന് പിന്നാലെ ജാസ്മിന്‍ മാനസികമായി തകര്‍ന്നെങ്കിലും പിന്നീട് തിരിച്ചുവന്നു. എന്നാല്‍ ഗബ്രിയുടെ ഓര്‍മ്മയ്ക്കായി അവന്‍റെ ടാസ്കിലെ മാലയും ഫോട്ടോയും ജാസ്മിന്‍ സൂക്ഷിച്ചിരുന്നു.

നേരത്തെ മുന്‍ ബിഗ് ബോസ് വിജയി സാബു മോന്‍ വീട്ടിലെത്തിയപ്പോള്‍ ഈ മാല എടുത്തുമാറ്റി ജാസ്മിനെ കളിപ്പിച്ചിരുന്നു. എന്നാല്‍ ഇത്തവണ എത്തിയ ജാസ്മിന്‍ അത്ത എന്ന് വിളിക്കുന്ന പിതാവ് ജാഫര്‍ കടുത്ത നടപടിയാണ് എടുത്തത്. ജാസ്മിന്‍റെ കഴുത്തില്‍ നിന്നും ഗബ്രിയുടെ മല ജാഫര്‍ ഊരിയെടുത്തു.

ഞങ്ങളുണ്ടെന്നും വേറെ സപ്പോര്‍ട്ട് മോള്‍ക്ക് വേണ്ടെന്നും നന്നായി കളിക്കണമെന്നും ജാഫറും ജാസ്മിന്‍റെ ഉമ്മയും ഉപദേശിച്ചു. ജാസ്മിനെ കുറ്റപ്പെടുത്തുന്ന രീതിയിലൊന്നും സംസാരിച്ചില്ലെങ്കിലും ഗബ്രിയെ പൂര്‍ണ്ണമായും ഒഴിവാക്കുക എന്ന ലക്ഷ്യമാണ് ജാസ്മിന്‍റെ പിതാവ് നടത്തിയത്.

'അത്ത റെയ്ഡ്' എന്നാണ് കഴിഞ്ഞ ദിവസം ഇതിന്‍റെ പ്രമോ ഇറങ്ങിയത് മുതല്‍ ചില പ്രേക്ഷകര്‍ ബിഗ് ബോസ് ചര്‍ച്ച ഗ്രൂപ്പുകളില്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. അതേ സമയം പ്രമോയില്‍ ഗബ്രിയുടെ ഫോട്ടോയും ജാഫര്‍ എടുത്തു മാറ്റുന്നത് കാണാം. എന്തായാലും ഫാമിലി വീക്കിലെ ഏറ്റവും ഗംഭീര കാഴ്ചകളാണ് ഇത്തവണ അരങ്ങേറുന്നത്.

#biggboss #malayalam #season #6 #father #removed #gabri #chain #jasmin #neck #dramatic #scenes #bigg #boss

Next TV

Related Stories
'തെണ്ടിയിട്ടാണെങ്കിലും പൈസ കൊടുക്കും, കേട്ടുകേട്ട് മടുത്തു, വാടകയ്ക്ക് താമസിക്കും' -രേണു സുധി

Jul 15, 2025 05:37 PM

'തെണ്ടിയിട്ടാണെങ്കിലും പൈസ കൊടുക്കും, കേട്ടുകേട്ട് മടുത്തു, വാടകയ്ക്ക് താമസിക്കും' -രേണു സുധി

വീടുമായും മകൻ കിച്ചുവിന്റെ വ്ളോഗുമായും ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൂടുതൽ വിശദീകരണവുമായി രേണു...

Read More >>
രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

Jul 12, 2025 04:20 PM

രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്...

Read More >>
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall