( moviemax.in) ഇത് വലിയ വിവാദമായി. രേണുവിനെതിരെ കെഎച്ച്ഡിഎസിയെ നയിക്കുന്ന ഫിറോസ് സംസാരിച്ചു. സൗജന്യമായി ലഭിച്ച വീടിനെക്കുറിച്ച് പരാതി പറയുന്നത് ശരിയല്ലെന്ന വാദവും വന്നു. ഈയടുത്തും വീടിനെക്കുറിച്ച് രേണുവും സുഹൃത്ത് ശാരികയും സംസാരിക്കുകയുണ്ടായി. വീടിന്റെ സ്ഥിതി മോശമാണെന്നും ഇങ്ങനെയാണോ വീട് പണിത് കൊടുക്കുന്നതെന്നും ശാരിക ചോദിച്ചു. രേണുവിന്റെ പ്രസ്താവനകൾ തങ്ങളുടെ കമ്പനിയെ സാരമായി ബാധിക്കുന്നുണ്ടെന്ന് ഫിറോസ് പറഞ്ഞിരുന്നു. ഇപ്പോഴിതാ ഫിറോസ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
നിലവിൽ കയറി കിടക്കാൻ ഒരു കൂര ഇല്ലാത്ത ഒരുപാട് പേർ ഒരു വീട് ഉണ്ടാക്കി തരുമൊ അല്ലങ്കിൽ അതിനു സഹായിക്കുമൊ എന്ന് ചോദിച്ചു വാട്ട്സാപ്പിൽ മെസേജ് അയക്കുന്നുണ്ട്. ചൂട് വെള്ളത്തിൽ വീണ " പൂച്ചകൾ " പച്ച വെള്ളം കണ്ടാലും പേടിക്കുമല്ലൊ, എന്നാൽ കൂടെയുള്ള എല്ലാ പൂച്ചകളും പേടിച്ചിരിക്കുകയാണ്. ആ പൂച്ചകളുടെ പേടിയെല്ലാം മാറ്റി അവരെ വീണ്ടും പച്ച വെള്ളത്തിലേക്ക് കൊണ്ടു വരിക എന്നതാണല്ലൊ ഇതിനെല്ലാം തുടക്കം കുറിച്ച മെയിൻ പൂച്ചയുടെ ഉത്തരവാദിത്വം.
അതെ, അങ്ങിനെ നമ്മുടെ പൂച്ച സെറ്റെല്ലാം പൂർവ്വാധികം ശക്തിയിൽ പിന്തുണ തന്നിട്ടുണ്ട്, ഞങ്ങളൊരു കമ്മിറ്റി ഉണ്ടാക്കി നന്നായി അന്വേഷിച്ച് മാത്രമേ അർഹതപ്പെട്ട കുടുംബത്തെ തിരഞ്ഞെടുക്കൂ. ചിലർ കരുതും ഇത് ഞങ്ങളുടെ ചാരിറ്റിയാണെന്ന്, സത്യത്തിൽ ഇത് ചാരിറ്റിയൊന്നും അല്ല, ഞങ്ങൾ ചിലർക്ക് കിട്ടുന്ന ബിസിനസ്സ് ലാഭത്തിൽ നിന്നും ഞങ്ങൾ പരസ്യത്തിനു ചിലവാക്കാൻ ഉദ്ദേശിക്കുന്ന തുക എടുത്ത് ആരെയെങ്കിലും സഹായിക്കുന്നു എന്ന് മാത്രം, അവർക്കൊരു ഉപകാരവും കൂടെ ഞങ്ങൾക്കൊരു പരസ്യവും എന്നതാണു സത്യം.
പിന്നെ ഞങ്ങളിൽ പലരും വ്യക്തിപരമായി സക്കാത്തും സദഖയും എല്ലാം ആരും അറിയാതെ ചെയ്യുന്നവരാണ്, അത് അങ്ങിനെ തന്നെ മുന്നോട്ട് പോകട്ടെ, ആരെയും ബോധിപ്പിക്കേണ്ടതിലല്ലൊ. വീടിനു അർഹമായ കുടുംബത്തെ തിരഞ്ഞെടുക്കാനുള്ള നടപടികൾ ഞങ്ങൾ അടുത്ത മാസം തുടങ്ങുകയാണ്, പബ്ലിക്കിൽ നിന്ന് ഒരു ഉറുപ്പിക ഞങ്ങൾ വേണ്ട എന്ന് ആദ്യം തന്നെ അറിയിക്കാം എന്നാണ് ഫിറോസിന്റെ കുറിപ്പ്.
രേണു സുധിയുടെ വീടുമായി ബന്ധപ്പെട്ടുണ്ടായ ചർച്ചകൾ ഇപ്പോഴും അവസാനിച്ചിട്ടില്ല. കെഎച്ച്ഡിഇസി എന്ന ഗ്രൂപ്പാണ് രേണുവിന്റെ മക്കൾക്ക് വേണ്ടി വീട് വെച്ച് നൽകിയത്. കൊല്ലം സുധിയുടെ മരണ ശേഷം നിരാലംബരായ കുടുംബത്തിന് സഹായമായി സൗജന്യമായാണ് ഇവർ വീട് വെച്ച് നൽകിയത്. എന്നാൽ വീട് പണിത് ഒരു വർഷത്തിനുള്ളിൽ രേണുവും കുടുംബവും പരാതിയുമായി രംഗത്ത് വന്നു. വീടിന് ചിലയിടങ്ങളിൽ ചോർച്ചയുണ്ടെന്നും മുൻവശത്തുൾപ്പെടെ പൊട്ടിപ്പൊളിയുന്നുണ്ടെന്നും രേണു ആരോപിച്ചു.
രേണുവിന്റെ മക്കൾക്ക് വീട് പണിതതിൽ ഫിറോസ് ഇന്ന് ഖേദിക്കുന്നുണ്ടെന്ന് വ്യക്തമാണ്. അതേസമയം വിഷയത്തിൽ ഫിറോസിന്റെ ഭാഗത്ത് നിന്നും വലിയ വീഴ്ചയുണ്ടായെന്ന് വിമർശനമുണ്ട്. സൗജന്യമായി പണിത് കൊടുത്ത വീടാണെന്ന് കരുതി ആ വീടിന് മേൽ ഫിറോസിന് അധികാരമില്ല. അത് മനസിലാക്കേണ്ടതുണ്ടെന്നും രേണുവിന്റെ പരാതി കേൾക്കേണ്ടതാണെന്നും വിമർശനം വന്നു. ഫിറോസുൾപ്പെടെ പലരും ആരോപണങ്ങൾ ഉന്നയിച്ചിട്ടും രേണു സുധി ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുകയാണ്.
Renu Sudhi house, Sudhilayam house controversial, Firoz with new projects
































