#viral | രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍

#viral |   രഹസ്യമായി കാമുകനെ കാണാൻ പോകുന്നതിനിടെ, നടുറോട്ടിൽ യുവതിയുടെ വഴി തടഞ്ഞ് കാമുകന്‍റെ അമ്മ; വീഡിയോ വൈറല്‍
May 19, 2024 12:28 PM | By Athira V

മകനുമായി രഹസ്യ കൂടിക്കാഴ്ചയ്ക്ക് പോവുകയാണെന്ന് ആരോപിച്ച് ഒരു സ്ത്രീ നടുറോഡില്‍ യുവതിയെ തടഞ്ഞ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വലിയ തമാശയായി മാറി. തിരക്കേറിയ നടുറോഡിലായിരുന്നു സംഭവം. റോഡില്‍ വച്ച് യുവതിയുടെ സ്കൂട്ടര്‍ തടഞ്ഞ് നിര്‍ത്തിയ സ്ത്രീ റോഡിലെ ഗതാഗതം തന്നെ തടസപ്പെടുത്തി.

മറ്റ് വാഹനങ്ങളില്‍ പോവുകായിരുന്നവര്‍ ഇരുവര്‍ക്കും സമീപത്തായി വാഹനങ്ങള്‍ നിര്‍ത്തി പ്രശ്നമെന്താണെന്ന് അന്വേഷിക്കുന്നതും വീഡിയോയില്‍ കാണാം. 'നാണം കെട്ട കളി' എന്ന കുറിപ്പോടെ ആംകൃതി തോഷി ശർമ്മ എന്ന എക്സ് ഉപയോക്താവാണ് വീഡിയോ എക്സില്‍ പങ്കുവച്ചത്. പിന്നാലെ ഘര്‍ കെ കലേഷ് വീഡിയോ റീട്വീറ്റ് ചെയ്തു. ഇതോടെ കാഴ്ചക്കാരുടെ എണ്ണം എട്ട് ലക്ഷവും കടന്ന് മുന്നേറുകയാണ്.

'പെൺകുട്ടി കാമുകനെ കാണാൻ വിളിച്ചെങ്കിലും പകരം അവന്‍റെ അമ്മയുടെ കൈയില്‍പ്പെട്ടു' എന്ന കുറിപ്പോടെയാണ് വീഡിയോ വീണ്ടും പങ്കുവയ്ക്കപ്പെട്ടത്. യുവതിയെ മുന്നോട്ട് പോകാന്‍ അനുവദിക്കാതെ സ്കൂട്ടറിന് മുന്നില്‍ നില്‍ക്കുകയായിരുന്നു സ്ത്രീ. ഇടയ്ക്ക് ഇവര്‍ നടുറോഡില്‍ വച്ച് സ്കൂട്ടറിന്‍റെ താക്കോല്‍ ഊരിമാറ്റി.

https://x.com/gharkekalesh/status/1791430656981176513

പിന്നാലെ താക്കോലിന് വേണ്ടി നടുറോഡില്‍ പിടിവലിയായി. ഇതിനിടെ വീഡിയോ അവസാനിക്കുന്നു. വീഡിയോ വൈറലായതിന് പിന്നാലെ നിരവധി പേര്‍ കുറിപ്പുമായെത്തി. ഇരുവരും അടികൂടുന്നതിനിടെയില്‍ പ്രശ്നമെന്താണെന്ന് ചോദിച്ചെത്തിയ പാല്‍ക്കാരന് അവിടെ എന്താണ് റോള്‍ എന്ന് വരെ ആളുകള്‍ ചോദിച്ചു.

'ഇതുകൊണ്ടാണ് യുവാക്കൾ സന്തോഷത്തോടെ ജീവിക്കാൻ ഇന്ത്യ വിടുന്നത്.' എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. 'ക്ലാസിക് സ്ത്രീകൾ കലഹിക്കുന്നു. അമ്മായി പെൺകുട്ടിയുടെ മുടി വലിക്കാത്തതിൽ സന്തോഷം' മറ്റൊരു കാഴ്ചക്കാരന്‍ കുറിച്ചു. 'അമ്മ മകനെ ചവിട്ടുകയല്ല, ഈ പെൺകുട്ടി സ്ത്രീയെ നാണം കെടുത്തുന്നു,' മറ്റൊരു കാഴ്ചക്കാരനെഴുതി.

'ഇന്ത്യയില്‍ ഇതൊക്കെ സാധാരണം' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്‍ എഴുതിയത്. 'മകന്‍ നിരപരാധിയാണെന്ന് അമ്മയ്ക്ക് തോന്നുന്നു. ആൺകുട്ടിയും പെണ്‍കുട്ടിയും പരസ്പരം കണ്ടുമുട്ടുമ്പോൾ ... അത് രണ്ടു വശത്തുനിന്നും... അവൾ അവനെ ബലമായി വീട്ടിൽ നിന്ന് വലിച്ചിഴച്ചതല്ല.

എന്തായാലും ഇന്ത്യയിലെ മാതാപിതാക്കൾക്ക് ഒരിക്കലും സ്നേഹം സ്വീകരിക്കാൻ കഴിയില്ല .. അത് എത്രതന്നെ സത്യമാണെങ്കിലും, നിങ്ങൾ എതിരായാൽ, ഒരു ശാപം ഏറ്റവും മോശമായതിനാൽ നിങ്ങൾ തന്നെയായിരിക്കും അനുഭവിക്കേണ്ടിവരിക' മറ്റൊരു കാഴ്ചക്കാരന്‍ ഇന്ത്യയിലെ മാതാപിതാക്കള്‍ക്ക് തങ്ങളുടെ മക്കളുടെ പ്രണയത്തോടുള്ള മനോഭാവം വെളിവാക്കി.

#video #woman #holding #girl #middle #road #her #way #meet #her #son #goes #viral

Next TV

Related Stories
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

Oct 2, 2025 04:38 PM

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ വാക്കുകള്‍

'ശമ്പളം 26 ലക്ഷത്തിന് മുകളില്‍, ജോലി കുട്ടിയ്ക്ക് പേരിടാന്‍ മാതാപിതാക്കളെ സഹായിക്കുക'; വൈറലായി ടെയ്‌ലറിന്റെ...

Read More >>
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall