മാരത്തോണിലെ ആദ്യഗാനം

മാരത്തോണിലെ  ആദ്യഗാനം
Oct 4, 2021 09:49 PM | By Truevision Admin

ഹ്രസ്വ ചിത്രങ്ങളൊരുക്കി ശ്രദ്ധേയനായ അർജുൻ അജിത്ത് സംവിധാനം ചെയ്യുന്ന ആദ്യ സിനിമയായ മാരത്തോണിലെ  ആദ്യഗാനം "ഒരു തൂമഴയിൽ" പുറത്തിറങ്ങി. അജിത്ത് ബാലകൃഷ്ണൻ്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് ബിബിൻ അശോക് ആണ്.

"ആരും പേടിക്കണ്ട, ഓടിക്കോ" ടാഗ് ലൈനുകൊണ്ട് തന്നെ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രത്തിന്‍റെ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പുതുമുഖങ്ങൾ ആണെങ്കിൽ കൂടി ശിവ ഹരിഹരനും നന്ദന ആനന്ദും പ്രണയരംഗങ്ങൾ വളരെ തന്മയത്വത്തോടെ ഗാനരംഗത്തിൽ ചെയ്തിട്ടുണ്ട്.


പ്രണവ് മോഹൻലാൽ, ആൻ്റണി വർഗീസ്(പെപ്പെ), ഒമർ ലുലു, നൂറിൻ ഷെരീഫ്, മറീന മൈക്കൾ, സംവിധായകൻ മുസ്തഫ, നടൻ സെന്തിൽ കൃഷ്ണ എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ ആയിരുന്നു ഗാനത്തിൻ്റെ റിലീസിങ്. മാരത്തോണിൻ്റെ കഥ മൂന്ന് വർഷങ്ങൾക്ക് മുന്നേ ഒരു ഹ്രസ്വ ചിത്രമായി പുറത്തിറക്കുകയും ഏറെ പ്രേക്ഷകപ്രശംസ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഒരു ഗ്രാമത്തിൽ നടക്കുന്ന രസകരമായ വിവിധ സംഭവങ്ങളെ കോർത്തിണക്കി രസച്ചരട് മുറിയാതെ ഒരൊറ്റ കഥയാക്കി മാറ്റിയതാണ് 'മാരത്തോൺ'.


The first song of the marathon,

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
Top Stories










News Roundup