സംവിധായകൻ ജോഷിയുടെ പനമ്പിള്ളിനഗറിലെ വീട്ടിൽ മോഷണം നടത്തിയ കേസിൽ പിടിയിലായ പ്രതിക്ക് പ്രാദേശിക സഹായം ഉണ്ടായിട്ടുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നു. . ബിഹാർ സ്വദേശിയായ മുഹമ്മദ് ഇർഷാദാണ് പൊലീസിൻ്റെ പിടിയിലായത്.
മുംബൈയിൽനിന്ന് ഒറ്റയ്ക്ക് കാർ ഓടിച്ച് കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയതെന്നാണ് വിവരം. ജോഷിയുടെ വീടിനെക്കുറിച്ച് ഉൾപ്പെടെ ഇയാൾക്ക് വിവരം ലഭിക്കാൻ പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതായി പൊലീസ് പറഞ്ഞു.
ഇന്നലെ പുലർച്ചെ നടത്തിയ മോഷണത്തിനു ശേഷം കാറിൽ തിരികെ പോകുമ്പോഴാണ് കർണാടകയിലെ ഉഡുപ്പിയിൽ നിന്നും ഇയാൾ പൊലീസ് പിടിയിലായത്.
മോഷ്ടാവ് മഹാരാഷ്ട്ര റജിസ്ട്രേഷനിലുള്ള കാറിലാണ് മോഷ്ടാവ് കടന്നുകളഞ്ഞതെന്ന് മനസ്സിലാക്കിപൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉഡുപ്പിയിൽ പിടിയിലായത്.
പ്രതി സഞ്ചരിച്ചിരുന്ന കാറിൽനിന്ന് ജോഷിയുടെ വീട്ടിൽനിന്ന് മോഷ്ടിച്ച സ്വർണ, വജ്രാഭരണങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെടുത്തു. കാർ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
#Robbery #director #Joshi #house #Inquiring #whether #there #local #help #native #Bihar #who #arrested #police