#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി

#maalaparvathi | ഷൂട്ടിനിടെ ആ നടന്‍ മോശമായി ടച്ച് ചെയ്തു, ആരും കൂടെ നിന്നില്ല, വഴക്ക് കേട്ടത് എനിക്ക് -മാല പാര്‍വ്വതി
Apr 19, 2024 01:53 PM | By Athira V

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് മാല പാര്‍വ്വതി. അഭിനയത്തിന് പുറമെ സാമൂഹിക പ്രവര്‍ത്തകയായും സുപരിചിതയാണ് മാല പാര്‍വ്വതി. തന്റെ നിലപാടുകൡലൂടേയും കാഴ്ചപ്പാടുകളിലൂടേയും മാല പാര്‍വ്വതി കയ്യടി നേടാറുണ്ട്. ഇപ്പോഴിതാ തനിക്ക് ഒരു സെറ്റില്‍ വച്ചുണ്ടായ മോശം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് മാല പാര്‍വ്വതി. 

മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് മാല പാര്‍വ്വതി സംസാരിക്കുന്നത്. തമിഴ് നടന്‍ തന്നോട് മോശമായി പെരുമാറിയെന്നും എന്നാല്‍ തന്നെ പിന്തുണയ്ക്കാന്‍ ആരും തയ്യാറായില്ലെന്നുമാണ് മാല പാര്‍വ്വതി പറയുന്നത്. മറിച്ച് തന്നെ വഴക്കു പറയുകയായിരുന്നു ചെയ്തതെന്നും താരം പറയുന്നുണ്ട്. 

മൂന്നാമത്തെ പടം. സിബി സാറിന്റെ പടമാണ്. അതിലൊരു തമിഴ് നടനുണ്ടായിരുന്നു. അയാള്‍ കുറച്ച് മോശമായി ടച്ച് ചെയ്തു. അവിടെയുള്ളവര്‍ക്കെല്ലാം അറിയാം. സാറിനും അറിയാം.

എല്ലാവരുടേയും മുന്നില്‍ വച്ച് ഷോട്ടിനിടെയായിരുന്നു. ഞാന്‍ ഭയങ്കരമായി അപ്‌സെറ്റായി. അന്ന് രാത്രി ഞാന്‍ സതീഷിനെ വിളിച്ച് തിരിച്ചു വരാന്‍ പോവുകയാണ് എനിക്ക് പറ്റുന്നില്ലെന്ന് പറഞ്ഞു. നിന്നോട് ആരെങ്കിലും പറഞ്ഞുവോ, തോറ്റിട്ട് വരാന്‍ പറ്റില്ലെന്ന് സതീഷ് പറഞ്ഞുവെന്നാണ് മാലാ പാര്‍വ്വതി പറയുന്നത്. 

2009 ലാണ് സംഭവം. പിന്നെയാണ് നിയമമൊക്കെ വന്നത്. ആരും പിന്തുണയ്ക്കാന്‍ വന്നില്ലെന്നും താരം പറയുന്നുണ്ട്. പിറ്റേന്ന് ഒരാള്‍ ചോദിച്ചത് ചേച്ചിയെ ഇന്നലെ ഉരുട്ടി പെരട്ടിയെന്ന് കേട്ടല്ലോ എന്നായിരുന്നുവെന്നും മാലാ പാര്‍വ്വതി പറയുന്നുണ്ട്.

അങ്ങനെ കോമഡിയാക്കുകയായിരുന്നു ചെയ്തതെന്നാണ് താരം പറയുന്നത്. അതേസമയം നിര്‍ഭയ കേസും തുടര്‍ന്ന് വന്ന നിയമവുമൊക്കെ കാരണവുമാണ് ഇന്ന് സ്ത്രീ, ശരീരം എന്നൊക്കെ പറയാന്‍ സാധിക്കുന്നതെന്നും താരം പറയുന്നു.

അന്ന് താന്‍ ടെലിവിഷനിലും മറ്റുമായി ആളുകള്‍ അറിയുന്ന ആളായിരുന്നു. അതിനാല്‍ മറ്റാരും തന്നെ ഒന്നും ചെയ്യില്ലായിരുന്നു. എന്നാല്‍ അയാള്‍ക്ക് തന്നെ അറിയില്ലായിരുന്നുവെന്നാണ് താരം പറയുന്നത്.

രാത്രി പന്ത്രണ്ട് മണിയ്ക്കായിരുന്നു ഷോട്ട് എടുത്തത്. സാര്‍ അയാളോട് കൈയ്യുടെ മൂവ്‌മെന്റ് ഒഴിവാക്കി എടുക്കാമെന്ന് പറഞ്ഞു. പിന്നീട് അഭിനയിക്കുമ്പോള്‍ തനിക്ക് ഡയലോഗ് തെറ്റിപ്പോയെന്നും അതിന് തന്നെ വഴക്കു പറഞ്ഞുവെന്നും മാല പാര്‍വ്വതി ഓര്‍ക്കുന്നുണ്ട്. 

താന്‍ ആകെ ഷോക്ക് ആയിപ്പോയെന്നും താരം പറയുന്നു. ഏതൊരു സ്ത്രീയാണെങ്കിലും ഇത്തരം സംഭവങ്ങളുണ്ടാകുമ്പോള്‍ ഷോക്ക് ആയിപ്പോകുമെന്നാണ് താരം പറയുന്നത്.

ചിലപ്പോള്‍ അതിന് ശേഷം പ്രതികരിച്ചേക്കും എന്നാല്‍ ഈ സമയത്ത് ഷോക്കായി നിന്നു പോവുമെന്നും താരം പറയുന്നു. അതേസമയം പിറ്റേദിവസം താന്‍ അയാള്‍ക്ക് പണി കൊടുത്തുവെന്നാണ് മാല പാര്‍വ്വതി പറയുന്നത്. അയാള്‍ക്ക് തനിക്കൊപ്പം സീനുണ്ടായിരുന്നു.

അയാള്‍ക്ക് പതിനാറ് ടേക്ക് പോകേണ്ടി വന്നിരുന്നു. തനിക്ക് പത്ത് ടേക്കേ വേണ്ടി വന്നുള്ളൂവെന്നാണ് മാല പാര്‍വ്വതി പറയുന്നത്. തന്റെ മുഖത്ത് നോക്കി അഭിനയിക്കേണ്ട രംഗമായിരുന്നു.

താന്‍ ഒന്നും ചെയ്തില്ല, പക്ഷെ വെറുതെ അയാളുടെ മുഖത്തേക്ക് നോക്കുക മാത്രമാണ് ചെയ്തതാണ്. തന്നെ നോക്കുമ്പോള്‍ അയാളുടെ ഡയലോഗ് തെറ്റുമായിരുന്നു.

അയാളെ നോക്കി പേടിപ്പിക്കാതെ എന്ന് സംവിധായകന്‍ തന്നോട് പറഞ്ഞുവെന്നും മാല പാര്‍വ്വതി പറയുന്നു. ഇതിനും എനിക്കാണോ സാര്‍ വഴക്ക്, അയാളോട് ഡയലോഗ് പഠിച്ചിട്ടു വരാന്‍ പറയൂവെന്ന് താന്‍ പറഞ്ഞുവെന്നും മാല പാര്‍വ്വതി പറയുന്നു. 

#maalaparvathi #recalls #how #tamil #actor #misbehaved #during #malayalam #movie

Next TV

Related Stories
Top Stories










News Roundup






https://moviemax.in/-