മണിര്തനത്തിന്റെ സ്വപ് ന സിനിമയായ പൊന്നിയിന്‍ സെല്‍വനിലേക്ക് റഹ്മാനും എത്തിയിരിക്കുകയാണ്. ആ പുതിയ വിശേഷം പങ്കുവെച്ചായിരുന്നു താരം കഴിഞ്ഞ ദിവസം എത്തിയത്. അതിനാല്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഈ വിശേഷം വൈറലായി മാറിയിരുന്നു. ആദ്യദിവസത്തെ ചിത്രീകരണത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം.
പൊന്നിയിന് സെല് വനില് ജോയിന് ചെയ്തു. റാമോജി ഫിലിം സിറ്റിയില് വെച്ച് സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.ഐശ്വര്യ റായിക്കൊപ്പമുള്ള രംഗമായിരുന്നു ആദ്യം ചിത്രീകരിച്ചത്. ഐശ്വര്യയ് ക്കൊപ്പം സ് ക്രീന്പങ്കിടാന്സാധിച്ചതില് സന്തോഷവാനാണ് താനെന്ന് റഹ്മാന് പറയുന്നു. ചിത്രീകരണത്തിനിടയിലെ ചിത്രങ്ങളൊന്നും പുറത്തുവിടാന് കഴിയാത്തതിന് ക്ഷമ ചോദിക്കുന്നുവെന്നും റഹ്മാന്കുറിച്ചിട്ടുണ്ട്.
നിരവധി പേരാണ് അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്കമന്റുകളുമായെത്തിയിട്ടുള്ളത്.
Rahman with Aishwarya Rai for the first time