സംസ്ഥാനത്ത് തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ട സാഹചര്യമില്ലെന്ന് ആന്റണി പെരുമ്പാവൂര്‍, ദിലീപും അഭിപ്രായപ്പെട്ടു. കൊവിഡ് മഹാമാരി എല്ലാം മേഖലയും അടച്ചു പൂട്ടിയപ്പോള്‍ അതില്‍ ഏറ്റവും കൂടുതൽ ബാധിച്ച മേഖലയായിരുന്നു സിനിമാ മേഖല. കൊവിഡ് വൈറസ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ സിനിമ ചിത്രീകരണങ്ങൾ നിർത്തി വയ്ക്കുകയും തിയേറ്ററുകളിൽ സിനിമ പ്രദർശനം അവസാനിപ്പിക്കുകയും ചെയ്തിരുന്നു. 2020 മാർച്ചിൽ പ്രവർത്തനം നിർത്തിവെച്ച തിയേറ്റർ ഇപ്പോഴും അടഞ്ഞു കിടക്കുകയാണ്.
ലോക്ക്ഡൗണിൽ ഇളവുകൾ വരുത്തിയതോടെ സിനിമാ ചിത്രീകരണം വീണ്ടും ആരംഭിച്ചിട്ടുണ്ട്. സർക്കാരിന്റെ കർശന കൊവിഡ് നിർദ്ദേശ പ്രകാരമാണ് സിനിമാ ചിത്രീകരണങ്ങൾ നടക്കുന്നത്. കൂടാതെ തിയേറ്ററുകൾ തുറക്കാനും കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വേണം തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ.കേരളത്തിലെ തിയേറ്ററുകൾ ഇപ്പോഴും അടഞ്ഞ് തന്നെ കിടക്കുകയാണ്. ഉപാധികളോടെ തിയേറ്ററുകൾ തുറക്കാൻ സംസ്ഥാന സർക്കാരും അനുമതി നൽകിയിരുന്നു.
എന്നാൽ ഇപ്പോഴും തിയേറ്ററുകൾ തുറക്കുന്ന കാര്യം അനിശ്ചിതത്വത്തിലാണ് സംസ്ഥാനത്തെ തിയേറ്ററുകൾ ഉടൻ തുറക്കില്ല.ഫിയോക് ജനറല്ബോഡിയില്ആയിരുന്നു തീരുമാനം.
തിയേറ്റര്‍ ഉടമകളുടെ ഭൂരിഭാഗം അംഗങ്ങളും തുറക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘടനയുടെ തലപ്പത്തുള്ളവര്‍ തുറക്കില്ലെന്ന് തീരുമാനിക്കുകയായിരുന്നു. കൂടാതെ തമിഴ് സിനിമയ്ക്ക് വേണ്ടി തീയറ്റര്‍ തുറന്നാല്‍ ഉണ്ടാവുന്ന ഭവിഷ്യത്തുകള്‍ വലുതായിരിക്കും. നമുക്കു വേണ്ടിയാണ് നിര്‍മാതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതെന്ന് ഓര്‍ക്കണമെന്നും ദിലീപ് യോഗത്തില്‍ അഭിപ്രായപ്പെട്ടു.
സര്‍ക്കാറിന് മുന്നില്‍ വെച്ച ഉപാധികള്‍ അംഗീകരിക്കാതെ തീയേറ്റര്‍ തുറക്കില്ലെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന അടിയന്തര യോഗത്തിലും തീരുമാനിച്ചിരുന്നു. ജനുവരി 5 മുതൽ സംസ്ഥാനത്ത് സിനിമ തിയേറ്ററുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്ത തിയേറ്ററുകൾക്കെതിരെ കർശന നിർദ്ദേശമുണ്ടാകുമെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ഇതിനെ തുടർന്ന് ചില ആവശ്യമുന്നയിച്ച് നിര്‍മ്മാതാക്കളും, വിതരണക്കാരും മുന്നോട്ട് വന്നിരുന്നു.ലൈസന്‍സ് കാലാവധി 6 മാസത്തേക്ക് നീട്ടുക, തീയേറ്റര്‍ സജ്ജീകരിക്കാന്‍ ഒരാഴ്ച്ചയെങ്കിലും സമയം അനുവധിക്കണം തുടങ്ങിയവയാണ് മുന്നോട്ട് വെച്ച ഉപാധികൾ. പുതുവത്സരദിനത്തിലാണ് തിയേറ്റർ തുറക്കാനുള്ള അനുമതി സർക്കാർ നൽകിയത്. എന്നാല്‍ ഇത്തരത്തില്‍ ഒരു തീരുമാനം സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ചില്ലെന്നാണ് ഫിലിം ചേംബര്‍ അറിയിച്ചത്. ഇതിനെ തുടർന്ന് ജനുവരി അഞ്ചിന് തീയേറ്റര്‍ തുറക്കില്ലെന്ന തീരുമാനം ഫിലിം ചേംബര്‍ അറിയിച്ചത്.
Will theaters open soon in the state?