#kvinod | കൊല്ലപ്പെട്ട ടിടിഇ വിനോദ് സിനിമാ നടൻ; 14ലധികം സിനിമകളിൽ ചെറിയ വേഷങ്ങൾ, ആദ്യചിത്രം ​ഗ്യാങ്സ്റ്റർ

#kvinod | കൊല്ലപ്പെട്ട ടിടിഇ വിനോദ് സിനിമാ നടൻ; 14ലധികം സിനിമകളിൽ ചെറിയ വേഷങ്ങൾ, ആദ്യചിത്രം ​ഗ്യാങ്സ്റ്റർ
Apr 2, 2024 10:54 PM | By Athira V

അന്യസംസ്ഥാന തൊഴിലാളി ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ കെ വിനോദ് സിനിമ നടൻ കൂടിയാണ്. പുലിമുരുകൻ, ​ഗ്യാങ്സ്റ്റർ, വിക്രമാദിത്യൻ, ജോസഫ് തുടങ്ങി പതിനാലിലധികം സിനിമകളിൽ വിനോദ് ചെറിയ വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ​

ഗ്യാങ്സ്റ്റർ ആയിരുന്നു ആദ്യ ചിത്രം. എറണാകുളം മഞ്ഞുമ്മൽ സ്വദേശിയാണ് മരിച്ച വിനോദ്. ഇന്ന് വൈകിട്ട് ഏഴരയോടെയാണ് തൃശ്ശൂർ വെളപ്പായയിൽ വെച്ച് ദാരുണ സംഭവം നടന്നത്.

ടിക്കറ്റ് ചോദിച്ചതിനെ തുടർന്നുണ്ടായ പകയിലാണ് അന്യസംസ്ഥാന തൊഴിലാളി ടിടിഇയെ ഓടുന്ന ട്രെയിനിൽ നിന്നും തള്ളിത്താഴെയിട്ടത്. പ്രതി ഒഡിഷ സ്വദേശി രജനീകാന്ത പാലക്കാട് റെയിൽവേ പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ഇന്ന് ആറരയോടെയാണ് വിനോദ് തൃശൂർ നിന്ന് ഡ്യൂട്ടിക്ക് കയറിയത്. ട്രാക്കിലേക്ക് വീണ വിനോദിന്റെ ശരീരത്തിൽ മറ്റൊരു ട്രെയിൻ കയറിയിറങ്ങുകയായിരുന്നു. തൊട്ടടുത്ത പാളത്തിലേക്ക് തലയിടിച്ച് വീണതാകാമെന്നാണ് നി​ഗമനം.

എറണാകുളം-പട്ന എക്സ്പ്രസിലാണ് സംഭവം നടന്നത്. ഒഡിഷ സ്വദേശിയായ രജനീകാന്ത് മദ്യപാനിയാണെന്ന് പൊലീസ് അറിയിച്ചു. ഇയാളെ ഉടൻ തൃശൂർ ആര്‍പിഎഫിന് കൈമാറും.

ഡീസൽ ലോക്കോ ഷെഡിലെ ടെക്നീഷ്യനായിരുന്നു ടിടിഇ ആയിരുന്നു കെ വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.

#kvinod #film #actorsmall #roles #more #than #14 #films

Next TV

Related Stories
നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

Jan 14, 2026 03:31 PM

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന് തിയറ്ററുകളിലേക്ക്

നസ്ലിന്‍ ചിത്രം‘മോളിവുഡ് ടൈംസ്’ മെയ് 15-ന്...

Read More >>
Top Stories