ഇപ്പോള് ദിവസങ്ങള്‍ക്കും ആഴ്ചകള്‍ക്കും വേഗം കൂടുതലാണെന്ന് നമ്മളില്‍ പലരും പരാതിപ്പെടാറുണ്ട്. വളരെ പെട്ടെന്ന് കാലം കടന്ന് പോയത് പോലൊരു അനുഭവമാണ്.
നമ്മുക്ക് ചുറ്റമുള്ള കാര്യങ്ങള്‍ പലതിനും വേഗം കൂട്ടിയപ്പോള്‍ കാലവും വേഗത്തില്‍ പോകുന്നതായി നമ്മുക്ക് അനുഭവപ്പെടുന്നതാണത്.
എന്നാല്‍ ഒരു നിമിഷത്തിന്‍റെ വില എന്താകും? യുഎസ് സംസ്ഥാനമായ ഒറിഗോണിലെ ഷെയ്ൻ റെയിംചെ പറയും ഒരു നിമിഷത്തിന് ജീവന്‍റെ വിലയാണെന്ന്. മണിക്കൂറുകള്‍ക്ക് മുമ്പ് സാമൂഹിക മാധ്യമമായ എക്സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയില്‍ കാണുന്ന ആളാണ് ഷെയ്ൻ റെയിംചെ.
അദ്ദേഹം ഒറിഗൺ ക്വിക്ക് ട്രിപ്പ് പാർക്കിംഗിലെ ഒരു കടയിലേക്ക് കയറുകയായിരുന്നു. വാതില്‍ തുറന്ന് അകത്ത് കടന്നതും നാല് അടി വ്യാസമുള്ള ഒരു സോ ബ്ലേഡ് വളരെ വേഗത്തില്‍ വന്ന ആ വാതിലില്‍ തറച്ച് നിന്നു.
കടയുടെ മുന്നില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പട്ടതിന് പിന്നാലെ വൈറലായി. സമീപത്തെ നിര്‍മ്മാണ സ്ഥലത്ത് നിന്നും തെന്നിമാറിയ ബ്ലേഡ് അതിവേഗതയില്‍ ഉരുണ്ട് വരികയായിരുന്നു.
“ഞാൻ ഇവിടെ കടയിലേക്ക് നടക്കുകയായിരുന്നു, ഞാൻ വാതിലിൽ കൈ വെച്ചു, ഇവിടെ മൂലയിൽ നിന്ന് ഒരു വലിയ ശബ്ദവും നിലവിളിയും ഞാൻ കേട്ടു,” റെയിംചെ സംഭവത്തെ കുറിച്ച് പറഞ്ഞു.
“ഒരു പുക മേഘം ഉയർന്ന് ഒരാൾ കുഴിയിൽ വീഴുന്നതും നാലടി ബ്ലേഡ് എന്‍റെ നേരെ ഉരുണ്ട് വരുന്നതും ഞാന്‍ കണ്ടു. അവസാന നിമിഷം എനിക്ക് കൗണ്ടറിലേക്ക് കയറാന്‍ പറ്റി. ആ നിമിഷം ഉരുണ്ടു വന്ന ബ്ലേഡ് കടയുടെ വാതിലില്‍ തറച്ച് കയറി." അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലേഡ് കടയുടെ വാതിലില്‍ തറഞ്ഞ് കയറിയപ്പോള്‍ കട മൊത്തം കുലുങ്ങിയതായി കടയുടമ പറഞ്ഞു. ബ്ലേഡ് ഉരുണ്ടുവരുന്ന കാഴ്ച കണ്ട് ഒരു നിമിഷം ഷെയ്ൻ റെയിംചെ സ്തംഭിച്ച് നിന്നിരുന്നെങ്കില്‍ കാര്യങ്ങള്‍ മറ്റൊരു വിധത്തില്‍ അവസാനിച്ചേനെ.
ഇന്ന് രാവിലെ എട്ടരയോടെ പങ്കുവച്ച വീഡിയോ ഇതിനകം 21 ലക്ഷം പേരാണ് കണ്ടത്. ഷെയ്ൻ റെയിംചെ ഭാഗ്യം ചെയ്തവനാണെന്ന് നിരവധി പേര്‍ എഴുതി.
'അയാള്‍ക്ക് ഒരു ലോട്ടറി കൂടി എടുക്കാമായിരുന്നു' മറ്റൊരു കാഴ്ചക്കാരനെഴുതി. 'ഒരു നിര്‍മ്മാണ സൈറ്റില്‍ നിന്നും ഇത്തരമൊരു ബ്ലേഡ് എങ്ങനെയാണ് ഉരുണ്ട് പോവുക?' മറ്റ് ചില കാഴ്ചക്കാര്‍ സംശയാലുക്കളായി.
'#Do #you #know #price #second?'; #one #second #saved #life