തെലുഗു പ്രേക്ഷകരുടെ പ്രിയ ജോഡിയാണ് വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും. നുവ്വില എന്ന ചിത്രത്തിലൂടെ തെലുഗു സിനിമയിലേക്ക് ചുവടുവെച്ച വിജയ് ദേവരകൊണ്ടയെ ശ്രദ്ധേയനാക്കിയത് അര്‍ജുന്‍ റെഡ്ഡി എന്ന സിനിമയിലെ കഥാപാത്രമാണ്.ഗീതാഗോവിന്ദത്തിലാണ് രശ്മികയും വിജയ് ദേവരകൊണ്ടയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. തുടര്‍ന്ന് ഇരുവരും പ്രണയത്തിലാണെന്നും വിവാഹിതരാകാന്‍ പോകുന്നുമെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെ വിവാഹത്തെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് വിജയ് ദേവരകൊണ്ട.
തനിക്ക് പെട്ടെന്ന് തന്നെ വിവാഹം കഴിക്കണമെന്നും ഒരു കുഞ്ഞിന്റെ അച്ഛനാകണമെന്നുമാണ് വിജയ് ദേവരകൊണ്ട ഇപ്പോൾ പറഞ്ഞിരിക്കുന്നത്. തനിക്ക് എന്തായാലും ഒരു ലവ് മാരേജ് തന്നെ ആയിരിക്കും എന്നും എന്നാല്‍ തന്റെ പങ്കാളിയെ വീട്ടുകാര്‍ അംഗീകരിച്ചാല്‍ മാത്രമേ വിവാഹം കഴിക്കൂ എന്നും വിജയ് പറഞ്ഞിരുന്നു. വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും കുറച്ചുവര്‍ഷങ്ങളായി പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്.
എന്നാല്‍ ഈ വാര്‍ത്തകളെ അംഗീകരിച്ചുകൊണ്ടോ തള്ളിക്കൊണ്ടോ ഇതുവരെ വിജയ് രംഗത്തെത്തിയിട്ടില്ല. ഒരേ സ്ഥലങ്ങളില്‍ നിന്ന് ഹോളിഡേ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ ഇരുവരും തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ പങ്കുവെക്കാറുണ്ട്. ആരാധകരെ സംശയത്തിലാഴ്ത്തുന്ന രീതിയിലാണ് ഇരുവരും ഫോട്ടോകള്‍ പോസ്റ്റുചെയ്യാറുള്ളത്. ഒരിക്കല്‍ പ്രണയത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ രശ്മിക പ്രതികരിച്ചിരുന്നു. 'അഭിനേതാക്കളാവുമ്പോള്‍ അതിന്റെ പ്രകാശം നമുക്ക് മേലുണ്ടാവും എന്ന കാര്യം ഞാന്‍ മനസിലാക്കുന്നു.
ആളുകള്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ അറിയണമെന്നുണ്ടാവും. പക്ഷെ സോഷ്യല്‍ മീഡിയയില്‍ സംഭവിക്കുന്നത് എന്താണെന്ന് ഞാന്‍ കാണാറുണ്ട്.ചിലതെല്ലാം ക്യൂട്ട് ആണ്. പക്ഷെ ഞാനും വിജയ്യും ഇതൊന്നും പരസ്പരം സംസാരിക്കാറില്ല. ഞങ്ങള്‍ക്ക് 15 പേരടങ്ങുന്ന ഒരു സൗഹൃദകൂട്ടമുണ്ട്. അവിടെ ഒരു അവസരം കിട്ടിയാല്‍ എന്തെങ്കിലും ബോര്‍ഡ് ഗെയിം കളിക്കുകയാണ് ചെയ്യുക. ഞങ്ങളെ സംബന്ധിച്ചിടത്തോളം സുഹൃത്തുക്കള്‍ അത്ര തന്നെ പ്രധാനപ്പെട്ടതും ഞങ്ങളെ നിലനിര്‍ത്തുന്ന ഘടകവുമാണ്,' എന്നാണ് രശ്മിക പറഞ്ഞത്.
അടുത്തിടെ വിജയ് ദേവരകൊണ്ടയുടെയും രശ്മിക മന്ദാനയുടെയും വിവാഹ നിശ്ചയം ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് സംബന്ധിച്ച റിപ്പോര്‍ട്ടുകളൊന്നും വന്നിരുന്നില്ല.വിജയ് ഫാമിലി സ്റ്റാര്‍ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ തിരക്കിലാണ്. മൃണാള്‍ താക്കൂര്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ആനിമലില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച രശ്മിക ഇപ്പോള്‍ പുഷ്പ 2: ദ റൂള്‍ എന്ന ചിത്രത്തില്‍ അല്ലു അര്‍ജുനൊപ്പം ഷൂട്ടിംഗ് തിരക്കുകളിലാണ്. ഫഹദ് ഫാസില്‍, സായി പല്ലവി, വിജയ് സേതുപതി എന്നിവരും പുഷ്പ 2വില്‍ അഭിനയിക്കുന്നുണ്ട്.
#Iwant #get #married #want #tobe #father #VijayDevarakonda #openup #mind