#viral | 'ചേച്ചിമാരെ ഞാനൂടെ...', 'ന്‍റുമ്മാ...'; ഷൂട്ടിനിടെ തെരുവ് നായ എത്തിയ റീല്‍സ് വൈറല്‍ !

#viral |  'ചേച്ചിമാരെ ഞാനൂടെ...', 'ന്‍റുമ്മാ...'; ഷൂട്ടിനിടെ തെരുവ് നായ എത്തിയ റീല്‍സ് വൈറല്‍ !
Mar 30, 2024 02:07 PM | By Athira V

ഏറെ കഷ്ടപ്പെട്ട്, ആശിച്ച് എന്തെങ്കിലുമൊക്കെ ഉണ്ടാക്കി കൊണ്ട് വരുമ്പോള്‍ ഒരു കാര്യവുമില്ലാതെ ഇടയ്ക്ക് കേറിവന്ന് അത് മൊത്തം നശിപ്പിച്ച് പോകുന്ന ചിലരെ നിങ്ങള്‍ കണ്ടിട്ടുണ്ടാകും. അത്തരം സന്ദര്‍ഭങ്ങളില്‍ നമ്മുക്കുണ്ടാകുന്ന നിരാശ ഏറെ വലുതായിരിക്കുമെന്ന് പ്രത്യേകം പറയേണ്ടല്ലോ.

സമാന അവസ്ഥ നേരിട്ട ഒരു കൂട്ടം യുവതികളുടെ ഒരു വീഡിയോ ഇപ്പോള്‍ സാമൂഹിക മാധ്യമമായ ഇന്‍സ്റ്റാഗ്രാമില്‍ വൈറലാണ്. നാല് യുവതികള്‍ ചേര്‍ന്ന് ഒരു റീല്‍സ് ഷൂട്ട് ചെയ്യാന്‍ ശ്രമിച്ചതാണ്. പക്ഷേ, സംഗതി വേറൊന്നായി മാറി. എന്തായാലെന്ത്. വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഹിറ്റാണ്.

gharkekaleshh എന്ന ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. “റോഡിൽ നൃത്തം ചെയ്യുന്ന ദോഗേഷിനും പെൺകുട്ടികൾക്കും ഇടയിൽ ഏകപക്ഷീയമായ കലേഷ്” എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പട്ടത്. ഇരുട്ട് വീണ തെരുവില്‍ സ്ട്രീറ്റ് ലൈറ്റിന്‍റെ വെളിച്ചത്തില്‍ നാല് യുവതികള്‍ ചേര്‍ന്ന് ഷാഹിദ് കപൂറും കരീന കപൂറും അഭിനയിച്ച 'ജബ് വി മെറ്റ്' എന്ന സിനിമയിലെ യേ ഇഷ്ക് ഹായേ എന്ന പാട്ടിന്‍റെ റീല്‍സ് ഷൂട്ട് ചെയ്യുകയായിരുന്നു.

രണ്ട് വരി കഴിഞ്ഞപ്പോഴേക്കും ഇടത് വശത്ത് നിന്ന് ഒരാളെത്തി എന്നേയും റീല്‍സില്‍ കൂട്ടാമോയെന്ന് ചോദിച്ചു. പക്ഷേ, ചോദ്യം മുഴുവനും ചോദിക്കേണ്ടിവന്നില്ല. ആളെ കണ്ടതും യുവതികള്‍ ഒറ്റ ഓട്ടമായിരുന്നു. ഒടുവില്‍ ക്യാമറയുടെ ഒത്ത നടുക്ക് കയറി നിന്ന് രണ്ട് കുര കുറച്ച് വന്നയാള്‍ അത് വഴി തന്നെ മടങ്ങി. അപ്പോഴും റീല്‍സിന് വേണ്ടിയുള്ള പാട്ട് വീഡിയോയില്‍ കേള്‍ക്കാമായിരുന്നു.

അമ്പതിനായിരത്തോളം പേര്‍ വീഡിയോ ഇതിനകം കണ്ടുകഴിഞ്ഞു. പലരും നായയുടെ ബോധപൂര്‍വ്വമല്ലാത്ത വീര്യകൃത്യത്തെ അഭിനന്ദിക്കുന്നു. 'മറ്റൊരു ക്രിംഗ് വീഡിയോയിൽ നിന്ന് നായ നമ്മളെ രക്ഷിച്ചു.'

https://www.instagram.com/reel/C5D5uvhSOpa/?utm_source=ig_web_copy_link

ഒരു കാഴ്ചക്കാരന്‍ തമാശയായി കുറിച്ചു. ബിഗ് ബോസ് ഷോകളെ ഓര്‍ത്തെടുത്ത് ഒരാള്‍ എഴുതിയത് “വൈൽഡ് കാർഡ് എൻട്രി” എന്നായിരുന്നു. 'ഇപ്പോൾ നായ്ക്കൾക്ക് അത്തരം ഉപയോഗശൂന്യമായ നൃത്തം ഇഷ്ടപ്പെടില്ല' മറ്റൊരു രസികനെഴുതി. 'ആൺകുട്ടികൾ നായ്ക്കളെ സ്നേഹിക്കുന്നതിന്‍റെ കാരണം ഇതാണ്.' മറ്റൊരു കാഴ്ചക്കാരനെഴുതി.

#straydog #arriving #during #girls #reels #dance #shoot #go #viral

Next TV

Related Stories
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

Oct 29, 2025 02:59 PM

എടാ ഇങ്ങനെയല്ല... സീരിയസ് ആവണം...! ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ വൈറൽ

ബാഹുബലിയുടെ കുറുമ്പ് കൂടുന്നുണ്ട്, ചിരിച്ച് മടുത്ത് പൽവാൽ ദേവൻ; രാജമൗലി സെറ്റിലെ വീഡിയോ...

Read More >>
പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

Oct 14, 2025 08:50 AM

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി ഇൻഫ്‌ളുവൻസർ

പ്രസവം ലൈവ് സ്ട്രീം ചെയ്തത് കാശിന് വേണ്ടിയല്ല, ആയിരുന്നേൽ എന്തൊക്കെ ചെയ്യാമായിരുന്നു; കുറിപ്പുമായി...

Read More >>
'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

Oct 9, 2025 01:14 PM

'കാന്താരി അൽഫാം മന്തി ....' വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി മന്തി പരസ്യം

'വാളിന് പകരം ചിക്കൻ, പരിചയ്ക്ക് പകരം റൈസുമായി ഋഷഭ്' ! വൈറലായി കാന്താരി അൽഫാം മന്തി...

Read More >>
ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

Oct 3, 2025 02:37 PM

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി വീഡിയോ

ഗുളികന്‍ കയറിയോ ദേഹത്ത്? കാന്താര കാണുന്നതിനിടെ യുവതിക്ക് സംഭവിച്ചത്! വൈറലായി...

Read More >>
Top Stories

News Roundup