#biggboss | ആത്മഹത്യയ്ക്ക് ശ്രമിച്ചു, ബെല്‍റ്റിന് അടി, ഷൂസിട്ട് ചവിട്ടും; ആദ്യ വിവാഹം തെറ്റായിരുന്നുവെന്ന് അപ്‌സര

#biggboss |  ആത്മഹത്യയ്ക്ക് ശ്രമിച്ചു, ബെല്‍റ്റിന് അടി, ഷൂസിട്ട് ചവിട്ടും; ആദ്യ വിവാഹം തെറ്റായിരുന്നുവെന്ന് അപ്‌സര
Mar 30, 2024 01:49 PM | By Athira V

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് അപ്‌സര. ഇതിനോടകം തന്നെ അകത്തും പുറത്തും കയ്യടി നേടാന്‍ അപ്‌സരയ്ക്ക് സാധിച്ചിരുന്നു. ഇന്നലെ ടാസ്‌കിന്റെ ഭാഗമായി അപ്‌സര തന്റെ ജീവിത കഥ പങ്കുവച്ചിരുന്നു. താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. 

താന്‍ ആദ്യമായി ടിവി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത് ഏഷ്യാനെറ്റിലൂടെയാണെന്നാണ് അപ്‌സര പറയുന്നത്. ബഡായി ബംഗ്ലാവ്, കോമഡി സ്റ്റാര്‍സ് തുടങ്ങിയ പരിപാടികളില്‍ അവതാരകയായിരുന്നു.

അതേസമയം അവാര്‍ഡ് നേടുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നാണ് അപ്‌സര പറയുന്നത്. അപ്‌സരയ്ക്ക് ആദ്യം ലഭിക്കുന്ന അവാര്‍ഡ് മികച്ച കോമഡി താരത്തിനുള്ള തിക്കുറിശ്ശി അവാര്‍ഡായിരുന്നു. പിന്നാലെ തനിക്ക് സംസ്ഥാന അവാര്‍ഡ് കിട്ടിയതിനെക്കുറിച്ചും അപ്‌സര സംസാരിക്കുന്നുണ്ട്. 

മികച്ച ഹാസ്യ താരത്തിനുള്ള സംസ്ഥാന അവാര്‍ഡും ലഭിച്ചു. എന്നിട്ട് പോലും ഈ ഒരു മേഖല വിട്ടു പോകണം എന്ന് തീരുമാനിച്ച ഘട്ടത്തിലാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നതെന്നാണ് അപ്‌സര പറയുന്നത്. അതോടെയാണ് എന്ത് വന്നാലും ഈ മേഖല വിട്ടുപോകില്ലെന്ന് തീരുമാനിക്കുന്നത് എന്നാണ് താരം പറയുന്നത്.

പിന്നാലെ തന്റെ ആദ്യ ബന്ധത്തെക്കുറിച്ചും അപ്‌സര മനസ് തുറക്കുന്നുണ്ട്. തന്റെ ഇഷ്ടത്തിന് വീട്ടുകാര്‍ എതിരായിരുന്നുവെന്നും ആ ഇഷ്ടത്തിന് വേണ്ടി തന്റെ അമ്മയെ ഒരുപാട് വേദനിപ്പിച്ചുവെന്നാണ് അപ്‌സര പറയുന്നത്. 

''ആ ഇഷ്ടം സ്വന്തമാക്കാന്‍ വേണ്ടി, പരമാവധി ഞാന്‍ സഹിച്ച് അവിടെ പോയി. എന്നാല്‍ ഒരു വര്‍ഷത്തോളം സമയം എടുത്താണ് അത് തെറ്റാണെന്ന് മനസ്സിലാക്കി. അന്ന് എനിക്ക് 21 വയസ്സാണ്. എങ്കിലും ആ വീട് വിട്ട് ഇറങ്ങാന്‍ സാധിച്ചു. അന്ന് ഞാന്‍ തീര്‍ത്തും തനിച്ചായിരുന്നു.

അക്കൗണ്ടിലുള്ളത് 250 രൂപ മാത്രമായിരുന്നു. എന്ത് ചെയ്യണമെന്ന് അറിയില്ല. ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. ആശുപത്രിയില്‍ നിന്നും തിരിച്ച് വന്ന ഞാന്‍ ഇനി ഒരിക്കലും ആത്മഹത്യക്ക് ശ്രമിക്കില്ലെന്ന് തീരുമാനമെടുത്തു'' എന്നാണ് അപ്‌സര പറയുന്നത്. 

ആദ്യ ബന്ധം വേര്‍പെടുത്തിയ സമയത്ത് താന്‍ നേരിട്ട സൈബര്‍ ആക്രമണത്തെക്കുറിച്ചും അപ്‌സര സംസാരിക്കുന്നുണ്ട്. എന്നാല്‍ ബെല്‍റ്റു കൊണ്ടുള്ള അടിയും ഷൂസിട്ടുള്ള ചവുട്ടിന്റേയും വേദന അവര്‍ക്ക് അറിയില്ലെന്നാണ് അപ്‌സര പറയുന്നത്. താന്‍ അനുഭവിച്ച മാനസിക സമ്മര്‍ദ്ദം അത് അനുഭവിച്ചവര്‍ക്ക് മാത്രമേ മനസിലാവുകയുള്ളൂ. ഇനിയും സഹിക്കാന്‍ പറ്റില്ല എന്നായപ്പോഴാണ് താന്‍ അവിടെ നിന്നും ഇറങ്ങിയതെന്നാണ് അപ്‌സര പറയുന്നത്. 

അതേസമയം തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം തന്റെ കുടുംബമാണെന്നാണ് അപ്‌സര പറയുന്നത്. അന്ന് അമ്മ കൂടെ ഉണ്ടായിരുന്നതു കൊണ്ട് മാത്രമാണ് താന്‍ ഇന്നും ജീവിച്ചിരിക്കുന്നതെന്നാണ് താരം പറയുന്നത്. പിന്നാലെ മാതാപിതാക്കളോടായി തനിക്ക് പറയാനുള്ളതും അപ്‌സര പങ്കുവെക്കുന്നുണ്ട്.

മക്കളോട് എന്തും സഹിച്ച് അവിടെ നില്‍ക്കണമെന്ന് മാതാപിതാക്കള്‍ പറയരുത്. ഞങ്ങള്‍ കൂടെയുണ്ട് നീ തിരികെ പോരൂ എന്ന് പറയണമെന്നും അങ്ങനെ വന്നാല്‍ ഈ സമൂഹത്തില്‍ ഒരു പെണ്‍കുട്ടിയും മരിക്കില്ലെന്നാണ് അപ്‌സര പറയുന്നത്. 

തന്റെ രണ്ടാം വിവാഹത്തെക്കുറിച്ചും അപ്‌സര സംസാരിക്കുന്നുണ്ട്. സംവിധായകനായ ആല്‍ബിയാണ് അപ്‌സരയുടെ ഭര്‍ത്താവ്. ഇരുവരും സോഷ്യല്‍ മീഡിയയ്ക്ക് സുപരിചിതരാണ്. പ്രണയ വിവാഹമായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ താന്‍ അമ്മയുടെ സമ്മതത്തിനായി മൂന്ന് വര്‍ഷം കാത്തിരുന്നുവെന്നാണ് അപ്‌സര പറയുന്നത്.

ആല്‍ബി ചേട്ടനെ തനിക്ക് ഒരുപാട് ഇഷ്്ടമായിരുന്നുവെങ്കിലും തങ്ങളുടെ സ്‌നേഹം അമ്മ തിരിച്ചറിയാന്‍ താന്‍ അമ്മയ്ക്ക് സമയം നല്‍കിയെന്നും സമാനമായ രീതിയില്‍ എല്ലാ മക്കളും തങ്ങളെ മനസിലാക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം നല്‍കണമെന്നാമ് അപ്‌സര പറയുന്നത്. ഒടുവില്‍ അമ്മ വിവാഹത്തിന് സമ്മതിച്ചു.

രജിസ്റ്റര്‍ മാര്യേജ് ചെയ്യുമ്പോള്‍ ഒന്നാമത്തെ സാക്ഷി എന്റെ അമ്മയായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ സന്തോഷത്തോടെ ജീവിക്കുന്നു എന്നാണ് അപ്‌സര പറയുന്നത്. എന്റേത് രണ്ടാം വിവാഹമാണ്. കുറേ പ്രശ്‌നങ്ങള്‍ക്ക് ശേഷം കിട്ടിയ ഏറ്റവും വലിയ ഗിഫ്റ്റാണ് ആല്‍ബി ചേട്ടനെന്നും അപ്‌സര പറയുന്നുണ്ട്. കഴിഞ്ഞ ദിവസം അപ്‌സരയുടെ ഭര്‍ത്താവ് ഫില്‍മിബീറ്റ് മലയാള്ത്തിന് നല്‍കിയ അഭിമുഖം ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ അപ്‌സരയുടെ ജീവിതകഥയും ചര്‍ച്ചയായി മാറുകയാണ്.

#biggboss #malayalam #6 #apsaraalby #opens #up #about #her #first #marriage #and #how #she #came #back

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories