#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്

#NaveenPolishetty | ബൈക്കിൽ സഞ്ചരിക്കവേ അപകടം; നടൻ നവീൻ പോളിഷെട്ടിക്ക് പരിക്ക്
Mar 28, 2024 07:46 PM | By Susmitha Surendran

തെലുങ്ക് നടൻ നവീൻ പോളിഷെട്ടിക്ക് വാഹനാപകടത്തിൽ പരിക്ക്. യുഎസ്സിലെ ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേയാണ് അപകടമുണ്ടായത്. അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടെന്ന് നടന്റെ ടീം സ്ഥിരീകരിച്ചു.

ഡാലസിൽ ബൈക്കിൽ സഞ്ചരിക്കവേ, വാഹനത്തിന് നിയന്ത്രണം നഷ്ടമായി. അദ്ദേഹം അപകടമൊഴിവാക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.

തുടർന്ന് അദ്ദേഹത്തിന്റെ കൈക്ക് പൊട്ടലുണ്ടായി. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇത് സംഭവിച്ചതെന്നും നടൻ ഇപ്പോൾ സുഖം പ്രാപിച്ച് വരികയാണെന്നും അദ്ദേഹത്തിന്റെ ടീം അറിയിച്ചു.

ഏജന്റ് സായി ശ്രീനിവാസ അത്രേയ, ചിച്ചോരെ, ജാതി രത്നലു തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ നടനാണ് നവീൻ പോളിഷെട്ടി.

അനുഷ്ക ഷെട്ടി നായികയായ മിസ്സ് ഷെട്ടി മിസ്റ്റർ പോളിഷെട്ടിയാണ് നവീന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. കല്യാൺ ശങ്കറിൻ്റെ അനഗനാഗ ഒക രാജുവാണ് നടന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം.

#Accident #riding #bike #Actor #NaveenPolishetty #injured

Next TV

Related Stories
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
 നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

Nov 11, 2025 05:41 PM

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ്...

Read More >>
Top Stories










News Roundup






https://moviemax.in/-