കാളിദാസ് ജയറാമിന്റെ ഏറ്റവും പ്രേഷക ശ്രദ്ധ നേടിയെടുത്ത സിനിമയാണ് 'പാവ കഥൈകള്‍'. ഒരു അഭിനേതാവ് എന്ന നിലയില്‍ താരത്തിനു ഏറ്റവുമധികം പ്രേക്ഷകാംഗീകാരം നേടിക്കൊടുത്തിരിക്കുകയാണ് അടുത്തിടെ പുറത്തിറങ്ങിയ 'പാവ കഥൈകള്‍'.
നെറ്റ്ഫ്‍ളിക്സിന്‍റെ തമിഴിലെ ആദ്യ ഒറിജിനല്‍ പ്രൊഡക്ഷനായ ആന്തോളജി ചിത്രത്തില്‍ സുധ കൊങ്കര സംവിധാനം ചെയ്ത 'തങ്കം' എന്ന ലഘുചിത്രമാണ് കാളിദാസിന് മികച്ച പ്രതികരണം നേടിക്കൊടുത്തത്.
പ്രകാശ്‍ രാജും സായ് പല്ലവിയും സിമ്രാനും അഞ്ജലിയുമൊക്കെ കഥാപാത്രങ്ങളായ 'പാവ കഥൈകളി'ല്‍ ഏറ്റവും അഭിനന്ദനം നേടിയതും കാളിദാസ് ആയിരുന്നു.
എന്നാല്‍ ഇനി സിനിമ വേണ്ടെന്നു തീരുമാനിച്ച കാലത്താണ് ഈ ചിത്രം തന്നെ തേടിവന്നതെന്ന് പറയുന്നു കാളിദാസ്.
ഇതും ശരിയാവാത്തപക്ഷം ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നെന്നും മനോരമയ്ക്കു നല്‍കിയ അഭിമുഖത്തില്‍ കാളിദാസ് പറഞ്ഞു.
"സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലോസ് ഏഞ്ചല്‍സില്‍ എത്തിയ സമയത്താണ് സുധ കൊങ്കരയുടെ ഫോണ്‍കോള്‍ വരുന്നത്.
ഇപ്പോള്‍ സിനിമ വേണ്ടെന്നുവച്ചിരിക്കുകയാണെന്നു പറഞ്ഞെങ്കിലും കഥ കേള്‍ക്കാമെന്നു വാക്കു കൊടുത്തു. അവരുടെ ചിത്രങ്ങള്‍ എനിക്ക് ഇഷ്ടമായിരുന്നു.
കഥ കേട്ടപ്പോള്‍ ചെയ്യണമെന്നു തോന്നി. ആ തീരുമാനം ശരിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു. തിരിച്ചുവരവ് ഇത്രയും ഗംരീരമാവുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നതല്ല", കാളിദാസ് പറയുന്നു.
Kalidas Jayaram's recent release 'Pava Kathaikal' has been highly acclaimed as an actor