---
title: "#aligoni  |'ഞാനാദ്യം ഖഅ്ബ കണ്ടനാൾ എന്റെ കണ്ണീർ നിൽക്കാതെ ഒഴുകുകയായിരുന്നു'; റംസാനിലെ ഉംറ അനുഭവം പങ്കുവെച്ച് സിനിമാ താരം"
english_title: "#aligoni #shares #his #umrah #experience #ramzan"
publisher: "moviemax.in"
canonical_url: "https://moviemax.in/news/193530/aligoni-shares-his-umrah-experience-ramzan"
published_at: "2024-03-22T11:37:00+05:30"
category: "Bollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65fd203818ea3_filmstar.jpg"
keywords: []
---

# #aligoni  |'ഞാനാദ്യം ഖഅ്ബ കണ്ടനാൾ എന്റെ കണ്ണീർ നിൽക്കാതെ ഒഴുകുകയായിരുന്നു'; റംസാനിലെ ഉംറ അനുഭവം പങ്കുവെച്ച് സിനിമാ താരം

> **Lead Summary:** വിശുദ്ധ റമദാൻ മാസത്തിൽ ഉംറ നിർവഹിച്ച് പ്രശസ്ത ടെലിവിഷൻ താരം അലി ഗോണി. കഴിഞ്ഞ വർഷമാണ് താൻ ആദ്യമായി റംസാൻ മാസത്തിൽ ഉംറ നിർവ്വഹിച്ചതെന്ന് അലി ​ഗോണി പറഞ്ഞു.

## Article Content

വിശുദ്ധ റമദാൻ മാസത്തിൽ ഉംറ നിർവഹിച്ച് പ്രശസ്ത ടെലിവിഷൻ താരം അലി ഗോണി. കഴിഞ്ഞ വർഷമാണ് താൻ ആദ്യമായി റംസാൻ മാസത്തിൽ ഉംറ നിർവ്വഹിച്ചതെന്ന് അലി ​ഗോണി പറഞ്ഞു.

മക്കയിൽ നിന്നുള്ള ചിത്രങ്ങൾക്കൊപ്പമാണ് അലി ​ഗോണിയുടെ കുറിപ്പ്. എല്ലാ വർഷവും ഇവിടെയെത്തണമെന്നാണ് തന്റെ നിയ്യത്തെന്നും അത് ഈ വർഷം സാധിച്ചെന്നും അലി ​ഗോണി പറഞ്ഞു.

റംസാൻ മാസത്തിൽ മക്കയിലെത്തി ഉംറ നിർവ്വഹിച്ചത് തീർച്ചയായും പ്രധാനപ്പെട്ട കാര്യമാണ്. നിങ്ങൾ റംസാൻ മാസത്തിൽ ഉംറ ചെയ്യുകയാണെങ്കിൽ അതെന്റെ കൂടെ ഹജ്ജ് ചെയ്യുന്നതിന് തുല്യമാണെന്ന് പ്രവാചകൻ പറഞ്ഞിട്ടുണ്ട്.

ഇത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. വിവിധ രാജ്യങ്ങളിൽ നിന്ന് നിരവധി പേരാണ് ഇവിടെയെത്തുന്നത്. ആദ്യ ദിവസം ഒരു ദശലക്ഷം ആളുകൾ ഉംറ ചെയ്യാനെത്തിയിരുന്നു.

ഞാനും അവരിൽ ഒരാളായിരുന്നു.-അലി ​ഗോണി പറഞ്ഞു. തീർത്ഥാടനം ഒരു മതപരമായ കടമ മാത്രമല്ല, ഭൗതിക അതിരുകൾക്കപ്പുറത്തുള്ള ഒരു പരിവർത്തനാനുഭവമാണെന്നാണ് താരം അഭിപ്രായപ്പെടുന്നത്.

ഇത് തികച്ചും വ്യത്യസ്തമായ അനുഭവമാണ്. എല്ലാവർക്കും അവിടെ പോകാൻ കഴിയില്ല. കുട്ടിക്കാലം മുതൽ, എല്ലാവരും അവിടെ പോകണമെന്ന് സ്വപ്നം കാണുന്നു.

എന്നാൽ നിങ്ങൾക്ക് പ്രായമാകാൻ തുടങ്ങിയാലാണ് അതിൻ്റെ പ്രാധാന്യം നിങ്ങൾ പതുക്കെ തിരിച്ചറിയുന്നത്. നിങ്ങളെ സുഖപ്പെടുത്തുന്ന ഒരു ശക്തി അവിടെയുണ്ട്.

എന്തെങ്കിലും പിരിമുറുക്കം ഉണ്ടാകുകയോ ദൈവത്തിലുള്ള വിശ്വാസം നഷ്ടപ്പെടാൻ തുടങ്ങുകയോ ചെയ്താൽ, അവിടെ പോയാൽ അത് തിരികെ വരുമെന്നും താരം പറയുന്നു.

ഞാൻ ആദ്യമായി ഖഅ്ബയിലേക്ക് നോക്കിയപ്പോൾ എനിക്ക് കണ്ണീരടയ്ക്കാനായില്ല. അതുപോലെത്തന്നെയാണ് ഈ വർഷവും അനുഭവപ്പെട്ടത്. ഇതെന്റെ രണ്ടാം വരവാണെന്നു പോലും തോന്നിയില്ലെന്നും അലി ​ഗോണി പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/193530/aligoni-shares-his-umrah-experience-ramzan)