logo

സൂര്യയ്ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന് കോളേജ് മാനേജ്‌മെന്‌റ് ; കാരണം വ്യക്തമാക്കി താരം

Published at Aug 3, 2021 03:30 PM സൂര്യയ്ക്ക് അഡ്മിഷന്‍ നല്‍കില്ലെന്ന്  കോളേജ്  മാനേജ്‌മെന്‌റ് ; കാരണം വ്യക്തമാക്കി താരം

തമിഴ് സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് സൂര്യ. നടിപ്പിന്‍ നായകന്‌റെ ഓരോ സിനിമകള്‍ക്കായും വലിയ പ്രതീക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്.


സൂര്യയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ സുരറൈ പോട്രു വലിയ വിജയമാണ് നേടിയത്. സൂപ്പര്‍ താരത്തിന്‌റെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായാണ് ചിത്രത്തിലെ റോള്‍ മാറിയത്.

സുരറൈ പോട്രിന് ശേഷവും കൈനിറയെ ചിത്രങ്ങളാണ് നടന്‌റെതായി അണിയറയില്‍ ഒരുങ്ങുന്നത്. സിനിമകള്‍ക്കൊപ്പം തന്നെ സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് സൂര്യ.


അഗരം ഫൗണ്ടേഷഷനിലൂടെയാണ് സൂര്യ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാറുളളത്. പിതാവ് ശിവകുമാറിന്‌റെ പാത പിന്തുടര്‍ന്നാണ് സൂര്യയും തമിഴ് സിനിമാ ലോകത്തേക്ക് എത്തിയത്‌.

കോളിവുഡിലെ പഴയ കാലനടന്മാരില്‍ ഏറെകാലം തിളങ്ങിയ താരമാണ് ശിവകുമാര്‍. സൂര്യയ്‌ക്കൊപ്പം സഹോദരന്‍ കാര്‍ത്തിയും പിന്നീട് സിനിമയിലേക്ക് എത്തി.

അഭിനയത്തിനൊപ്പം നിര്‍മ്മാണ മേഖലയിലും സജീവമാണ് സൂര്യ. 2 ഡി എന്റര്‍ടെയ്ന്‍മെന്‌റ്‌സിന്‌റെ ബാനറിലാണ് നടന്‍ സിനിമകള്‍ നിര്‍മ്മിക്കാറുളളത്.


അതേസമയം ചെന്നെെയിലെ ലോയോള കോളേജിലാണ് സൂര്യ ബി കോം ഡിഗ്രി പൂര്‍ത്തിയാക്കിയത്‌. അന്ന് ലോയോള കോളേജില്‍ സീറ്റിനായി ശ്രമിച്ച സമയത്ത് സൂര്യയ്ക്ക് സീറ്റ് നല്‍കാന്‍ കോളേജ് അധികൃതര്‍ സമ്മതിക്കാതിരുന്ന ഒരു സാഹചര്യം ഉണ്ടായിരുന്നു.

സൂര്യ തന്നെയാണ് ഇതേകുറിച്ച് ഒരു വീഡിയോ അഭിമുഖത്തില്‍ പറഞ്ഞത്. 1992ല്‍ ലോയോള കോളേജില്‍ തനിക്ക് അഡ്മിഷന്‍ നല്‍കാന്‍ മാനേജ്‌മെന്‌റ്‌ തയ്യാറായിരുന്നില്ല എന്ന് നടന്‍ പറയുന്നു.


അന്നത്തെ കാലത്ത് നിരവധി കോളിവുഡ് സെലിബ്രിറ്റികളുടെ മക്കള്‍ക്ക് അവിടെ അഡ്മിഷന്‍ ലഭിക്കുകയും എന്നാല്‍ അവരെല്ലാം പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

അതിനാല്‍ മാനേജ്‌മെന്‌റ് സീറ്റ് പാഴാക്കാന്‍ ആഗ്രഹിക്കുന്നില്ല എന്ന് കോളേജ് അധികൃതര്‍ സൂര്യയുടെ പിതാവ് ശിവകുമാറിനോട് പറഞ്ഞു.

എന്നാല്‍ അന്ന് സൂര്യ പിതാവിനും കോളേജ് അധികൃതര്‍ക്കും ഒരു ഉറപ്പ് കൊടുത്തു. ലോയോളയില്‍ തന്നെ തന്റെ പഠനം പൂര്‍ത്തിയാക്കുമെന്ന്. ആ ഉറപ്പ് സൂര്യ പിന്നീട് പാലിക്കുകയും ചെയ്തു.

തന്നെ പോലെ പ്രഭു, വെങ്കിടേഷ് എന്നീ താരങ്ങളും ലോയോള കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥികളാണ് എന്ന് സൂര്യ പറയുന്നു.

ദളപതി വിജയ് തന്‌റെ ബാച്ച്മേറ്റ് ആയിരുന്നു. കോളേജ് ദിനങ്ങളില്‍ പോണ്ടിച്ചേരിയിലേക്ക് ഒറ്റ ദിവസത്തെ ട്രിപ്പ് പോയതും, എത്തിരാജ് വുമന്‍സ് കോളേജില്‍ ഇടയ്ക്കിടെ പോയതുമെല്ലാം നടന്‍ ഓര്‍ത്തെടുത്തു.

അതേസമയം നവരസ ആന്തോളജിയാണ് സൂര്യയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. 'ഗിറ്റാര്‍ കമ്പി മേലെ നിന്ന്' എന്ന ചിത്രത്തിലാണ് നടന്‍ ആന്തോളജിയില്‍ എത്തുന്നത്. ഗൗതം വാസുദേവ മേനോന്‍ ആണ് സൂര്യ നായകനായ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് .

പ്രയാഗ മാര്‍ട്ടിന്‍ നായികയായി എത്തുന്നു. മണിരത്‌നത്തിന്‌റെ നേതൃത്വത്തിലാണ് നവരസ ഒരുങ്ങിയിക്കുന്നത്. ആഗസ്റ്റ് 6നാണ് ആന്തോളജി ചിത്രം റിലീസ് ചെയ്യുന്നത്.

ജയ് ഭീം, ഏതര്‍ക്കും തുനിന്ദവന്‍ തുടങ്ങിയവയെല്ലാം സൂര്യയുടെതായി അണിയറയില്‍ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങളാണ്. കൂടാതെ വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വാടിവാസല്‍ എന്ന ചിത്രവും നടിപ്പിന്‍ നായകന്‌റെതായി വരുന്നു.

ജല്ലിക്കട്ട് പ്രമേയമാക്കി വരുന്ന ചിത്രമാണ് വാടിവാസല്‍. സൂര്യയുടെ പിറന്നാളിന് പുതിയ ചിത്രങ്ങളുടെ പോസ്റ്ററുകള്‍ വന്നിരുന്നു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും നിരവധി ആരാധകരുളള താരമാണ് സൂര്യ. നടിപ്പിന്‍ നായകന്‌റെ സിനിമകള്‍ ഇവിടെയും ആഘോഷമാക്കാറുണ്ട്. 


College management says Surya will not be admitted; The star clarified the reason

Related Stories
സൂപ്പർ സ്റ്റാറിന്റെ സഹോദരിയാകാൻ കീർത്തി സുരേഷിന് 2.5 കോടി

Sep 23, 2021 02:35 PM

സൂപ്പർ സ്റ്റാറിന്റെ സഹോദരിയാകാൻ കീർത്തി സുരേഷിന് 2.5 കോടി

നടിയുടെ പ്രതിഫല തുകയെ കുറിച്ചുള്ള ചർച്ചകൾ അടുത്തിടെ സോഷ്യൽ മീഡിയിൽ സജീവമായിരുന്നു. ഇതിനു പിന്നാലെയാണ് സൂപ്പർ സ്റ്റാറുകളുടെ സഹോദരിപട്ടം...

Read More >>
'സാനി കൈദം' ഡബ്ബിംഗ് പൂര്‍ത്തിയായി ,കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്

Sep 22, 2021 01:06 PM

'സാനി കൈദം' ഡബ്ബിംഗ് പൂര്‍ത്തിയായി ,കീര്‍ത്തി സുരേഷിന്റെ കഥാപാത്രത്തിന്റെ വിവരങ്ങള്‍ പുറത്ത്

സാനി കൈദം എന്ന ചിത്രം .1980 കളിലെ ഒരു ആക്ഷന്‍-ഡ്രാമയായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. സംവിധായകൻ സെല്‍വരാഘവൻ ഈ ചിത്രത്തില്‍ ഒരു പ്രധാന...

Read More >>
Trending Stories