#arrest | മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോ: യൂട്യൂബർ അറസ്റ്റിൽ

#arrest | മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന വിഡിയോ: യൂട്യൂബർ അറസ്റ്റിൽ
2024-03-06T15:57:00 | By VIPIN P V

കൊടുങ്ങല്ലൂർ: (truevisionnews.com) യൂട്യൂബ്, ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവ‌യിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പോസ്റ്റ്‌ ചെയ്ത യൂട്യൂബറെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു.

ഫുഡി ഷെഫ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തുന്ന അഴീക്കോട്‌ വാലത്തറ വീട്ടിൽ നിധിനാണ് അറസ്റ്റിലായത്.

കൊടുങ്ങല്ലൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ എം.ഷാംനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നിധിനെ പിടികൂടിയത്. എന്നാൽ ഇത്തരം വിഡിയോകൾ പോസ്റ്റ്‌ ചെയ്യുന്നത് തെറ്റാണെന്ന് അറിയില്ലായിരുന്നു എന്ന് നിധിൻ എക്‌സൈസ് സംഘത്തോട് പറഞ്ഞു.

ഇയാളുടെ അക്കൗണ്ടിൽനിന്നും നിയമവിരുദ്ധമായ വിഡിയോകൾ നീക്കം ചെയ്യിപ്പിച്ചു.

വേണ്ടത്ര നിയമ പരിജ്ഞാനമില്ലാതെ യുവാക്കള്‍ സമാന വിഡിയോകൾ ഓൺലൈൻ മാധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുന്നത് എക്‌സൈസ് സൈബർ സെൽ നിരീക്ഷിക്കുന്നുണ്ടെന്നും അവർക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും എക്‌സൈസ് അറിയിച്ചു.

Content Highlight: #Video #promoting #alcoholism: #YouTuber #arrested

Next TV

Related Stories
പരിശീലനം മറയാക്കി ക്രൂരത...! മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ  പീഡിപ്പിച്ച കേസ്; ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ

Jul 13, 2026 12:37 PM

പരിശീലനം മറയാക്കി ക്രൂരത...! മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്; ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ

മലപ്പുറം മാറഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകൻ നിബ്രാസ് വീണ്ടും അറസ്റ്റിൽ. സ്കൂൾ അധികൃതരുടെ...

Read More >>
മേൽശാന്തി തിരഞ്ഞെടുപ്പ്: അഭിമുഖ ബോർഡിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി; കടുത്ത നടപടിയുമായി ദേവസ്വം ബോർഡ്

Jul 13, 2026 12:26 PM

മേൽശാന്തി തിരഞ്ഞെടുപ്പ്: അഭിമുഖ ബോർഡിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി; കടുത്ത നടപടിയുമായി ദേവസ്വം ബോർഡ്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിനാൽ മേൽശാന്തി നറുക്കെടുപ്പിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും. അഭിമുഖത്തിന് വിളിക്കില്ലെന്ന്...

Read More >>
താൻ ഗാന്ധിജിയല്ല, വേണ്ടി വന്നാല്‍ ഇനിയും കൊല്ലും, എഴുതാന്‍ പറ്റുന്നത് എഴുതിക്കോയെന്ന് ജഡ്ജിയോട് ചെന്താമര, ശിക്ഷാവിധി മറ്റന്നാൾ

Jul 13, 2026 12:03 PM

താൻ ഗാന്ധിജിയല്ല, വേണ്ടി വന്നാല്‍ ഇനിയും കൊല്ലും, എഴുതാന്‍ പറ്റുന്നത് എഴുതിക്കോയെന്ന് ജഡ്ജിയോട് ചെന്താമര, ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി മറ്റന്നാൾ. കോടതിയിൽ വെല്ലുവിളിയുമായി...

Read More >>
'എന്നെ തൂക്കിക്കൊന്നോളൂ'; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി

Jul 13, 2026 11:36 AM

'എന്നെ തൂക്കിക്കൊന്നോളൂ'; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധി. 2025 ജനുവരിയിൽ...

Read More >>
 സ്വർണപ്രേമികളെ ഒന്ന്  ശ്രദ്ധിക്കൂ ....:  നിങ്ങൾക്ക് ഇന്ന്  സന്തോഷ ദിനം, സ്വർണവില താഴേക്ക്,  പവന് ഒറ്റയടിക്ക് 1,104രൂപ കുറഞ്ഞു!

Jul 13, 2026 11:18 AM

സ്വർണപ്രേമികളെ ഒന്ന് ശ്രദ്ധിക്കൂ ....: നിങ്ങൾക്ക് ഇന്ന് സന്തോഷ ദിനം, സ്വർണവില താഴേക്ക്, പവന് ഒറ്റയടിക്ക് 1,104രൂപ കുറഞ്ഞു!

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 1,104 രൂപ കുറഞ്ഞ് 1,04,800 രൂപയിലെത്തി. ഗ്രാമിന് 13,100 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം 1,07,800 വരെ...

Read More >>
ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്‌ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

Jul 13, 2026 11:15 AM

ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്‌ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ സർക്കാർ പൂർണ്ണമായും നിസ്സഹായാവസ്ഥയിലാണെന്ന് ദേവസ്വം മന്ത്രി കെ....

Read More >>
Top Stories

News Roundup