താൻ ഗാന്ധിജിയല്ല, വേണ്ടി വന്നാല്‍ ഇനിയും കൊല്ലും, എഴുതാന്‍ പറ്റുന്നത് എഴുതിക്കോയെന്ന് ജഡ്ജിയോട് ചെന്താമര, ശിക്ഷാവിധി മറ്റന്നാൾ

താൻ ഗാന്ധിജിയല്ല, വേണ്ടി വന്നാല്‍ ഇനിയും കൊല്ലും, എഴുതാന്‍ പറ്റുന്നത് എഴുതിക്കോയെന്ന് ജഡ്ജിയോട് ചെന്താമര, ശിക്ഷാവിധി മറ്റന്നാൾ
2026-07-13T12:03:00 | By Susmitha Surendran
#Nenmara Case #Palakkad News #Chenthamara #Double Murder

പാലക്കാട്: (https://truevisionnews.com/) നെന്മാറ ഇരട്ടക്കൊലപാതക കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരയുടെ ശിക്ഷാവിധി മറ്റന്നാൾ. എന്നാൽ വിധിയേക്കാൾ ഏവരെയും നടുക്കുന്നത് കോടതിക്കുള്ളിൽ പ്രതി നടത്തിയ വെല്ലുവിളികളാണ്. യാതൊരുവിധ കുറ്റബോധവുമില്ലാതെ ഇനിയും കൊലപാതകം നടത്തുമെന്ന് ആവർത്തിച്ച പ്രതി, കോടതിയിലെ നടപടികൾ പോലും തടസ്സപ്പെടുത്തുന്ന രീതിയിലാണ് പെരുമാറിയത്.

പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് ചെന്തമാര കുറ്റക്കാരനെന്ന് വിധിച്ചത്. ഒരു ചെകിടത്ത് അടിച്ചാല്‍ മറ്റേ ചെകിടും കാണിക്കന്‍ താന്‍ ഗാന്ധിജി അല്ലെന്നും വേണ്ടി വന്നാല്‍ മറ്റുള്ളവരെയും കൊല്ലുമെന്നും ചെന്താമര ഇന്ന് കോടതിയില്‍ പറഞ്ഞു. എഴുതാന്‍ പറ്റുന്നത് എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു.

ഇങ്ങനെ അവസ്ഥ നിങ്ങൾക്കും വരണം, അപ്പോൾ അറിയാം. എനിക്ക് തടസം നിന്നാൽ ഇങ്ങനെ ആയിരിക്കും പെരുമാറ്റമെന്നും ചെന്താമര കോടതിയില്‍ പറഞ്ഞു. അതേസമയം ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകളാണ് തെളിഞ്ഞത്. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് തന്നെ തൂക്കി കൊല്ലാൻ വിധിച്ചൊളു എന്നായിരുന്നു ചെന്താമരയുടെ മറുപടി.

ബിഎന്‍എസ് 103 (1) പ്രകാരം ജീവപര്യന്തമോ വധശിക്ഷയോ കിട്ടാവുന്ന കുറ്റമാണ് ഉള്ളത്. ശിക്ഷ വിധി മറ്റന്നാൾ പറയും. അപൂർവങ്ങളിൽ അപൂർവമായെ കേസെന്ന് പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞു. പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് അഭ്യര്‍ത്ഥിച്ചു. നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്.

2025 ജനുവരി 27 ലാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്. പ്രതിക്കായി മലയിടുക്കിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവിൽ 28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ തെളിവെടുപ്പ്. ഫെബ്രുവരി 18 ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കിയിരുന്നു. 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.

Content Highlight: Nenmara Double Murder Case: Chenthamara Found Guilty, Verdict On April 16

#Nenmara Case #Palakkad News #Chenthamara #Double Murder

Next TV

Related Stories
 'തങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയും ഭയവും പ്രതിയും അനുഭവിക്കണം, ചെന്താമരയ്ക്ക്  തൂക്കുകയർ തന്നെ നൽകണം' - കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

Jul 13, 2026 01:04 PM

'തങ്ങളുടെ മാതാപിതാക്കൾ അനുഭവിച്ച വേദനയും ഭയവും പ്രതിയും അനുഭവിക്കണം, ചെന്താമരയ്ക്ക് തൂക്കുകയർ തന്നെ നൽകണം' - കൊല്ലപ്പെട്ട സുധാകരന്റെ മക്കൾ

പാലക്കാട് നെൻമാറ ഇരട്ടക്കൊല കേസിൽ പ്രതി ചെന്താമരക്ക് തൂക്കുകയർ ശിക്ഷ വേണമെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾ. കോടതിയിലെ വെല്ലുവിളിയിൽ...

Read More >>
പരിശീലനം മറയാക്കി ക്രൂരത...! മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ  പീഡിപ്പിച്ച കേസ്; ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ

Jul 13, 2026 12:37 PM

പരിശീലനം മറയാക്കി ക്രൂരത...! മലപ്പുറത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസ്; ഫുട്ബോൾ പരിശീലകൻ വീണ്ടും അറസ്റ്റിൽ

മലപ്പുറം മാറഞ്ചേരിയിൽ പ്രായപൂർത്തിയാകാത്ത വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ ഫുട്ബോൾ പരിശീലകൻ നിബ്രാസ് വീണ്ടും അറസ്റ്റിൽ. സ്കൂൾ അധികൃതരുടെ...

Read More >>
മേൽശാന്തി തിരഞ്ഞെടുപ്പ്: അഭിമുഖ ബോർഡിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി; കടുത്ത നടപടിയുമായി ദേവസ്വം ബോർഡ്

Jul 13, 2026 12:26 PM

മേൽശാന്തി തിരഞ്ഞെടുപ്പ്: അഭിമുഖ ബോർഡിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി; കടുത്ത നടപടിയുമായി ദേവസ്വം ബോർഡ്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിനാൽ മേൽശാന്തി നറുക്കെടുപ്പിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും. അഭിമുഖത്തിന് വിളിക്കില്ലെന്ന്...

Read More >>
'എന്നെ തൂക്കിക്കൊന്നോളൂ'; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി

Jul 13, 2026 11:36 AM

'എന്നെ തൂക്കിക്കൊന്നോളൂ'; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി

കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധി. 2025 ജനുവരിയിൽ...

Read More >>
 സ്വർണപ്രേമികളെ ഒന്ന്  ശ്രദ്ധിക്കൂ ....:  നിങ്ങൾക്ക് ഇന്ന്  സന്തോഷ ദിനം, സ്വർണവില താഴേക്ക്,  പവന് ഒറ്റയടിക്ക് 1,104രൂപ കുറഞ്ഞു!

Jul 13, 2026 11:18 AM

സ്വർണപ്രേമികളെ ഒന്ന് ശ്രദ്ധിക്കൂ ....: നിങ്ങൾക്ക് ഇന്ന് സന്തോഷ ദിനം, സ്വർണവില താഴേക്ക്, പവന് ഒറ്റയടിക്ക് 1,104രൂപ കുറഞ്ഞു!

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 1,104 രൂപ കുറഞ്ഞ് 1,04,800 രൂപയിലെത്തി. ഗ്രാമിന് 13,100 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം 1,07,800 വരെ...

Read More >>
ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്‌ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

Jul 13, 2026 11:15 AM

ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്‌ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ സർക്കാർ പൂർണ്ണമായും നിസ്സഹായാവസ്ഥയിലാണെന്ന് ദേവസ്വം മന്ത്രി കെ....

Read More >>
Top Stories

News Roundup