#Gold Price Kerala #Swarna Vila #Kozhikode Gold Rate #Gold Rate Today #Kerala News
കൊച്ചി : (https://truevisionnews.com/) സ്വർണവിപണിയിൽ ആശ്വാസകരമായ മാറ്റങ്ങൾ. കുത്തനെ ഉയർന്ന സ്വർണവിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ വർധിച്ചുവന്ന വിലയിൽ നിന്ന് പിൻവാങ്ങി സ്വര്‍ണവിലയിൽ ഇന്ന് പവന് 1,104രൂപ കുറഞ്ഞ് 1,04, 800ലെത്തി.
13,100രൂപയാണ് ഒരു ഗ്രാമിന് ഇന്ന് രാവിലെയുള്ള വില. കഴിഞ്ഞ ദിവസം പവന് 360 രൂപ കുറഞ്ഞ് 1,05,840 രൂപയായിലെത്തിയിരുന്നു. ഗ്രാമിന് 45 രൂപ കുറഞ്ഞ് 13,230 രൂപയുമായിരുന്നു വില. ഈ മാസമാദ്യം 1,03,240 രൂപയായിരുന്നു പവന്‍വില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയര്‍ന്നിരുന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്.
അന്താരാഷ്ട്ര വിപണിയിലെ ചാഞ്ചാട്ടവും ഡോളറിന്റെ മൂല്യത്തിലെ മാറ്റവുമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. തുടർച്ചയായ ഇടിവ് വിവാഹം, മറ്റ് ആവശ്യങ്ങൾക്ക് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ആശ്വാസം നൽകുന്നുണ്ട്.
ജൂലൈ മാസത്തെ സ്വർണവില: വിപണിയിലെ മാറ്റങ്ങൾ ഇങ്ങനെ
ജൂലൈ മാസത്തിന്റെ തുടക്കം മുതൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടങ്ങളാണ് ദൃശ്യമായത്. 1,03,240 രൂപയിൽ തുടങ്ങിയ വില പിന്നീട് 1,07,800 രൂപ വരെ ഉയർന്ന ശേഷമാണ് ഇപ്പോൾ താഴ്ന്നു നിൽക്കുന്നത്. ദിവസേനയുള്ള വിലനിലവാരം താഴെ നൽകുന്നു:
സ്വര്‍ണവില ഇതുവരെ
ജൂലൈ 1: രാവിലെ -1,03,240
-വൈകുന്നേരം -1,04,320
ജൂലൈ 2: രാവിലെ -1,06,000
-ഉച്ചക്ക് -1,05,440
-വൈകുന്നേരം -1,06,800
ജൂലൈ 3 -1,07,800
ജൂലൈ 4 -1,07,600
ജൂലൈ 5 -1,07,600
ജൂലൈ 6 -1,07,520
ജൂലൈ 7 -1,06,520
ജൂലൈ 8 രാവിലെ -1,05,960
-ഉച്ചക്ക് -1,04,960
ജൂലൈ 9 രാവിലെ -1,05,040
-ഉച്ചക്ക് -1,05,920
ജൂലൈ 10 -1,06,200
ജൂലൈ 13 രാവിലെ-1,04,800
Content Highlight: Gold Price Drops Again In Kerala: 1 Pavn Down By Rs 1104
#Gold Price Kerala #Swarna Vila #Kozhikode Gold Rate #Gold Rate Today #Kerala News




































