2026-07-13T12:26:00

#Sabarimala News #Melshanthi Interview #Sabarimala Gold Case #Thanthri Kandararu Rajeevar

തിരുവനന്തപുരം: (https://truevisionnews.com/)ശബരിമല മേൽശാന്തി നറുക്കെടുപ്പിനുള്ള അഭിമുഖ ബോർഡിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കാൻ തീരുമാനം. മേൽശാന്തി അഭിമുഖത്തിനായി രാജീവരെ വിളിക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിചേർക്കപ്പെട്ട പശ്ചാത്തലത്തിലാണ് ഈ അസാധാരണ നടപടി. മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം നിലവിൽ പുരോഗമിക്കുകയാണ്. കീഴ്‌വഴക്കമനുസരിച്ച് താഴമൺ മഠത്തിൽ നിന്നുള്ള രണ്ട് തന്ത്രിമാർ ഇന്റർവ്യൂ ബോർഡിൽ പങ്കെടുക്കേണ്ടതുണ്ട്.

ഇതിനാൽ കണ്ഠരര് രാജീവരും ഈ പ്രക്രിയയുടെ ഭാഗമാകേണ്ടതായിരുന്നു. എന്നാൽ സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായി പുറത്തിറങ്ങിയ ശേഷം അദ്ദേഹം സന്നിധാനത്തേക്ക് എത്തിയിട്ടില്ല. വരുന്ന ഓഗസ്റ്റ് മാസം മുതൽ തന്ത്രി സ്ഥാനത്തേക്ക് വരേണ്ടിയിരുന്നത് കണ്ഠരര് രാജീവരായിരുന്നു. 

കേസിൽ പ്രതിയായതോടെ ഉണ്ടായേക്കാവുന്ന പ്രതിസന്ധികൾ മുന്നിൽക്കണ്ട്, തന്ത്രി സ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ഠരര് രാജീവര് ദേവസ്വം ബോർഡിന് കത്ത് നൽകിയിട്ടുണ്ട്. 'അനാരോഗ്യം മൂലം ചടങ്ങുകൾ ചെയ്യാൻ ബുദ്ധിമുട്ടുണ്ട്' എന്നാണ് കത്തിലെ കാരണം.

തനിക്ക് പകരം മകൻ കണ്ഠരര് ബ്രഹ്‌മദത്തനെ തന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആവശ്യം. നിലവിൽ കണ്ഠരര് മഹേഷ് മോഹനരാണ് ശബരിമല തന്ത്രി. ചിങ്ങം മുതൽ കർക്കിടകം വരെ താഴമൺ മഠത്തിലെ തന്ത്രിമാർ മാറിമാറിയാണ് ശബരിമലയിൽ ചടങ്ങുകൾ നടത്താറ്.



Content Highlight: Sabarimala Melshanthi Interview: Devaswom Board To Exclude Thanthri Rajeevar

#Sabarimala News #Melshanthi Interview #Sabarimala Gold Case #Thanthri Kandararu Rajeevar

Next TV

Top Stories










News Roundup