'എന്നെ തൂക്കിക്കൊന്നോളൂ'; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി

'എന്നെ തൂക്കിക്കൊന്നോളൂ'; നെന്മാറ ഇരട്ടക്കൊലപാതകത്തിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി
2026-07-13T11:36:00 | By Fidha Parvin
#Latest news #Nenmara Murder #Chenthamara #Palakkad Court #Double Murder #Kerala Crime

പാലക്കാട്: (https://truevisionnews.com/) കേരളത്തെ നടുക്കിയ നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി വിധിച്ചു .

പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയുടെതാണ് വിധി. ചെന്തമാരക്കെതിരെ ബിഎന്‍എസ് 103 (1), 126(2) വകുപ്പുകള്‍ തെളിഞ്ഞു. എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ഒന്നും പറയാനില്ലെന്ന് എന്നായിരുന്നു ചെന്താമരയുടെ മറുപടി. തന്നെ തൂക്കി കൊല്ലാൻ വിധിച്ചൊളുവെന്ന് ചെന്താമര പറഞ്ഞു

നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി ഒന്നര വർഷമാകുമ്പോഴാണ് വിധി വരുന്നത്. 2025 ജനുവരി 27 ലാണ് ചെന്താമര അയൽവാസിയായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയത്.

പ്രതിക്കായി മലയിടുക്കിൽ പൊലീസും നാട്ടുകാരും ചേർന്ന് നടത്തിയ രണ്ട് ദിനം നീണ്ട തെരച്ചിലിനൊടുവിൽ 28 ന് രാത്രി 11 മണിയോടെ ചെന്താമരയെ പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഫെബ്രുവരി അഞ്ചിന് സുധാകരനെയും ലക്ഷ്മിയെയും കൊല്ലാനുപയോഗിച്ച കത്തി വാങ്ങിയ എലവഞ്ചേരിയിൽ തെളിവെടുപ്പ്. ഫെബ്രുവരി 18 ന് പ്രതി ചെന്താമരയുടെ ആദ്യ കേസിലെ ജാമ്യം റദ്ദാക്കിയിരുന്നു. 2019 ൽ പോത്തുണ്ടി സ്വദേശി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്.

2022 ൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിൽ താമസിച്ചത്. മാർച്ച് 3 ന് കേസിൽ സാക്ഷികളുടെ രഹസ്യ മൊഴി ചിറ്റൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ രേഖപ്പെടുത്തി.

മാർച്ച് 25 ന് കുറ്റപത്രം സമർപ്പിച്ചു. 480 പേജുള്ള കുറ്റപത്രത്തിൽ 132 സാക്ഷികളാണ് ഉണ്ടായിരുന്നത്. മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധന ഫലം ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും പൊലീസ് കോടതിയിൽ സമർപ്പെട്ടു. ഫെബ്രുവരി 23 മുതൽ മെയ് 6 വരെ വിചാരണ നീണ്ടു. 132 സാക്ഷികളിൽ 4 പേർ കൂറുമാറിയിരുന്നു.

Content Highlight: Nenmara Pothundi Double Murder: Accused Chenthamara Found Guilty by Palakkad Court

#Latest news #Nenmara Murder #Chenthamara #Palakkad Court #Double Murder #Kerala Crime

Next TV

Related Stories
മേൽശാന്തി തിരഞ്ഞെടുപ്പ്: അഭിമുഖ ബോർഡിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി; കടുത്ത നടപടിയുമായി ദേവസ്വം ബോർഡ്

Jul 13, 2026 12:26 PM

മേൽശാന്തി തിരഞ്ഞെടുപ്പ്: അഭിമുഖ ബോർഡിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കി; കടുത്ത നടപടിയുമായി ദേവസ്വം ബോർഡ്

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായതിനാൽ മേൽശാന്തി നറുക്കെടുപ്പിൽ നിന്ന് തന്ത്രി കണ്ഠരര് രാജീവരെ ഒഴിവാക്കും. അഭിമുഖത്തിന് വിളിക്കില്ലെന്ന്...

Read More >>
താൻ ഗാന്ധിജിയല്ല, വേണ്ടി വന്നാല്‍ ഇനിയും കൊല്ലും, എഴുതാന്‍ പറ്റുന്നത് എഴുതിക്കോയെന്ന് ജഡ്ജിയോട് ചെന്താമര, ശിക്ഷാവിധി മറ്റന്നാൾ

Jul 13, 2026 12:03 PM

താൻ ഗാന്ധിജിയല്ല, വേണ്ടി വന്നാല്‍ ഇനിയും കൊല്ലും, എഴുതാന്‍ പറ്റുന്നത് എഴുതിക്കോയെന്ന് ജഡ്ജിയോട് ചെന്താമര, ശിക്ഷാവിധി മറ്റന്നാൾ

പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് കോടതി. ശിക്ഷാവിധി മറ്റന്നാൾ. കോടതിയിൽ വെല്ലുവിളിയുമായി...

Read More >>
 സ്വർണപ്രേമികളെ ഒന്ന്  ശ്രദ്ധിക്കൂ ....:  നിങ്ങൾക്ക് ഇന്ന്  സന്തോഷ ദിനം, സ്വർണവില താഴേക്ക്,  പവന് ഒറ്റയടിക്ക് 1,104രൂപ കുറഞ്ഞു!

Jul 13, 2026 11:18 AM

സ്വർണപ്രേമികളെ ഒന്ന് ശ്രദ്ധിക്കൂ ....: നിങ്ങൾക്ക് ഇന്ന് സന്തോഷ ദിനം, സ്വർണവില താഴേക്ക്, പവന് ഒറ്റയടിക്ക് 1,104രൂപ കുറഞ്ഞു!

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 1,104 രൂപ കുറഞ്ഞ് 1,04,800 രൂപയിലെത്തി. ഗ്രാമിന് 13,100 രൂപയാണ് നിരക്ക്. കഴിഞ്ഞ ദിവസം 1,07,800 വരെ...

Read More >>
ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്‌ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

Jul 13, 2026 11:15 AM

ശബരിമല സ്വർണക്കൊള്ള: സർക്കാരിന് കൈകെട്ടിയിട്ട അവസ്ഥ, എസ്‌ഐടി കുറ്റപത്രം വൈകുന്നത് പ്രതികളെ സഹായിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ

ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ സർക്കാർ പൂർണ്ണമായും നിസ്സഹായാവസ്ഥയിലാണെന്ന് ദേവസ്വം മന്ത്രി കെ....

Read More >>
 കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടിയെ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി; കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

Jul 13, 2026 10:53 AM

കാഫിർ സ്ക്രീൻഷോട്ട് കേസ്: എസ്ഐടിയെ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി; കേസെടുക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്

കാഫിർ സ്ക്രീൻഷോട്ട് കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കർ എസ്ഐടിയെ ഫേസ്ബുക്കിലൂടെ വെല്ലുവിളിച്ച സംഭവത്തിൽ...

Read More >>
കണ്ണീർക്കടലായി വളയം; നാദാപുരം വളയത്ത്  ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട  നടപടികൾ തുടങ്ങി

Jul 13, 2026 10:41 AM

കണ്ണീർക്കടലായി വളയം; നാദാപുരം വളയത്ത് ബൈക്കപകടത്തിൽ മരിച്ച രാഹുലിന്റെ പോസ്റ്റുമോർട്ട നടപടികൾ തുടങ്ങി

കോഴിക്കോട് വളയം നീലാണ്ടുമ്മലിൽ ബൈക്ക് അപകടത്തിൽ നിരവുമ്മൽ സ്വദേശി രാഹുൽ മരിച്ചു. റോഡിലെ കുഴിയിൽ ചാടിയാണ് അപകടം. ഒപ്പമുണ്ടായിരുന്ന യുവാവിന്...

Read More >>
Top Stories

News Roundup