#Nayanthara | വിഘ്നേഷ് ശിവനെ നയന്‍താര ‘അൺഫോളോ’ ചെയ്തു? വൈറലായി നയന്‍സിന്‍റെ ഗൂഢമായ ഇന്‍സ്റ്റ സ്റ്റാറ്റസ്

#Nayanthara | വിഘ്നേഷ് ശിവനെ നയന്‍താര ‘അൺഫോളോ’ ചെയ്തു? വൈറലായി നയന്‍സിന്‍റെ ഗൂഢമായ ഇന്‍സ്റ്റ സ്റ്റാറ്റസ്
Mar 2, 2024 03:24 PM | By Kavya N

ചെന്നൈ: തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര ഭർത്താവ് വിഘ്നേഷ് ശിവനെ ഇൻസ്റ്റാഗ്രാമിൽ ‘അൺഫോളോ’ ചെയ്തതായുള്ള റെഡ്ഡിറ്റ് പോസ്റ്റ് ഇൻറർനെറ്റിൽ വൈറലാകുന്നു. ഇതിനൊപ്പം തന്നെ നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ വ്യക്തമല്ലാത്ത സന്ദേശവും ചര്‍ച്ചയാകുകയാണ് . "കണ്ണീരോടെയാണെങ്കിലും അവള്‍ എന്നും 'എനിക്ക് അത് ലഭിച്ചു' എന്നെ പറയൂ” എന്നാണ് നയന്‍താരയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറി.

എന്നാൽ നയൻതാര നേരത്തെ വിഘ്നേഷിനെ ഇന്‍സ്റ്റഗ്രാമില്‍ പിന്തുടര്‍ന്നിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ ആഴ്ച, നയൻതാര തന്‍റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രം പങ്കിട്ടിരുന്നു. ഹിന്ദി പ്രണയഗാനത്തിനൊപ്പം വിഘ്‌നേഷിനെ കൈ ചുറ്റി നില്‍ക്കുന്ന രീതിയിലായിരുന്നു ആ സ്റ്റോറി.

അതേ സമയം വിഘ്നേഷ് ശിവന്‍ തന്‍റെ കരിയറില്‍ ചില പ്രശ്നങ്ങളിലാണ്. അജിത്തിനെ നായകനാക്കി ഒരു സിനിമ ചെയ്യാൻ വിഘ്നേഷ് തീരുമാനിച്ചിരുന്നു. ഇതിൽ നിന്നും പിന്നീട് ഇദ്ദഹത്തെ മാറ്റിയത് ഏറെ ശ്രദ്ധനേടി. പ്രദീപ് രം​ഗനാഥനെ വച്ച് എൽഐസി എന്നൊരു സിനിമ വിഘ്നേഷ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ടൈറ്റിലിന്റെ പേരിൽ നടന്ന വിവാ​ദം സിനിമയെ മുന്നോട്ട് കൊണ്ടുപോയില്ല.

#Nayanthara #unfollowed #VigneshShivan? #Nayans #cryptic #Instagram #status #viral

Next TV

Related Stories
“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

Nov 13, 2025 02:27 PM

“നാണമില്ലേ?” — പാപ്പരാസികളോട് പൊട്ടിത്തെറിച്ച് സണ്ണി ഡിയോൾ; ധർമേന്ദ്രയെ കാണാനെത്തിയവരോട് കടുത്ത പ്രതികരണം!

നടൻ ധർമേന്ദ്രയുടെ ആരോഗ്യനിലയെ കുറിച്ച് ചിത്രീകരണം, ഓൺലൈൻ മീഡിയ, സണ്ണി...

Read More >>
 നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

Nov 11, 2025 05:41 PM

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ് ഭീഷണി

നടൻ അജിത്തിന്റെ വീട്ടിൽ ബോംബ്...

Read More >>
Top Stories










News Roundup






https://moviemax.in/-