#ShahRukhKhan | ഐശ്വര്യയുമായി അഭിനയിക്കുമ്പോൾ ഞാനെപ്പോഴും അൺലക്കിയാണ്: സദസ്സിനെ ചിരിപ്പിച്ച് ഷാരൂഖിന്റെ പ്രസംഗം

#ShahRukhKhan | ഐശ്വര്യയുമായി അഭിനയിക്കുമ്പോൾ ഞാനെപ്പോഴും അൺലക്കിയാണ്: സദസ്സിനെ ചിരിപ്പിച്ച് ഷാരൂഖിന്റെ പ്രസംഗം
Feb 28, 2024 01:49 PM | By VIPIN P V

ബോളിവുഡിന്റെ കിരീടമണിയാത്ത രാജാവാണ് ഷാരൂഖ് ഖാൻ എങ്കിൽ, പ്രേക്ഷകപ്രീതി കൊണ്ടും താരമൂല്യം കൊണ്ടും രാജ്ഞി സ്ഥാനം അലങ്കരിക്കുക ഐശ്വര്യ റായ് ബച്ചനായിരിക്കും.

ദേവദാസ്, ജോഷ്, മൊഹബത്തേൻ എന്നിവയുൾപ്പടെ നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ചു അഭിനയിച്ചിട്ടുണ്ട്. ഇടയ്ക്ക് പിണക്കങ്ങളും അസ്വാരസ്യങ്ങളുമൊക്കെ ഉണ്ടായിരുന്നെങ്കിൽ ജീവിതത്തിൽ ഏറ്റവും നല്ല സുഹൃത്തുക്കളുമാണ് ഇവർ.

പഴയൊരു അവാർഡ് നിശയ്ക്കിടെ ഐശ്വര്യയുമായി ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങളെ കുറിച്ച് ഷാരൂഖ് തന്റെ നിരീക്ഷണം പങ്കുവച്ചിരുന്നു. ഐശ്വര്യയും ഷാരൂഖും ആദ്യം അഭിനയിക്കുന്നത് ജോഷ് എന്ന ചിത്രത്തിലാണ്.

"ഐശ്വര്യ റായുടെ കാര്യമെടുക്കുമ്പോൾ ഞാൻ വളരെ അൺലക്കിയാണ്. ആദ്യത്തെ ചിത്രത്തിൽ ഐശ്വര്യ റായ്, ലോകത്തിലെ ഏറ്റവും സുന്ദരിയായ സ്ത്രീ, എന്റെ ട്വിൻ സിസ്റ്ററായിട്ടാണ് അഭിനയിച്ചത്.

ആളുകൾ എന്നോട് പറഞ്ഞു, നിങ്ങൾ രണ്ടാളും ഒരുപോലെ ഇരിക്കുന്നു എന്ന്. ആ തെറ്റിദ്ധാരണയിൽ ഞാനിപ്പോഴും ജീവിക്കുന്നു, ഞാനോർക്കുന്നത് ഞാനവളുടെ ട്വിൻ സഹോദരനാവുമ്പോൾ ഞാൻ കാണാൻ ഐശ്വര്യയെ പോലെ ഇരിക്കുന്നു എന്നാണല്ലോ എന്ന്."

"പിന്നീട് ഞാൻ ഐശ്വര്യയ്ക്ക് ഒപ്പം രണ്ടാമത്തെ ചിത്രം ചെയ്തു. ദേവദാസ്, എല്ലാം സെറ്റായിരുന്നു. പക്ഷേ ഞാനവളെ ഉപേക്ഷിച്ചു. ഞാൻ തിരിച്ചുവന്നപ്പോഴാവട്ടെ അവളെന്നെയും ഉപേക്ഷിച്ചു. മൊഹബത്തെയ്നിൽ ഐശ്വര്യ ഒരു പ്രേതമായിരുന്നു.

ഐശ്വര്യയ്ക്ക് ഒപ്പം ഒരു നോർമൽ സിനിമ ചെയ്യാൻ ഞാൻ ഏറെ ശ്രമിച്ചു. ബ്രദർ- സിസ്റ്ററൊന്നുമല്ലാതെ പരസ്പരം സ്നേഹിക്കുന്ന കമിതാക്കളാവാൻ. " "ഞങ്ങൾ ഇപ്പോൾ മാതാപിതാക്കളായി മാറിയിരിക്കുന്നു, ഞങ്ങൾ ഞങ്ങളുടെ കുട്ടികളെ പിക്ക് ചെയ്യാൻ പോവുമ്പോൾ കുട്ടികളുടെ സ്കൂളിന് പുറത്ത് കണ്ടുമുട്ടുന്നു," എന്നും ഷാരൂഖ് കൂട്ടിച്ചേർത്തു.

രസകരമായ കമന്റുകളാണ് ഈ ത്രോബാക്ക് വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. "ഒടുവിൽ അവർ ഏ ദിൽ ഹേ മുഷ്കിലിൽ' ചെയ്തു. അവിടെയാവട്ടെ, ഷാരൂഖ് ഐശ്വര്യയുടെ എക്സ് ഹസ്ബന്റും" എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.

2016ൽ പുറത്തിറങ്ങിയ കരൺ ജോഹറിന്റെ ഏ ദിൽ ഹേ മുഷ്കിലിൽ ആണ് ഇരുവരും അവസാനമായി ഒരുമിച്ച് പ്രത്യക്ഷപ്പെട്ടത്, അതിൽ ഷാരൂഖ് അതിഥി വേഷത്തിൽ ആയിരുന്നു.


#always #unlucky #act #Aishwarya: #ShahRukh's #speech #makes #audience #laugh

Next TV

Related Stories
നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

Nov 22, 2025 05:57 PM

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി വച്ചു

നൃത്ത രം​ഗം ചിത്രീകരിക്കുന്നതിനിടെ നടി ശ്രദ്ധ കപൂറിന്റെ കാൽവിരലിന് പൊട്ടൽ; ഷൂട്ടിങ് നിർത്തി...

Read More >>
ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

Nov 15, 2025 03:18 PM

ധനുഷിന്റെ ബോളിവുഡ് തിരിച്ചുവരവ്; 'തേരെ ഇഷ്‌ക് മേം' ട്രെയിലർ എത്തി

തേരെ ഇഷ്‌ക് മേം' ട്രെയിലർ റിലീസ് ,ധനുഷ് ,കൃതി, എ ആർ...

Read More >>
തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

Nov 10, 2025 01:32 PM

തമിഴ് നടൻ അഭിനയ് കിങ്ങര്‍ അന്തരിച്ചു

തമിഴ് നടൻ അഭിനയ് കിങ്ങര്‍...

Read More >>
Top Stories










News Roundup