#Meena | എന്തു കോലം കെട്ടലാണ് തള്ളേ, മുത്തശ്ശി മോഡേണ്‍ ഡ്രസ്സിട്ടതാണോ? നടി മീനയെ പരിഹസിച്ച് സൈബര്‍ ലോകം

#Meena | എന്തു കോലം കെട്ടലാണ് തള്ളേ, മുത്തശ്ശി മോഡേണ്‍ ഡ്രസ്സിട്ടതാണോ? നടി മീനയെ പരിഹസിച്ച് സൈബര്‍ ലോകം
Feb 26, 2024 09:45 PM | By Kavya N

നടി മീന വീണ്ടും മലയാളത്തില്‍ നായികയായി അഭിനയിക്കുകയാണ്. ആനന്ദപുരം ഡയറീസ് എന്ന പേരില്‍ റിലീസിനൊരുങ്ങുന്ന ചിത്രത്തിലൂടെ വേറിട്ട കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നടി കേരളത്തിലുടനീളം എത്തിയിരുന്നു. എന്നാല്‍ നടി ആദ്യം വന്നത് ജീന്‍സും ടീഷര്‍ട്ടും ധരിച്ചാണ്. നീല നിറമുള്ള ടീ ഷര്‍ട്ടും വെള്ള ജീന്‍സും ധരിച്ച് പൊതുവേദിയിലേക്ക് എത്തിയ മീനയെ വ്യാപകമായി ആക്രമിക്കുകയാണ് സൈബര്‍ ലോകം.

നടിയ്ക്ക് ചേരാത്ത വസ്ത്രമാണെന്നും ഈ പ്രായത്തിലും കോലം കെട്ടി നടക്കുകയാണെന്നുമൊക്കെ ചൂണ്ടി കാണിച്ച് കൊണ്ടാണ് വിമര്‍ശകര്‍ എത്തിയിരിക്കുന്നത്. 'എന്തു കോലം കെട്ടലാണ് തള്ളേ. എന്റെ മുത്തശ്ശി മോഡേണ്‍ വസ്ത്രമിട്ടത് പോലെയുണ്ട്. വസ്ത്രധാരണത്തിന്റെ കാര്യത്തില്‍ മീനയ്ക്ക് തീരെ സെന്‍സില്ല. നടിയായത് കൊണ്ട് കുറച്ചെങ്കിലും ഫാഷന്‍ സെന്‍സ് വേണ്ടേ. ശരീരത്തിന് യോജിച്ച വേഷം ഇട്ടിരുന്നെങ്കില്‍ ആള്‍ക്കാര്‍ ആരും കുറ്റം പറയില്ലായിരുന്നു. അത് ഇവര്‍ക്ക് നല്ല ഭംഗിയും ആയിരിക്കും. ഇവരുടെ ലുക്ക് വളരെ തമാശയായി തോന്നുന്നു.

എന്നിങ്ങനെ മീനയെ കളിയാക്കി കൊണ്ടാണ് ഭൂരിഭാഗം കമന്റുകളും വന്നിരിക്കുന്നത്. എന്നാല്‍ മലയാളത്തിലെ മറ്റുനടിമാരെക്കാളും വിജയിച്ചതും സൂപ്പര്‍താരപദവി അര്‍ഹിക്കുന്നതും നടി മീനയ്ക്കാണെന്ന് പറഞ്ഞ് ആരാധകരുമെത്തി. എല്ലാവരും ഒരുപാട് ഇഷ്ടപെടുന്ന നായിക. ഒരു നെഗറ്റീവും ആരെക്കൊണ്ടും പറയിപ്പിക്കാത്ത നടി. പ്ലാസ്റ്റിക് സര്‍ജറിയോ കോസ്‌മേറ്റിക് സര്‍ജറിയോ ഇല്ലാതെ തന്നെ ദൈവം അനുഗ്രഹിച്ചു നല്‍കിയ പ്രകൃതി സൗന്ദര്യമാണ് നടിയുടേത്.

നാല് ഭാഷകളില്‍ സൂപ്പര്‍താരമായി ഒരുപോലെ അഭിനയിച്ചിട്ടുള്ള മീനയാണ് ശരിക്കും ലേഡി സൂപ്പര്‍ സ്റ്റാര്‍. എന്നിങ്ങനെ നടിയെ കുറിച്ച് നിരവധി കമന്റുകളാണ് വരുന്നത്. നാല് വയസ് മുതല്‍ അഭിനയിച്ച് തുടങ്ങിയ നടി മീന ഇപ്പോഴും സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ്. കഴിഞ്ഞ വര്‍ഷം നടിയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ മരിച്ചത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് ശേഷമാണ് നടിയെ ചുറ്റിപ്പറ്റി ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ എതിര്‍പ്പുകളും വിമര്‍ശനവും വകവെക്കാതെ അഭിനയത്തില്‍ സജീവമാവുകയാണ് മീനയിപ്പോള്‍.

#What #Dress #Aunty #Grandma #Modern #Dressed #Cyber ​​#world #mocks #actressMeena

Next TV

Related Stories
'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

Oct 30, 2025 07:44 AM

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ് നടി

'എന്നെ കൊന്നിട്ട് മാത്രമേ കഴിയൂ...ഓഡിഷനെന്ന വ്യാജേന ഹോട്ടല്‍മുറിയിലേക്ക് വിളിച്ചു, കടന്നുപിടിച്ചു'; അജ്മല്‍ അമീറിനെതിരേ തമിഴ്...

Read More >>
സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി പാകിസ്താന്‍

Oct 29, 2025 09:08 PM

സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി പാകിസ്താന്‍

സല്‍മാന്‍ഖാനെ തീവ്രവാദിയായി പ്രഖ്യാപിച്ചു? വ്യക്തത വരുത്തി...

Read More >>
Top Stories










News Roundup






https://moviemax.in/-