#viral | അവള്‍ എന്നെപ്പോലെ വളരും; 11 -ാം വയസില്‍ മരിച്ച ജ്യേഷ്ഠന്‍ എഴുതിയ കുറിപ്പ് പങ്കുവച്ച് അനിയത്തി; സംഭവം വൈറൽ

#viral | അവള്‍ എന്നെപ്പോലെ വളരും; 11 -ാം വയസില്‍ മരിച്ച ജ്യേഷ്ഠന്‍ എഴുതിയ കുറിപ്പ് പങ്കുവച്ച് അനിയത്തി; സംഭവം വൈറൽ
Feb 26, 2024 05:55 PM | By Kavya N

തന്‍റെ മരിച്ച് പോയ ജ്യേഷ്ഠന്‍ 26 വര്‍ഷം മുമ്പ് എഴുതിയ കുറിപ്പില്‍ ഏതാണ്ട് വലിയൊരു ഭാഗവും തന്നെ കുറിച്ചാണ് എഴുതിയിരിക്കുന്നതെന്ന് അറിഞ്ഞപ്പോള്‍ ആ അനിയത്തിക്ക് സങ്കടം സഹിക്കാനായില്ല. അവള്‍ക്ക് ഒരു വയസുള്ളപ്പോഴാണ് ജ്യേഷ്ഠന്‍ മരണം. അവര്‍ തന്‍റെ അനുഭവം എക്സിലൂടെ പങ്കുവച്ചപ്പോള്‍ ഒന്നരക്കോടിയോളം ആളുകളാണ് ആ കുറിപ്പ് വായിച്ചത്. ബുട്ട എന്ന എക്സ് അക്കൌണ്ടിലൂടെയാണ് ആ വൈകാരികമായ കുറിപ്പ് പുറത്ത് വന്നത്. 'ഒരു വലിയ സഹോദരനാകാൻ അവൻ എത്രമാത്രം ആവേശഭരിതനായിരുന്നു' അവള്‍ എഴുതി.

'എന്‍റെ സഹോദരൻ പതിനൊന്ന് വയസ്സുള്ളപ്പോൾ മരിച്ചു... ഞാന്‍ ജനിച്ച് ഒരു വര്‍ഷം കഴിഞ്ഞു. ഇന്ന് എന്‍റെ ക്ലോസറ്റ് വൃത്തിയാക്കുന്നതിനിടയിൽ അദ്ദേഹത്തിന്‍റെ പഴയ ഇംഗ്ലീഷ് നോട്ട്ബുക്ക് കണ്ടെത്തി, ജിജ്ഞാസയോടെ അത് വായിക്കാൻ തീരുമാനിച്ചു! അദ്ദേഹത്തിന്‍റെ എഴുത്തില്‍ ഒരു ഭാഗം മുഴുവനും എനിക്കായി സമർപ്പിച്ചിരുന്നു, 'തന്‍റെ ഒരു വയസുള്ള സഹോദരിയും തന്നെ പോലെ വളരുമെന്ന് പ്രതീക്ഷിക്കുന്നതായി ആ പതിനൊന്നുകാരനെഴുതി. ഒപ്പം മറ്റൊരു കുറിപ്പില്‍ ബുട്ട ഇങ്ങനെ എഴുതി, 'ഞാൻ അദ്ദേഹത്തിന്‍റെ മറ്റ് കുറിപ്പുകളും വായിച്ചു, പക്ഷേ ഇത് വളരെ വ്യത്യസ്തമായിരുന്നു,

അവൻ ചെറുപ്പത്തിൽ ഭ്രാന്തനായിരുന്നു, പക്ഷേ ജീവിതത്തെക്കുറിച്ച് വളരെ പക്വതതും ഗൗരവവും ഉണ്ടായിരുന്നു. ഒരു വയസുള്ള അനിയത്തിയെ കുറിച്ച് 1998 ജനുവരി 16-ന് എഴുതിയ കുറിപ്പിന്‍റെ തലക്കെട്ട് "മൈ ബേബി സിസ്റ്റർ" എന്നായിരുന്നു, അതിൽ ഇങ്ങനെ എഴുതിയിരുന്നു,' എന്‍റെ അനിയത്തി ജനിച്ച ദിവസമാണ് (തിരുത്തിയെഴുതിയത്) അവൾക്ക് 5 ദിവസം മാത്രം പ്രായമുണ്ട്. എന്‍റെ സഹോദരി വളർന്ന് എന്‍റെ അതേ സ്കൂളിൽ പഠിക്കാൻ പോകുന്നു.

എന്‍റെ സഹോദരി എങ്ങനെയായിരിക്കുമെന്ന് അവൾ സംസാരിക്കാൻ തുടങ്ങുമ്പോൾ അറിയാം. ഞാൻ എന്‍റെ അമ്മയെയും അനിയത്തിയെയും സ്നേഹിക്കുന്നു. എന്‍റെ സഹോദരി എന്നെപ്പോലെ വളരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.' ജ്യേഷ്ഠന്‍റെ ഫോട്ടോകള്‍ പങ്കുവച്ച് കൊണ്ട് ബുട്ട എഴുതി. എന്‍റെ സഹോദരൻ സ്നേഹത്താൽ നിറഞ്ഞു, ഒരുപാട് പേർ സ്നേഹിച്ചു. അവൻ ഒരു അത്ഭുതകരമായ ജീവിതം നയിച്ചു. ഈ നോട്ട്ബുക്ക് കണ്ടെത്തിയതിൽ എനിക്ക് സന്തോഷമുണ്ട്, അവന്‍ എല്ലാ കാര്യങ്ങളും വിശദമായി എഴുതി. അവന്‍റെ വിളിപ്പേര് ബുട്ട എന്നായിരുന്നു. ആ പേരാണ് ഇപ്പോള്‍ എന്‍റെയും വിളിപ്പേര്. ഞാൻ അവനെപ്പോലെയായി വളർന്നു.നിരവധി പേര്‍ വൈകാരികമായി തന്നെ പ്രതികരിച്ച് കൊണ്ട് കുറിപ്പുകളെഴുതി.

#She #growup #likeme #Sister-in-law #shares #note #written #elderbrother #died #age #11 #incident #viral

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories










News Roundup