#AamirKhan | എന്താണ് ഭർത്താവെന്ന നിലയിൽ എനിക്കുള്ള കുറവ് ? കിരൺ എന്നോട് അത് തുറന്ന് പറഞ്ഞു; ആമിർ ഖാൻ

#AamirKhan | എന്താണ് ഭർത്താവെന്ന നിലയിൽ എനിക്കുള്ള കുറവ് ? കിരൺ എന്നോട് അത് തുറന്ന് പറഞ്ഞു; ആമിർ ഖാൻ
Feb 25, 2024 12:37 PM | By Kavya N

സിനിമകൾക്കൊപ്പം തന്നെ ആമിർ ഖാന്റെ വ്യക്തി ജീവിതവും എപ്പോഴും ജനശ്രദ്ധ നേടിയിട്ടുണ്ട്. വിവാഹവും വിവാഹമോചനവും ഒന്നിലേറെ തവണ ആമിറിന്റെ ജീവിതത്തിൽ നടന്നു. വിഷമ ഘട്ടങ്ങൾ പക്വതയോടെ കൈകാര്യം ചെയ്യാൻ‌ ആമിറിനും പങ്കാളികൾക്കും കഴിഞ്ഞു. വിവാഹ മോചനത്തിന് ശേഷവും ആമിറും മുൻ ഭാര്യമാരും സുഹൃത്തുക്കളാണ്. കു‌ടുംബത്തിലെ വിശേഷ ദിവസങ്ങളിലും ഡിന്നറിനുമെല്ലാം ഇവർ ഒരുമിച്ചെത്തുന്നു. വിവാഹമോചനത്തിന് ശേഷവും രണ്ടാം ഭാര്യ കിരൺ റാവുവിനാെപ്പം സിനിമ ചെയ്യാൻ ആമിർ ഖാൻ തയ്യാറായി.

ആമിറുമായി പിരിഞ്ഞെങ്കിലും തങ്ങൾ തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലെന്ന് കിരൺ റാവു പറയുകയുണ്ടായി. സിനിമയ്ക്കിടെയാണ് ആമിറും കിരണും പരസ്പരം അടുത്തറിഞ്ഞത്. 2005 ൽ വിവാഹിതരായ ഇരുവർക്കും ആസാദ് എന്ന മകനും ജനിച്ചു. സറൊ​ഗസി വഴിയാണ് മകൻ ജനിച്ചത്. പരസ്പരം കരിയറിന് വലിയ പിന്തുണ നൽകിയവരാണ് കിരണും ആമിറും. എന്നാൽ വിവാഹ ജീവിതം മുന്നോട്ട് പോകവെ അസ്വാരസ്യങ്ങൾ ഉടലെടുത്തു. ഇതോടെയാണ് രണ്ട് പേരും പിരിയുന്നത്.

ബന്ധം പിരിഞ്ഞെങ്കിലും കുടുംബമായി തുടരാൻ ഇവർ തീരുമാനിച്ചു. വിവാഹമോചനത്തിന് ശേഷം കിരൺ റാവുമായി നടന്ന സംഭാഷണത്തെക്കുറിച്ച് സംസാരിക്കുകയാണ് ആമിറിപ്പോൾ. ഭർത്താവെന്ന നിലയിൽ തനിക്കുള്ള പോരായ്മകളെ പറ്റി കിരൺ തന്നോട് തുറന്ന് പറഞ്ഞെന്ന് ആമിർ വ്യക്തമാക്കി. ഒരു വൈകുന്നേരം കിരണിനോട് ഒരു ഭർത്താവെന്ന നിലയിൽ എന്താണ് തനിക്കുള്ള കുറവുകളെന്നും മുന്നോട്ടേക്ക് എനിക്കെന്തൊക്കെ മെച്ചപ്പെടുത്താമെന്നും ചോദിച്ചു. എല്ലാ പരാതികളും പോയന്റായി എനിക്ക് എഴുതേണ്ടി വന്നു.

നിങ്ങളൊരുപാട് സംസാരിക്കുന്നു, മറ്റൊരെയും സംസാരിക്കാനനുവദിക്കുന്നില്ല, സ്വന്തം വാദത്തിൽ തന്നെ പിടിച്ച് നിൽക്കുന്നു എന്നൊക്കെ പറഞ്ഞു. ഇരുപതോളം പോയന്റുകൾ കിരൺ തനിക്ക് തന്നെന്നും ആമിർ ഖാൻ തുറന്ന് പറഞ്ഞു.  മകന്റെ കാര്യത്തിൽ രണ്ട് പേരും തുല്യ ഉത്തരവാദിത്തം കാണിക്കുന്നുണ്ട്. ആമിറിന്റെ ആദ്യ ഭാര്യ റീന ദത്തയുമായും കിരണിന് സൗഹൃദമുണ്ട്. റീനയുടെയും ആമിറിന്റെയും മകൾ ഇറ ഖാന്റെ വിവാഹത്തിന് നിറ സാന്നിധ്യമായി കിരൺ റാവു ഉണ്ടായിരുന്നു. പിരിഞ്ഞ ശേഷവും ആമിറും മുൻ ഭാര്യമാരും തുടരുന്ന സൗഹൃദം പലർക്കും കൗതുകമാകുന്നുണ്ട്

#What #amI #lacking #husband #Kiran #openedup #me #AamirKhan

Next TV

Related Stories
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

Nov 28, 2025 04:27 PM

നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി ...

Read More >>
Top Stories










News Roundup