#KarthikPrasad | സീരിയല്‍ താരം കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്.

#KarthikPrasad  | സീരിയല്‍ താരം കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്.
Feb 21, 2024 08:39 AM | By Kavya N

തിരുവനന്തപുരം: പ്രശസ്‍ത സീരിയല്‍ അഭിനേതാവ് കാര്‍ത്തിക് പ്രസാദിന് വാഹനാപകടത്തില്‍ പരിക്ക്. സീരിയൽ ഷൂട്ട് കഴിഞ്ഞുള്ള മടക്കയാത്രയില്‍ കാൽനടയായി പോവുകയായിരുന്ന താരത്തിന്റെ വണ്ടിയിൽ കെഎസ്ആർടിസി ബസ് പിന്നിൽ നിന്ന് ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. സംഭവസ്ഥലത്ത് അബോധാവസ്ഥയിലായ നടനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

തലയ്ക്കും കാലിനും പൊട്ടലുണ്ടായതിനെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രണ്ട് ശസ്ത്രക്രിയകള്‍ നടത്തുകയും . മുഖത്ത് ചെറിയ പരിക്കുകളുള്ളതിനാൽ പ്ലാസ്റ്റിക് സർജറിയും ചെയ്തു. ഒപ്പം തുടർ ചികിത്സയും ശസ്ത്രക്രിയയും കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിൽ നടത്തും. അപ്രതീക്ഷിത അപകടത്തിന്റെ ഞെട്ടലിലാണെന്നും ഇനിയും ശസ്ത്രക്രിയ ആവശ്യമായതിനാൽ കോഴിക്കോട്ടേക്ക് പോവുകയാണെന്നും കാർത്തിക് പറഞ്ഞു.

കാലിന് ഗുരുതരമായി പരിക്കേറ്റതിനാൽ കുറച്ചു നാളത്തേക്കെങ്കിലും മൗനരാഗത്തിൽ നിന്ന് മാറിനിൽക്കേണ്ടി വരുമെന്നതില്‍ സങ്കടമുണ്ടെന്നും കാർത്തിക് വ്യക്തമാക്കി. ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് മൗനരാഗത്തിൽ കാർത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്.

#Serial #actor #KarthikPrasad #injured #accident

Next TV

Related Stories
അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

May 8, 2025 10:17 PM

അച്ഛനും അമ്മയും മരിച്ച് കളയുമെന്ന് പറഞ്ഞു വിവാഹം കഴിപ്പിച്ചു, ആ ട്രാൻസ് മെൻ ചെയ്തത് -ഹെയ്ദി സാദിയ

സീമയുടെ അഭിപ്രായത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കുകയാണ് ഹെയ്ദി...

Read More >>
വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

May 7, 2025 01:23 PM

വേടനും കാടനും അങ്ങേര് ഉണ്ടാക്കിയ ഓളം ഒന്നും ഉണ്ടാക്കിയിട്ടില്ല! എംജിയെ എയറിലാക്കിയവർ ജാസി ​ഗിഫ്റ്റിനെ എന്തുചെയ്യും?

വേടനെ പറ്റിയുള്ള ചോദ്യത്തിന് ജാസി ​ഗിഫ്റ്റ് നൽകിയ മറുപടി, വീഡിയോയുമായി സായ്...

Read More >>
ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ  അഭിനേതാവ് മുങ്ങി മരിച്ചു

May 7, 2025 11:55 AM

ദാരുണം ...കാന്താര സിനിമയുടെ രണ്ടാം ഭാഗത്തിൽ അഭിനയിക്കാൻ മൂകാംബികയിൽ പോയ അഭിനേതാവ് മുങ്ങി മരിച്ചു

സിനിമ ഷൂട്ടിംങ്ങിനായി മൂകാംബികയിൽ പോയ വൈക്കം സ്വദേശിയായ അഭിനേതാവ് പുഴയിൽ മുങ്ങി...

Read More >>
Top Stories