#unnimukundan | 'ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം?' ചോദ്യവുമായി ഉണ്ണി മുകുന്ദന്‍

#unnimukundan | 'ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം?' ചോദ്യവുമായി ഉണ്ണി മുകുന്ദന്‍
Feb 12, 2024 04:03 PM | By Athira V

മലയാള സിനിമയിലെ യുവ നായകനിരയിൽ ശ്രദ്ധേയനാണ് ഉണ്ണി മുകുന്ദൻ. സീഡൻ എന്ന തമിഴ് ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ ഉണ്ണി പിന്നീട് മലയാളത്തിന്റെ സ്വന്തം പ്രിയതാരമായി മാറുക ആയിരുന്നു. ഇപ്പോഴിതാ ഒരു ഗ്രൂപ്പില്‍ ഉണ്ണിയെയും നടി അനുശ്രീയെയും ചേര്‍ത്തുള്ള ഒരു പോസ്റ്റിന് മറുപടിയുമായി സോഷ്യല്‍ മീഡിയ പോസ്റ്റ് ഇട്ടിരിക്കുകയാണ് ഉണ്ണി.

പോപ്പുലര്‍ ഒപ്പീനിയന്‍സ് മലയാളം എന്ന ഗ്രൂപ്പില്‍ വന്ന ഒരു പോസ്റ്റില്‍ ഉണ്ണി മുകുന്ദനും അനുശ്രീയും ഇരുന്ന് സംസാരിക്കുന്ന ഒരു ഫോട്ടോയ്ക്കൊപ്പം 'മലയാളികള്‍ കാത്തിരിക്കുന്ന ഇവരുടെ കല്ല്യാണം എന്ന് നടക്കും എന്ന് അറിയാനാണ്' എന്നാണ് ക്യാപ്ഷന്‍ എഴുതിയിരിക്കുന്നത്.

ഇതിന്‍റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് ഈ ടൈപ്പ് വാര്‍ത്തകള്‍ നിര്‍ത്താന്‍ ഞാന്‍ എത്ര പേമെന്‍റ് ചെയ്യണം? എന്നാണ് ഉണ്ണി ചോദിക്കുന്നത്. അതേസമയം, ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്‍റേതായി റിലീസിന് ഒരുങ്ങുന്നത്.

ഏപ്രില്‍ 11നാണ് ചിത്രം തിയറ്ററില്‍ എത്തുക. അതായത് വിഷുവിനോട് അനുബന്ധിച്ചാകും റിലീസ്. രഞ്‍ജിത് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങി നിരവധി പേര്‍ വേഷമിടുന്നുണ്ട്.

ഒരിടവേളയ്ക്ക് ശേഷം ഉണ്ണി മുകുന്ദന്‍ അഭിനയിക്കുന്ന തമിഴ് ചിത്രം ഗരുഡൻ അണിയറയില്‍ ഒരുങ്ങുകയാണ്. സൂരിയാണ് ചിത്രത്തിലെ നായകന്‍. ശശി കുമാര്‍ മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.

ആർ എസ് ദുരൈ സെന്തിൽകുമാറാണ് ചിത്രത്തിന്‍റെ സംവിധാനം. രേവതി ശർമ്മ, ശിവദ, രോഷിണി ഹരിപ്രിയൻ, സമുദ്രക്കനി, മൈം ഗോപി, ആർ.വി.ഉദയകുമാർ, വടിവുകരശി, ദുഷ്യന്ത്, മൊട്ട രാജേന്ദ്രൻ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രം ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തും.

#unnimukundan #slams #fake #news #actress #anusree

Next TV

Related Stories
ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

Nov 21, 2025 02:01 PM

ദിലീപിന്റെ മകളോ .... ! എ​ഗെയിൻ മാമു എ​ഗെയിൻ അപ്പു...; എല്ലാം ഇന്നലെ കഴിഞ്ഞതുപോലെ, മഹാലക്ഷ്മിയുടെ പുതിയ വീഡിയോ

ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ , മഹാലക്ഷ്മിയുടെ പുതിയ വീഡിയോ...

Read More >>
 തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

Nov 21, 2025 12:01 PM

തദ്ദേശ തെരഞ്ഞെടുപ്പ്: നടന്‍ തിലകന്റെ മകനും ഭാര്യയും ബി.ജെ.പി ടിക്കറ്റിൽ മത്സര രംഗത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് , നടന്‍ തിലകന്റെ മകനും ഭാര്യയും...

Read More >>
Top Stories










News Roundup