ഒരു കുഞ്ഞിന്റെ നിഷ്കളങ്കമായൊരു സ്നേഹപ്രകടനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ കണ്ണ് നനയിക്കുന്നത്. മരിച്ചുപോയ തന്റെ അമ്മയുടെ ശവക്കല്ലറയ്ക്കു മുന്നിലെത്തി അതിൽ പതിപ്പിച്ച അവളുടെ ചിത്രത്തിൽ ഉമ്മവച്ചുകൊണ്ടാണ് ആ ബാലൻ തന്റെ സ്നേഹം അവളെ അറിയിക്കുന്നത്.
ആരുടേയും കണ്ണ് നനഞ്ഞുപോകും ഈ കുഞ്ഞിന്റെ സ്നേഹപ്രകടനം കണ്ടാൽ. ഒരു സൈക്കിളിൽ ഒരു കുഞ്ഞുറോഡിലൂടെ പോവുകയാണ് ബാലൻ. പെട്ടെന്നവൻ നിരവധി ശവക്കല്ലറകൾ വച്ചിരിക്കുന്ന ഒരിടത്ത് എത്തുന്നു.
അവിടെ വച്ച് ഒരു കല്ലറയ്ക്ക് മുന്നിലെത്തിയപ്പോൾ അവൻ തന്റെ സൈക്കിൾ അവിടെ നിർത്തി. ശേഷം അവിടെ ഇറങ്ങുന്നു. 'ഹായ് മമ്മി' എന്നാണ് അവൻ പറയുന്നത്. അത് മരിച്ചുപോയ അവന്റെ അമ്മയുടെ ശവക്കല്ലറയായിരുന്നു. പിന്നീട്, അവൻ അതിൽ പതിപ്പിച്ചിരിക്കുന്ന തന്റെ അമ്മയുടെ ചിത്രത്തിൽ പതിയെ ഉമ്മ വയ്ക്കുന്നു.
വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്, adventureswithgrandmama എന്ന യൂസറാണ്. 'മമ്മിയോട് ഹായ് പറയുന്നു. അവൻ എപ്പോഴും അവന്റെ അമ്മയുടെ വിശ്രമസ്ഥലം സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ഇന്ന് ഞങ്ങൾ അവൾക്ക് സൂര്യകാന്തിപ്പൂക്കളും ടുലിപ്സുമാണ് കൊണ്ടുവന്നത്' എന്ന് വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
ഇത്രയും ചെറിയ പ്രായത്തിൽ തന്നെ അവന് അവന്റെ അമ്മ വെറും ഓർമ്മ മാത്രമായി എന്ന സത്യം ആരേയും വേദനിപ്പിക്കും. വളരെ നിഷ്കളങ്കമായ അവന്റെ സ്നേഹപ്രകടനങ്ങൾ ആരേയും സ്പർശിക്കുകയും ചെയ്യും.
എന്നാലും, വിധി എന്തിനാണ് ഈ ചെറിയ പ്രായത്തിൽ തന്നെ അവന്റെ അമ്മയെ അവനിൽ നിന്നും തട്ടിയെടുത്തത് എന്ന് ചോദിക്കാത്തവരുണ്ടാവില്ല. ആരുടേയും കണ്ണുകൾ നിറയിക്കുന്ന ഈ വീഡിയോ നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിൽ കണ്ടത്. ആ കുഞ്ഞിനോടുള്ള സ്നേഹം പലരും തങ്ങളുടെ കമന്റുകളിൽ കുറിച്ചു
https://www.instagram.com/reel/C209L_5pWHX/?utm_source=ig_web_copy_link
#little #boy #kisses #moms #gravestone