വളരെ കുറഞ്ഞ കാലം കൊണ്ട് മലയാള സിനിമയില്‍ തരംഗമായി മാറിയ താരങ്ങളാണ് നസ്ലിനും മമിത ബൈജുവും. ന്യൂജനറേഷന്‍ സിനിമകളില്‍ അഭിനയിച്ചിട്ടാണ് ഇരുവരും ശ്രദ്ധേയരാവുന്നത്. ഏറ്റവും പുതിയതായി പ്രേമലു എന്നൊരു സിനിമയിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് താരങ്ങള്‍.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയ്ക്ക് ഗംഭീര പ്രതികരണമാണ് ലഭിച്ചത്. അതേ സമയം സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നസ്ലിനും മമിതയും നിരവധി അഭിമുഖങ്ങളില്‍ പങ്കെടുത്ത് കൊണ്ടിരിക്കുകയാണ്. ഒപ്പം രസകരമായ ചോദ്യങ്ങള്‍ക്കും മറുപടി പറഞ്ഞ് തരംഗമാവുകയും ചെയ്തു.
ഏറ്റവും പുതിയതായി ഒരു അഭിമുഖത്തില്‍ ആദ്യ പ്രണയത്തെ പറ്റിയുള്ള ചോദ്യത്തിന് വളരെ രസകരമായ മറുപടിയാണ് താരങ്ങള്‍ പറഞ്ഞിരിക്കുന്നത്. തുറന്ന് പറയാത്ത പ്രണയവും സീനിയര്‍ ചേച്ചിയുടെ ലവറിനെ തന്നെ പ്രണയിച്ചതുമൊക്കെയാണ് താരങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
'തന്റെ ആദ്യത്തെ പ്രണയം ഒരു വണ്‍ സൈഡ് ലവ് ആയിരുന്നെന്നാണ് നസ്ലിന്‍ പറയുന്നത്. ആ കുട്ടിയോട് ഞാന്‍ ഇഷ്ടമാണെന്ന് പറഞ്ഞിട്ട് പോലുമില്ല. അത് എപ്പോള്‍ ആലോചിച്ചാലും ഭയങ്കര അടിപൊളിയായിട്ടുള്ള ഫീലിങ്ങാണ്. അന്ന് ഇഷ്ടം പറയണമായിരുന്നു എന്ന് ഇപ്പോഴും തോന്നുന്നില്ല. ഫസ്റ്റ് ലവ് ആയതുകൊണ്ട് ആ സമയത്തൊക്കെ ഭയങ്കര രസമായിരുന്നു.
അന്ന് അത് പറയാന്‍ ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷെ എന്നും അത് തനിക്ക് സ്പെഷ്യലാണെന്നാണ്.' നസ്ലിന്‍ പറയുന്നത്. സമാനമായ രീതിയില്‍ തനിക്കുണ്ടായിരുന്ന ആദ്യത്തെ പ്രണയത്തെ കുറിച്ചും അതില്‍ പറ്റിയ മണ്ടത്തരത്തെ പറ്റിയുമാണ് മമിതയും പങ്കുവെച്ചിരിക്കുന്നത്.
'ഫസ്റ്റ് ലവ് എന്നൊരു തായ് ഫിലിം ഉണ്ട്. അതിലെ നായകനും നായികയും ഒക്കെ ഭയങ്കര രസമാണ്. ആ സിനിമയെ കുറിച്ച് എന്നോട് ആദ്യം പറയുന്നത്, എന്റെ സീനിയര്‍ ചേച്ചിയാണ്. സ്‌കൂളില്‍ പഠിക്കുമ്പോഴാണ്. അന്നൊരു ദിവസം അസംബ്ലി കഴിഞ്ഞ് പ്രാക്ടീസ് ഒക്കെ കഴിഞ്ഞു നില്‍ക്കുമ്പോളാണ് ചേച്ചി എന്നോട് ഈ സിനിമയെ കുറിച്ച് പറയുന്നത്.
ആ സിനിമയുടെ കഥ കേട്ട് കഴിഞ്ഞപ്പോഴാണ് തനിക്കും അങ്ങനൊരു അനുഭവമുണ്ടെന്ന് മനസിലായത്. ആ സിനിമയിലെ പെണ്‍കുട്ടി നോക്കുന്നത് പോലെയാണ് ഞാനും എന്റെ ഒരു സീനിയര്‍ ചേട്ടനെ നോക്കികൊണ്ടിരുന്നതെന്ന് എനിക്ക് മനസിലായി. സത്യത്തില്‍ അത് അഡ്മിറേഷന്റെ പുറത്തുള്ള ഒരു ക്രഷ് ആയിരുന്നു എനിക്ക്.
അതിനേക്കാള്‍ രസമുള്ള കാര്യം എനിക്ക് ആ പ്രണയകഥ പറഞ്ഞു തന്ന ചേച്ചിയുടെ ബോയ്ഫ്രണ്ട് ചേട്ടനെയാണ് ഞാനും നോക്കി കൊണ്ടിരുന്നതെന്നാണ്. അവര്‍ തമ്മില്‍ പ്രണയത്തിലണെന്ന് എനിക്ക് പിന്നീടാണ് മനസിലായത്. വലിയ കോണ്ടക്ട് ഒന്നും ഇല്ല എന്നേയുള്ളു. ആ ചേച്ചിയെ ഇപ്പോഴും കണ്ടാല്‍ ഞാന്‍ സംസാരിക്കുകയൊക്കെ ചെയ്യാറുണ്ടെന്ന് മമിത പറയുന്നു.
പിന്നെ ഞാന്‍ പ്ലസ് ടുവിനു പഠിക്കുമ്പോള്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു പയ്യന്‍ ചേച്ചിയെ എനിക്ക് ഇഷ്ടമാണ്, കല്യാണം കഴിക്കാനും ഇഷ്ടമാണ് എന്നൊക്കെ എന്നോട് വന്നു പറഞ്ഞിരുന്നു. എനിക്ക് കുറച്ചു വയസ്സ് കുറവാണ് എന്നാലും നോക്കിയാലോ എന്നൊക്കെ എന്നോട് ചോദിച്ചു. അവന്‍ ഇപ്പോഴിത് കാണുന്നുണ്ടെങ്കില്‍ ഉറപ്പായും ചിരിക്കും. അതില്‍ തെറ്റൊന്നും ഉണ്ടെന്നല്ല. ഇപ്പോഴത്തെ ജനറേഷന്‍ അത്രയും ഫ്രീയാണ്. ആരോട് പ്രണയം തോന്നിയാലും അത് തുറന്നു പറയാന്‍ സാധിക്കുമെന്നും', മമിത പറയുന്നു.
#naslenkgafoor #mamithabaiju #opensup #abouttheir #first #love #story