#dileep | മഞ്ജുവിനെ പുറത്തിറക്കാതെ വെച്ചതല്ല; മീശമാധവനിലെ ഇന്റിമേറ്റ് രം​ഗം മഞ്ജുവിന് ഇഷ്ടപ്പെട്ടില്ലേ?; ദിലീപ് പറഞ്ഞത്

#dileep |  മഞ്ജുവിനെ പുറത്തിറക്കാതെ വെച്ചതല്ല; മീശമാധവനിലെ ഇന്റിമേറ്റ് രം​ഗം മഞ്ജുവിന് ഇഷ്ടപ്പെട്ടില്ലേ?; ദിലീപ് പറഞ്ഞത്
Feb 11, 2024 10:01 AM | By Athira V

മലയാള സിനിമാ ലോകത്ത് ദിലീപിന്റെ ജീവിതം പോലെ ​ ​ഗോസിപ്പുകൾ വന്ന വിഷയങ്ങൾ ചുരുക്കമാണ്. നടന്റെ ആദ്യ വിവാഹവും രണ്ടാം വിവാ​ഹവും വലിയ വാർത്താ പ്രാധാന്യം നേടി. മലയാളികളുടെ പ്രിയങ്കരിയായ മഞ്ജു വാര്യർ ദിലീപിനെ വിവാഹം ചെയ്തതോടെ അഭിനയ രം​ഗം വിട്ടു. മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ് വിവാഹ ശേഷം സിനിമ വേണ്ടെന്ന് വെച്ചത്. അന്ന് ആരാധകർ ഏറെ വിഷമിച്ചു. വിവാഹ ശേഷം ലൈം ലൈറ്റിൽ നിന്നും മഞ്ജു പൂർണമായും മാറി നിന്നു. പല അഭ്യൂഹങ്ങളും അക്കാലത്ത് വന്നിരുന്നു. 

ദിലീപിന്റെ എതിർപ്പ് മൂലമാണ് മഞ്ജു അഭിനയ രം​ഗത്ത് തുടരാത്തതെന്ന് സംസാരമുണ്ടായി. വിവാഹമോചനത്തിന് ശേഷം മാത്രമാണ് നടി സിനിമാ രം​ഗത്തേക്ക് തിരിച്ചെത്തിയത്. മുമ്പൊരിക്കൽ മഞ്ജുവുമായുള്ള വിവാഹ ജീവിതത്തെക്കുറിച്ച് ദിലീപ് സംസാരിച്ചിട്ടുണ്ട്. അന്ന് ഇവർ വേർപിരിഞ്ഞിട്ടില്ല. ​ഗോസിപ്പുകളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് അന്ന് നട‌ൻ മറുപടി നൽകി. മുമ്പൊരിക്കൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ദിലീപ് പ്രതികരിച്ചത്.


നടന്റെ വാക്കുകൾ വീണ്ടും ശ്രദ്ധ നേടുകയാണ്. മഞ്ജു സിനിമാ രം​ഗത്ത് നിന്നും മാറി നിൽക്കുന്നത് അന്ന് വിഷയമായി. അങ്ങനെ ഭാര്യയായി മാത്രം മാറ്റി നിർത്തേണ്ട ആളല്ല മഞ്ജുവെന്ന് അവതാരകൻ ചൂണ്ടിക്കാണിച്ചപ്പോൾ മഞ്ജു വാര്യർ മാത്രമല്ല ഏതൊരു നടിയും അങ്ങനെയാണെന്നാണ് ദിലീപ് നൽകിയ മറുപടി. പേഴ്സണൽ എന്നൊന്നുണ്ട്. നൂറ്റമ്പത് ജോലിയുണ്ട്. മഞ്ജു വളരെ എൻ​ഗേജ്ഡ് ആണ്. എന്റെ കാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും കമ്പനി കാര്യങ്ങളുമുണ്ട്. ഒരു കാര്യം ഞാൻ മഞ്ജുവിനോട് പറഞ്ഞിട്ടുണ്ട്. 

സിനിമയിൽ നിനക്ക് 19 വയസാണ്. അതിനപ്പുറമുള്ള പ്രായത്തിൽ കണ്ടിട്ടില്ല. ഉണ്ടാക്കി വെച്ചിരിക്കുന്ന ഇമേജും അതുപോലെയാണെന്നും ദിലീപ് അഭിപ്രായപ്പെട്ടു. മഞ്ജുവിനോട് ദിലീപിന് അസൂയയുണ്ടോ എന്ന ചോദ്യത്തിന് മഞ്ജു ഒരു പാവമാണ്, അതിനോട് എന്തിനാണ് അസൂയ എന്നാണ് ദിലീപ് തിരിച്ച് ചോദിച്ചത്. ഭാര്യയെ പുറത്തിറക്കാതിരിക്കാൻ ശ്രമിക്കുന്നു എന്ന അഭ്യൂഹങ്ങൾക്കും ദിലീപ് അന്ന് മറുപടി നൽകി. മഞ്ജു വളരെ ലിബറൽ ആണ്. സൂപ്പർമാർക്കറ്റിലും എവിടെയും മഞ്ജുവിനെ കാണാം. 

എറണാകുളത്തെ ഷോപ്പുകളിൽ എല്ലാം പർച്ചേഴ്സ് ചെയ്യാൻ പോകുന്നത് മഞ്ജുവാണെന്നും നടൻ വ്യക്തമാക്കി. കൂടെ അഭിനയിച്ചവർക്കൊപ്പം വന്ന ​ഗോസിപ്പുകളെക്കുറിച്ചും ദിലീപ് അന്ന് സംസാരിച്ചു. ഒരുപാട് നായികമാരുടെ കൂ‌ടെ അഭിനയിക്കുന്നതാണ്. സ്വാഭാവികമായും അടുപ്പിച്ച് കുറേ പടങ്ങളിൽ ഒരുമിച്ച് കാണുമ്പോൾ പലതും പറയാം. പക്ഷെ അത് ജോലിയുടെ ഭാ​ഗമാണ്. ​ഗോസിപ്പാണ് എന്റെ ജീവിതത്തിന്റെ എനർജിയെന്ന് ഞാൻ പറയാറുണ്ട്. 

മഞ്ജു ഈ വക കാര്യങ്ങളൊന്നും പറഞ്ഞ് മെക്കിട്ട് കയറാറോ വേറെ ആൾക്കാർ പറയുന്നത് ശ്രദ്ധിക്കാറോ ഇല്ല. എല്ലാ കാര്യങ്ങളും ഓപ്പണായിരിക്കണമെന്ന് മാത്രമേ മഞ്ജുവിനുള്ളൂയെന്നും ദിലീപ് അന്ന് വ്യക്തമാക്കി. മീശമാധവനിലെ ഇന്റിമേറ്റ് രം​ഗങ്ങൾ കണ്ടപ്പോൾ ഇത്രയൊക്കെ വേണ്ടിയിരുന്നോ എന്ന് വെറുതെയെങ്കിലും ഭാര്യ ചോദിക്കുമോ എന്നും ആങ്കർ ചോദിച്ചു. 

എന്നാൽ മീശമാധവനെക്കുറിച്ച് സംസാരിക്കാൻ ദിലീപ് തയ്യാറായില്ല. പകരം ചാന്തുപൊട്ട് സിനിമയെക്കുറിച്ചാണ് സംസാരിച്ചത്. ചാന്തുപൊട്ട് എന്ന സിനിമയിലെ പാട്ടൊക്കെ കണ്ടപ്പോൾ ഞാൻ ചോദിച്ചിരുന്നു. അത് കുഴപ്പമില്ലെന്നാണ് മഞ്ജു പറഞ്ഞത്. ഏതൊരു ഭാര്യക്കും തോന്നാവുന്നത് മഞ്ജുവിനുമുണ്ടാകാം. മനുഷ്യ സ്ത്രീയാണ്. എന്റെ ജോലിയായത് കൊണ്ട് കടിച്ച് പിടിച്ചിരിക്കുന്നതായിരിക്കും. താനും പൊസസീവ് ആണെന്നും ദിലീപ് അന്ന് തുറന്ന് പറഞ്ഞു. 

#dileep #openedup #about #his #married #life #manjuwarrier #actor #reacted #rumours

Next TV

Related Stories
#feuok | പുതിയ സിനിമകൾ പ്രദർശിപ്പിക്കില്ല; സമരം ആരംഭിച്ച് ഫിയോക്ക്

Feb 23, 2024 05:19 PM

#feuok | പുതിയ സിനിമകൾ പ്രദർശിപ്പിക്കില്ല; സമരം ആരംഭിച്ച് ഫിയോക്ക്

സിനിമകളുടെ ഒടിടി റിലീസിംഗ്, കണ്ടന്റ് മാസ്റ്ററിങ് തുടങ്ങിയ വിഷയങ്ങളിൽ നിർമാതാക്കളുമായി നിലനിൽക്കുന്ന അഭിപ്രായ ഭിന്നതകൾക്ക് പരിഹാരം...

Read More >>
#TOVINOTHOMAS |  ടൊവിനോ കമന്റിട്ടാല്‍ പഠിക്കാമെന്ന് കൗമാരക്കാരൻ, പിന്നാലെ താരത്തിന്റെ മറുപടി

Feb 23, 2024 03:58 PM

#TOVINOTHOMAS | ടൊവിനോ കമന്റിട്ടാല്‍ പഠിക്കാമെന്ന് കൗമാരക്കാരൻ, പിന്നാലെ താരത്തിന്റെ മറുപടി

താഹ ഹസൂനെന്ന ഇൻസ്‍റ്റാഗ്രാം പേജില്‍ വീഡിയോ പങ്കുവയ്‍ക്കുകയായിരുന്നു...

Read More >>
Top Stories