#mrunalthakur | 'നീ ഒട്ടും സെക്‌സിയല്ല'! ബോളിവുഡിൽ നിന്നും നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി മൃണാൾ!

#mrunalthakur | 'നീ ഒട്ടും സെക്‌സിയല്ല'! ബോളിവുഡിൽ നിന്നും നേരിട്ട പരിഹാസങ്ങളെ കുറിച്ച് നടി മൃണാൾ!
Feb 10, 2024 09:22 PM | By Athira V

ദുൽഖർ സൽമാൻ നായകനായ സീതാരാമം എന്ന ഒറ്റ സിനിമയിലൂടെ മലയാളികൾ അടക്കമുള്ള തെന്നിന്ത്യൻ പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് മൃണാൾ ഠാക്കൂർ. മിനിസ്ക്രീനിലൂടെ എത്തിയ താരം പിന്നീട് മറാത്തി ചിത്രങ്ങളിലൂടെ സിനിമയിലേക്കും എത്തുകയായിരുന്നു. സീതാരാമത്തിലെ ഏറ്റവും പോസറ്റീവ് ഘടകം ടൈറ്റിൽ കഥാപാത്രങ്ങളിലൊന്നിനെ അവതരിപ്പിച്ച മൃണാൾ ഠാക്കൂർ തന്നെയായിരുന്നു. ലെഫ്റ്റനന്റ് റാമിനെ പ്രണയിച്ച സീതാമഹാലക്ഷ്മി എന്ന സുന്ദരിയായ രാജകുമാരിയെ അവർ മികച്ച രീതിയിൽ സ്ക്രീനിൽ എത്തിച്ചിരുന്നു.

ഒറ്റനോട്ടത്തിൽ മിക്കവരും ഇഷ്ടപ്പെട്ടുപോകുന്ന ഒരു സുന്ദരി എന്നതിനപ്പുറം ഒരു ഗംഭീര നടി കൂടിയാണ് താനെന്ന് അടിവരയിട്ടുറപ്പിച്ചു സീതാരാമത്തിലൂടെ മൃണാൾ. സൗന്ദര്യം കണ്ട് ആരാധകരായ സിനിമാസ്നേഹികൾക്ക് തന്റെ അഭിനയചാതുര്യം കൊണ്ടുകൂടി ഇഷ്ടപ്പെടാൻ വക തന്ന നടിയാണ് മൃണാൾ ഠാക്കൂർ.

മറാത്തി ചിത്രങ്ങളിലൂടെ സിനിമയിൽ ചുവടുവെച്ച് തുടങ്ങിയപ്പോഴാണ് സീതാരാമത്തിലെ വേഷം മൃണാളിനെ തേടി എത്തുന്നത്. ഇതിലൂടെ താരത്തിന്റെ പ്രശസ്തി വർധിച്ചു. പിന്നീട് ബോളിവുഡിലും ടോളിവുഡിലുമായി കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. ബോളിവുഡിലും മികച്ച ഓഫറുകളാണ് താരത്തിന് ഇപ്പോൾ ലഭിക്കുന്നത്. 

ബാക്ക് ടു ബാക്ക് സിനിമകൾ ലഭിച്ചതോടെ മൃണാളിന് ആരാധകരും വർധിച്ചു. സോഷ്യൽമീഡിയയിലും അഭിമുഖങ്ങളിലും സജീവമാണ് മൃണാൾ. ഒട്ടേറെ കടമ്പകൾ കടന്നാണ് മൃണാലും സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്തത്. സിനിമയിൽ എത്തിയശേഷം ബോഡി ഷെയ്മിങ്ങാണ് തനിക്ക് ഏറെയും നേരിടേണ്ടി വന്നതെന്ന് പറയുകയാണ് ഇപ്പോൾ‌ നടി.

അടുത്തിടെ നൽ‌കിയ ഒരു അഭിമുഖത്തിലാണ് സിനിമാ മേഖലയിലെ ആളുകളിൽ‌ നിന്ന് തന്നെ താൻ നേരിട്ട പരിഹാസങ്ങളെ കുറിച്ച് മൃണാൾ‌ ഠാക്കൂർ മനസ് തുറന്നത്. നീ ഒട്ടും സെക്‌സിയല്ല, ആരാണ് ഈ ഗ്രാമീണ പെൺകുട്ടി?, നിന്റെ ശരീരഭാരം കുറയ്ക്കു എന്നിങ്ങനെയുള്ള പരിഹാസങ്ങളും ഉപ​ദേശങ്ങളുമായിരുന്നു എനിക്ക് ഏറെയും ലഭിച്ചിരുന്നത്. ഇതെല്ലാം ബോളിവുഡിൽ സംഭവിച്ചതാണ് എന്നാണ് മൃണാൾ ഠാക്കൂർ അനുഭവം വിവരിച്ച് പറഞ്ഞത്.

ഇത്രയേറെ പരിഹാസങ്ങളും കളിയാക്കലുകളും നേരിട്ടിട്ടും സിനിമാ പാരമ്പര്യമില്ലാത്ത കുടുംബത്തിൽ നിന്നും വന്നിട്ടും കഴിവ് ഒന്നുകൊണ്ട് മാത്രമാണ് മൃണാളിന് താരമൂല്യമുള്ള മുൻനിര നടിയായി മാറാൻ കഴിഞ്ഞത്. ബോളിവുഡിൽ അടക്കം എല്ലാവരും സിനിമ ചെയ്യുമ്പോൾ‌ ആദ്യം മൃണാളിന് ഡേറ്റുണ്ടോയെന്നാണ് അന്വേഷിക്കുന്നത്.

ഗ്ലാമറസായാലും നാടൻ വേഷങ്ങളിലായാലും മൃണാൾ അതീവ സുന്ദരിയാണ് ഇപ്പോൾ. ഫാഷൻ ഷോകളിലെ അടക്കം നിറ സാന്നിധ്യമാണ് ഇപ്പോൾ‌ താരം. ഒരു കാലത്ത് പരിഹസിച്ചവർ പോലും മൃണാളിന്റെ ഡേറ്റിനായി കാത്ത് നിൽക്കുകയാണ്. തെലുങ്കിൽ പുറത്തിറങ്ങിയ ഹായ് നാനയാണ് മൃണാളിന്റെ ഏറ്റവും പുതിയ റിലീസ്. വമ്പന്‍ റിലീസുകള്‍ക്കിടയിലും തിയേറ്ററില്‍ പിടിച്ചുനിന്ന ചിത്രമാണ് ഹായ് നാന. 

40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 72 കോടി രൂപയാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ചിത്രം നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീമിംഗ് ചെയ്യുന്നത്. നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം നാനിയുടെ മുപ്പതാമത് ചിത്രം കൂടിയായിരുന്നു. പാന്‍ ഇന്ത്യനായി ഒരുങ്ങിയ ചിത്രം അച്ഛന്‍ മകള്‍ ബന്ധത്തെ കുറിച്ചാണ് സംസാരിച്ചത്. 

#mrunalthakur #about #ridicule #she #faced #bollywood

Next TV

Related Stories
#mallikasherawat | കൂടെ കിടക്കാന്‍ വിളിച്ച നായകന്മാര്‍, എനിക്കൊപ്പം മുറിയില്‍ വച്ച് ഇതൊക്കെ ചെയ്യുന്നതില്‍....; തുറന്ന് പറഞ്ഞ് മല്ലിക

Jan 2, 2025 08:16 PM

#mallikasherawat | കൂടെ കിടക്കാന്‍ വിളിച്ച നായകന്മാര്‍, എനിക്കൊപ്പം മുറിയില്‍ വച്ച് ഇതൊക്കെ ചെയ്യുന്നതില്‍....; തുറന്ന് പറഞ്ഞ് മല്ലിക

ഓണ്‍ സ്‌ക്രീനിലെ പ്രകടനത്തിന് കയ്യടി കിട്ടിയത് പോലെ തന്നെ വിമര്‍ശനങ്ങളും നേരിടേണ്ടി വന്നിരുന്നു മല്ലിക ഷെറാവത്ത്. എന്നാല്‍ അതിനെയെല്ലാം...

Read More >>
#VidyaBalan | ദിവസവും മൂന്ന് സിഗരറ്റ് വലിക്കും,12 കിലോ കൂടി, കൂട്ടിയ വണ്ണം കുറയ്ക്കാനാകുന്നില്ല; വിദ്യ ബാലന് സംഭവിച്ചത്‌

Jan 2, 2025 12:41 PM

#VidyaBalan | ദിവസവും മൂന്ന് സിഗരറ്റ് വലിക്കും,12 കിലോ കൂടി, കൂട്ടിയ വണ്ണം കുറയ്ക്കാനാകുന്നില്ല; വിദ്യ ബാലന് സംഭവിച്ചത്‌

അരങ്ങേറ്റത്തിന് ശേഷവും മുന്‍നിരയിലേക്ക് എത്താന്‍ വിദ്യയ്ക്ക് കുറച്ചുകാലം കാത്തിരിക്കേണ്ടി...

Read More >>
#karthikaaryan | ചുംബന രംഗം നടി മനപ്പൂര്‍വ്വം തെറ്റിച്ചു, 37 ടേക്ക് വരെ പോയി; ഷൂട്ടിംഗിനിടെ സംഭവിച്ചത് പറഞ്ഞ് കാര്‍ത്തിക്

Dec 31, 2024 10:15 AM

#karthikaaryan | ചുംബന രംഗം നടി മനപ്പൂര്‍വ്വം തെറ്റിച്ചു, 37 ടേക്ക് വരെ പോയി; ഷൂട്ടിംഗിനിടെ സംഭവിച്ചത് പറഞ്ഞ് കാര്‍ത്തിക്

ചിത്രത്തില്‍ മിഷ്ടിയും കാര്‍ത്തിക് ആര്യനും തമ്മിലുള്ള ചുംബന രംഗം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ രംഗം ചിത്രീകരിച്ചതിനെക്കുറിച്ച് സിനിമയുടെ...

Read More >>
#Varundhawan | 'അവർ കീർത്തിയുടെ നമ്പർ ചോദിച്ചു, ഞാൻ കൊടുത്തില്ല; നടിയെ ശ്രദ്ധിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു' -വരുൺ

Dec 30, 2024 03:04 PM

#Varundhawan | 'അവർ കീർത്തിയുടെ നമ്പർ ചോദിച്ചു, ഞാൻ കൊടുത്തില്ല; നടിയെ ശ്രദ്ധിക്കേണ്ടത് എന്റെ ഉത്തരവാദിത്വമായിരുന്നു' -വരുൺ

ആന്റണി തട്ടിലുമായുള്ള പ്രണയം സ്വകാര്യമായി സൂക്ഷിച്ചതിനെക്കുറിച്ച് കീർത്തി സുരേഷും...

Read More >>
#Marco | ബോളിവുഡിന് പുതിയ ഷോക്ക്; വരുൺ ധവാൻ ചിത്രം ബേബി ജോണിനെ പിന്തള്ളി ഉണ്ണി മുകുന്ദന്റെ 'മാർക്കോ'

Dec 28, 2024 09:42 PM

#Marco | ബോളിവുഡിന് പുതിയ ഷോക്ക്; വരുൺ ധവാൻ ചിത്രം ബേബി ജോണിനെ പിന്തള്ളി ഉണ്ണി മുകുന്ദന്റെ 'മാർക്കോ'

ആക്ഷന് വലിയ പ്രാധാന്യം ഒരുക്കിയിരിക്കുന്ന സിനിമയിലെ സംഘട്ടനങ്ങൾ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി...

Read More >>
Top Stories