ബിഗ് ബോസില്‍ പോയതിന് ശേഷം ദാമ്പത്യജീവിതം തകര്‍ന്ന നിരവധി താരങ്ങള്‍ ഉണ്ട്. എന്നാല്‍ ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ് നടന്‍ രഞ്ജിത്തും ഭാര്യയും നടിയുമായ പ്രിയ രാമനും.
ചന്ദ്രോത്സവത്തിലെ രാമണ്ണണ്ണിയായി മലയാളികള്‍ക്ക് സുപരിചിതനായ നടന്‍ രഞ്ജിത്ത് തമിഴ് സിനിമകളിലാണ് സജീവമായിരിക്കുന്നത്.
അടുത്തിടെ വിജയ് സേതുപതി അവതാരകനായിട്ട് എത്തുന്ന തമിഴ് ബിഗ് ബോസിലും രഞ്ജിത്ത് മത്സരിച്ചിരുന്നു.
75 ദിവസം ഷോയില്‍ നിന്ന് അതിനുശേഷം പുറത്തായ താരം വേദിയിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ബിഗ് ബോസ് വീടിനകത്ത് പുറത്തും ആരെയും വെറുപ്പിക്കാതെ പ്രേക്ഷകരുടെ സ്‌നേഹം പിടിച്ചു പറ്റാന്‍ നടന് സാധിച്ചിരുന്നു.
ഒപ്പം ഭാര്യയും ആയിട്ടുള്ള പ്രണയ നിമിഷങ്ങള്‍ കൂടി വൈറലായതോടെ ഇരുവരുടെയും പ്രണയകഥ കൂടി പ്രചരിക്കുകയാണ്.
മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടി പ്രിയ രാമന്‍ സിനിമയില്‍ സജീവമായി നില്‍ക്കുന്ന കാലത്താണ് രഞ്ജിത്തുമായി ഇഷ്ടത്തിലാകുന്നത്.
ഇരുവരും വിവാഹിതര്‍ ആയതോടെ കുടുംബജീവിതത്തിന് പ്രാധാന്യം നല്‍കി പ്രിയ സിനിമയില്‍ നിന്ന് വിട്ടു നിന്നു. 15 വര്‍ഷം ദാമ്പത്യ ജീവിതം സന്തോഷത്തോടെ പോയി. ഇതിനിടയിലാണ് രഞ്ജിത്ത് മറ്റൊരു പ്രണയത്തിലാവുന്നത്.
ഇത് പ്രിയയെ വല്ലാതെ തകര്‍ത്തു. അത്രയധികം രഞ്ജിത്തിനെ നടി സ്‌നേഹിച്ചിരുന്നെങ്കിലും അദ്ദേഹം പ്രിയയെ ഉപേക്ഷിച്ച് പോയി.
വിവാഹജീവിതം മുന്നോട്ട് പോകില്ലെന്ന അവസ്ഥയില്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. തന്റെ ജീവിതം ഏറെ തകര്‍ന്നത് പോയതിനൊപ്പം മാനസികമായി തളര്‍ന്ന് പോയ നിമിഷവും അതായിരുന്നുവെന്നാണ് പ്രിയ പറഞ്ഞിട്ടുള്ളത്.
രഞ്ജിത്ത് പ്രണയിനി രാഗസുധയെ രണ്ടാമതും വിവാഹം കഴിച്ചു ജീവിക്കാന്‍ തുടങ്ങിയെങ്കിലും പ്രിയ മക്കളുടെ കാര്യം നോക്കി ജീവിച്ചു.
വീണ്ടും അഭിനയത്തില്‍ സജീവമായ നടി സീരിയലുകളിലും സജീവ സാന്നിധ്യമായി. ഇതിനൊപ്പം സീരിയലുകള്‍ നിര്‍മ്മിക്കുകയും ചെയ്തു.
ഇതിനിടയില്‍ രണ്ടാം ഭാര്യയുമായി പിരിഞ്ഞ രഞ്ജിത്ത് ഒപ്പം അസുഖബാധിതന്‍ കൂടിയായതോടെ സകലതും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് എത്തി.
രണ്ടാമതൊരു വിവാഹത്തിന് പലരും നിര്‍ബന്ധിച്ചെങ്കിലും ചതിച്ച് ഉപേക്ഷിച്ച് പോയ രഞ്ജിത്തിനെ വെറുക്കാനോ മറക്കാനോ പ്രിയയ്ക്ക് സാധിച്ചിരുന്നില്ല. അദ്ദേഹം ഒരിക്കല്‍ തിരിച്ച് വരുമെന്ന് കരുതി നടി കാത്തിരുന്നു.
ഒടുവില്‍ തെറ്റ് മനസിലാക്കിയ രഞ്ജിത്ത് പ്രിയയുമായി ഒരുമിക്കാന്‍ ആഗ്രഹിച്ചു. അദ്ദേഹത്തിനോട് ക്ഷമിച്ച് വീണ്ടും പങ്കാളിയാക്കാന്‍ പ്രിയയും തീരുമാനിച്ചു. കൊവിഡ് കാലത്തായിരുന്നു ഇരുവരും വീണ്ടും ഒരുമിക്കാന്‍ തീരുമാനിച്ചത്.
ഇതെന്റെ ഭര്‍ത്താവ് എന്ന് പറഞ്ഞ് രഞ്ജിത്തിനൊപ്പമുള്ള ഫോട്ടോ പ്രിയ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെയാണ് ഇരുവരും വീണ്ടും ഒരുമിച്ചതിനെ പറ്റി പുറംലോകം അറിയുന്നത്.
സിനിമകളില്‍ മാ്ത്രം കാണുന്ന പോലൊരു പ്രണയകഥ സൃഷ്ടിച്ച് ശരിക്കും അത്ഭുതമാവുകയാണ് പ്രിയ രാമനും രഞ്ജിത്തും തമ്മിലുള്ള ജീവിതം.
#She #brought #back #her #husband #reason #behind #PriyaRaman #Ranjith #separation